Top

വലനേവ വാക്‌സീന് ബഹ്‌റൈനില്‍ അനുമതി നല്‍കി

വലനേവ നിര്‍മ്മിച്ച വിഎല്‍എ2001 എന്ന വാക്‌സീനാണ് ബഹ്‌റൈനില്‍ വിതരണത്തിനായി എത്തുന്നത്.

2 March 2022 6:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വലനേവ വാക്‌സീന് ബഹ്‌റൈനില്‍ അനുമതി നല്‍കി
X

അത്യാവശ്യ ഘട്ടങ്ങളില്‍ അടിയന്തരമായി ഉപയോഗിക്കുന്നതിനായി പുതിയ കൊവിഡ് വാക്‌സീനിന് ബഹ്‌റൈന്‍ ആരോഗ്യ വിഭാഗത്തിന്റെ അനുമതി. ഫ്രഞ്ച് ബയോടെക്ക് കമ്പനിയായ വലനേവ വികസിപ്പിച്ച വാക്‌സീനാണ് ബഹ്‌റൈന്‍ അനുമതി നല്‍കിയിരിക്കുന്നത്. വലനേവ നിര്‍മ്മിച്ച വിഎല്‍എ2001 എന്ന വാക്‌സീനാണ് ബഹ്‌റൈനില്‍ വിതരണത്തിനായി എത്തുന്നത്. ഈ മാസം അവസാനത്തോടെ വിഎല്‍എ2001 വാക്‌സീന്‍ രാജ്യത്ത് വിതരണത്തിനായി എത്തിക്കുകയെന്ന് കമ്പനി അറിയിച്ചു. പത്ത് ലക്ഷം ഡോസ് വിഎല്‍എ2001 വാക്‌സീന്‍ രാജ്യത്ത് വിതരണത്തിനായി എത്തിക്കാനാണ് ധാരണ.

ബഹ്‌റൈനില്‍ അംഗീകൃതമായ ഒരേയൊരു ഡ്യുവല്‍-അഡ്ജുവന്‍ഡ് കൊവിഡ് വാക്‌സീന്‍ എന്ന നിലയില്‍ വിഎല്‍എ2001 ബഹ്‌റൈന്‍ ജനതയ്ക്കും സമൂഹത്തിനും ഒരു വ്യത്യസ്ത ഓപ്ഷനായിരിക്കുമെന്ന് വലനേവ കമ്പനിയുടെ മുഖ്യ എക്‌സിക്യൂട്ടിവായ തോമസ് ലിങ്കല്‍ബാച്ച് പറഞ്ഞു.

യൂറോപ്പ്യന്‍ രാജങ്ങളിലേക്കും മാര്‍ച്ച് അവസാനത്തോടെ വിഎല്‍എ2001 വാക്‌സീന്‍ ഇറക്കുമതി ചെയ്യുമെന്ന് വലനേവ കമ്പനി അധികൃതര്‍ അറിയിച്ചിരുന്നു.

STORY HIGHLIGHTS: Valeneva vaccine approved in Bahrain

Next Story