കെഎം ബഷീറിന്റെ കൊലപാതകം; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
മാധ്യമ പ്രവര്ത്തകന് കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്നുതവണ ഹാജരാകാതിരുന്ന ശ്രീറാമിന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു. വാഹനമിടിക്കുന്ന സമയത്ത് ശ്രീറാമിനു ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. പലതവണ കേസ് വിളിച്ചിട്ടും ശ്രീറാം ഹാജരാകാത്തതിനെ തുടര്‍ന്ന് കുറ്റപത്രം ഇതുവരെ പ്രതികളെ വായിച്ചു കേള്‍പ്പിച്ചിട്ടില്ല.

മാധ്യമ പ്രവര്ത്തകന് കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
മൂന്നുതവണ ഹാജരാകാതിരുന്ന ശ്രീറാമിന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു. വാഹനമിടിക്കുന്ന സമയത്ത് ശ്രീറാമിനു ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു.
പലതവണ കേസ് വിളിച്ചിട്ടും ശ്രീറാം ഹാജരാകാത്തതിനെ തുടര്‍ന്ന് കുറ്റപത്രം ഇതുവരെ പ്രതികളെ വായിച്ചു കേള്‍പ്പിച്ചിട്ടില്ല.