Top

ബാഫ്‌ത പ്രഖ്യാപിച്ചു; നൊമാഡ് ലാൻഡിന് നാല് പുരസ്‌കാരങ്ങൾ

പ്രിയങ്ക ചോപ്രയും രാജ്‌കുമാർ റാവുവും കേന്ദ്ര കഥാപാത്രങ്ങളെയെത്തിയ ചിത്രം ദി വൈറ്റ് ടൈഗർ നാലോളം വിഭാഗങ്ങളിൽ നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.

12 April 2021 12:46 AM GMT
ഫിൽമി റിപ്പോർട്ടർ

ബാഫ്‌ത പ്രഖ്യാപിച്ചു; നൊമാഡ് ലാൻഡിന് നാല് പുരസ്‌കാരങ്ങൾ
X

74ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ പുരസ്കരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സിനിമ ഉൾപ്പടെ നാല് പുരസ്കാരങ്ങളുമായി നൊമാഡ് ലാൻഡ് നേട്ടങ്ങളിൽ ഒന്നാമതെത്തി. അറുപതുകളിലെ ഒരു സ്ത്രീ, മഹാ മാന്ദ്യത്തിൽ എല്ലാം നഷ്ടപ്പെട്ടതിനുശേഷം, അമേരിക്കൻ പടിഞ്ഞാറൻ രാജ്യങ്ങളിലൂടെ ഒരു യാത്ര ആരംഭിച്ച് ഒരു നാടോടിയായി ജീവിക്കുന്നതാണ് ചിത്രത്തിന്റെ കഥ.

ആന്റണി ഹോപ്കിസ് മികച്ച നടനും ഫ്രാന്‍സെ മക്‌ഡോര്‍മാന്റ് മികച്ച നടിയുമായി. ദി ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആന്റണി ഹോപ്കിസിന് പുരസ്‌കാരം ലഭിച്ചത്. നൊമാഡ് ലാൻഡിലെ പ്രകടനത്തിലൂടെയാണ് മക്‌ഡോര്‍മാന്റ് മികച്ച നടിയായത്.

പ്രിയങ്ക ചോപ്രയും രാജ്‌കുമാർ റാവുവും കേന്ദ്ര കഥാപാത്രങ്ങളെയെത്തിയ ചിത്രം ദി വൈറ്റ് ടൈഗർ നാലോളം വിഭാഗങ്ങളിൽ നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.

പുരസ്‌കാരം ജേതാക്കളുടെ പൂർണ്ണ ലിസ്റ്റ്

മികച്ച ചിത്രം- നൊമാഡ് ലാൻഡ്

മികച്ച നടൻ- ആന്റണി ഹോപ്കിൻസ്( ദി ഫാദർ)

മികച്ച നടി- ഫ്രാന്‍സെ മക്‌ഡോര്‍മാന്റ് (നൊമാഡ് ലാൻഡ്)

മികച്ച സംവിധായിക- ചോലെ സവോ (നൊമാഡ് ലാൻഡ്)

മികച്ച സഹനടന്‍- ഡാനിയേല്‍ കലൂയ്യ (ജൂഡാസ് ആന്റ് ദ ബ്ലാക്ക് മിശ്ശിഹ)

മികച്ച സഹനടി- യൂ യോന്‍ ജുങ്ങ് (മിനാരി)

മികച്ച വിദേശ ഭാഷ ചിത്രം- അനതര്‍ റൗണ്ട്

മികച്ച ഡോക്യുമെന്ററി- മൈ ഒക്ടോപസ് ടീച്ചര്‍

മികച്ച ആനിമേറ്റഡ് ചിത്രം- സോള്‍

മികച്ച ഒറിജിനല്‍ സ്‌കോര്‍- സോള്‍

മികച്ച ഛായാഗ്രാഹകന്‍- ജോഷുവ ജെയിംസ് റിച്ചാർഡ്‌സ്(നൊമാഡ്‌ലാന്‍ഡ്)

മികച്ച എഡിറ്റിങ്ങ്- മൈക്കൽ ഇ ജി നൈൽസൺ(സൗണ്ട് ഓഫ് മെറ്റൽ)

മികച്ച കാസ്റ്റിങ്- മാങ്ക്

മികച്ച പ്രൊഡക്ഷൻ ഡിസൈൻ-ഡൊണാൾഡ് ഗ്രഹാം ബർട്(മാങ്ക്)

Next Story

Popular Stories