Top

പള്‍സര്‍ സുനിയും ദിലീപും തമ്മിലെന്ത്?;കണ്ടെത്തി നടനെ കുരുക്കിയ ബൈജുവിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുരുക്കിയ അന്വേഷണ ഉദ്യോഗസ്ഥന്‍ എം ബൈജു പൗലോസിന് കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ 2019 എക്‌സലന്‍സ് ഇന്‍ ഇന്‍വെസ്റ്റിഗേഷന്‍ മെഡല്‍ ആണ് ബൈജു പൗലോസിന് ലഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ നോട്ടിഫിക്കേഷനിലാണ് പുരസ്‌കാര വിവരം അറിയിച്ചിരിക്കുകയാണ്. പെരുമ്പാവൂര്‍ സിഐ ആയിരുന്ന ബൈജു പൗലോസ് ഇപ്പോള്‍ എറണാകുളം ക്രൈം ബ്രാഞ്ച് ഇന്‍സ്‌പെക്ടറാണ്. നടിയെ ആക്രമിച്ച പള്‍സര്‍ സുനിയുമായി ദിലീപിനുണ്ടായിരുന്ന ബന്ധം തെളിയിച്ചത് ബൈജു പൗലോസിന്റെ അന്വേഷണമാണ്. ദിലീപിന്റെ അറസ്റ്റ് […]

22 Oct 2020 11:17 AM GMT

പള്‍സര്‍ സുനിയും ദിലീപും തമ്മിലെന്ത്?;കണ്ടെത്തി നടനെ കുരുക്കിയ ബൈജുവിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍
X

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുരുക്കിയ അന്വേഷണ ഉദ്യോഗസ്ഥന്‍ എം ബൈജു പൗലോസിന് കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ 2019 എക്‌സലന്‍സ് ഇന്‍ ഇന്‍വെസ്റ്റിഗേഷന്‍ മെഡല്‍ ആണ് ബൈജു പൗലോസിന് ലഭിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ നോട്ടിഫിക്കേഷനിലാണ് പുരസ്‌കാര വിവരം അറിയിച്ചിരിക്കുകയാണ്. പെരുമ്പാവൂര്‍ സിഐ ആയിരുന്ന ബൈജു പൗലോസ് ഇപ്പോള്‍ എറണാകുളം ക്രൈം ബ്രാഞ്ച് ഇന്‍സ്‌പെക്ടറാണ്.

നടിയെ ആക്രമിച്ച പള്‍സര്‍ സുനിയുമായി ദിലീപിനുണ്ടായിരുന്ന ബന്ധം തെളിയിച്ചത് ബൈജു പൗലോസിന്റെ അന്വേഷണമാണ്. ദിലീപിന്റെ അറസ്റ്റ് ഉറപ്പാക്കുന്ന തരത്തിലുള്ള തെളിവ് ശേഖരണമാണ് ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ നടന്നത്. അന്വേഷണം നടക്കവേ ബൈജുവിനെ മാറ്റാന്‍ നീക്കം നടക്കുന്നതായി ആരോപണമുണ്ടായിരുന്നു.

Next Story