Top

ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു

ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു. 84 വയസ്സായിരുന്നു . അമേരിക്കയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ബഹ്റൈന്‍ റോയല്‍ കോർട്ടാണ് വിവരമറിയിച്ചത്.

11 Nov 2020 6:27 AM GMT

ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു
X

ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു. 84 വയസ്സായിരുന്നു . അമേരിക്കയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ബഹ്റൈന്‍ റോയല്‍ കോർട്ടാണ് വിവരമറിയിച്ചത്.

പ്രധാനമന്ത്രിയുടെ വിയോഗത്തില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക താഴ്ത്തികെട്ടി. സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റ് വകുപ്പുകളും വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസം പ്രവര്‍ത്തിക്കില്ല.

ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ് ഷെയ്ഖ് ഖലീഫ. 1970 മുതല്‍ ബഹ്‌റൈന്റെ പ്രധാനമന്ത്രിയാണ് അദ്ദേഹം. രാജ്യം സ്വതന്ത്രമാകുന്നതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 1971 ഓഗസ്റ്റ് 15നാണ് ബഹ്‌റൈന്‍ സ്വതന്ത്രമായത്.

Next Story