ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ചു; ശിക്ഷിക്കപ്പെട്ട സ്വദേശി ഡോക്ടർമാരെ കുറ്റമുക്തരാക്കി ബഹ്റൈൻ മേൽകോടതി
13 May 2022 6:04 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

മനാമ: ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടന്ന ശസ്ത്രക്രിയക്ക് പിന്നാലെ മൂലം രോഗി മരണപ്പെട്ട സംഭവത്തിൽ രണ്ട് ഡോക്ടർമാരെ കൂടി കോടതി കുറ്റവിമുക്തരാക്കി. രോഗിയുടെ മരണത്തിന് കാരണം ഡോക്ടർമാരുടെ പിഴവാണെന്ന് കണ്ടെത്താൻ സാധിച്ചില്ല എന്ന് വ്യക്തമാക്കിയാണ് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയത്. കീഴ്ക്കോടതി 12 മാസം തടവിനു ശിക്ഷിച്ച രണ്ട് സ്വദേശി ഡോക്ടർമാരാണ് അപ്പീലുമായി മേൽകോടതിയെ സമീപിച്ചത്.
2019 ജൂൺ 17നാണ് കേസിനാസ്പദമായ സംഭവം. ലൈല ഹസൻ എന്ന സ്വദേശി വനിത ശസ്ത്രക്രിയയ്ക്കുശേഷം കോമ അവസ്ഥയിൽ ആവുകയും രണ്ടുമാസം കഴിഞ്ഞു ഓഗസ്റ്റ് 17ന് മരണപ്പെടുകയും ആയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മേൽനോട്ടത്തിൽ വന്ന വീഴ്ചയാണ് മരണകാരണമെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.
രോഗിയുടെ ശരീരത്തിൽ ഓക്സിജൻ കുറവായിരുന്നു എന്നാണ് സംഭവം അന്വേഷിച്ച മെഡിക്കൽ പാനൽ കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് വ്യക്തമാക്കാൻ മെഡിക്കൽ പാനലിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡോക്ടർമാരെ കുറ്റവിമുക്തരാക്കിയത്. കേസിൽ ഉൾപ്പെട്ടിരുന്ന മറ്റു രണ്ട് ഡോക്ടർമാരെ മുൻപുതന്നെ കുറ്റവിമുക്തരാക്കിയിരുന്നു. എന്ത് ശാസ്ത്രക്രിയക്കാണ് രോഗി വിധേയമായമാക്കിയത് എന്ന വിവരം കേസ് രേഖകളില്ല. കൂടാതെ ഡോക്ടർമാർക്ക് പിഴവ് സംഭവിച്ചെന്ന് സ്ഥാപിക്കാൻ തെളിവുകളില്ലെന്ന് അവരുടെ അഭിഭാഷകൻ വാദിച്ചു.
Story Highlights: Death of patient following surgical error; Bahrain court acquits doctors
- TAGS:
- BAHRAIN COURT
- BAHRAIN