Top

പത്മ വിഭൂഷണ്‍ തിരിച്ചുനല്‍കി ബാദല്‍; ‘കര്‍ഷകരോട് കേന്ദ്രത്തിന് ഞെട്ടിക്കുന്ന നിസ്സംഗത, ചതി, അവഗണന’

കേന്ദ്ര സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മവിഭൂഷണ്‍ പുരസ്‌കാരം തിരിച്ചുനല്‍കുകയാണെന്ന് പ്രഖ്യാപിച്ച് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ്ങ് ബാദല്‍. കര്‍ഷക പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും കേന്ദ്ര സര്‍ക്കാരിനോടുള്ള പ്രതിഷേധം വ്യക്തമാക്കിയുമാണ് മുതിര്‍ന്ന ശിരോമണി അകാലിദള്‍ നേതാവിന്റെ പ്രഖ്യാപനം. ഇന്ത്യന്‍ ഗവണ്‍മെന്റ് കര്‍ഷകരെ ചതിയ്ക്കുകയാണെന്ന് ബാദല്‍ പറഞ്ഞു. ജനാധിപത്യപരവും സമാധാനപരവുമായി നടന്നുകൊണ്ടിരിക്കുന്ന സമരത്തോട് ഞെട്ടിക്കുന്ന അവഗണനയും നിസ്സംഗതയുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നതെന്നും ബാദല്‍ ചൂണ്ടിക്കാട്ടി. തിരിച്ചേല്‍പിക്കല്‍ ഔഗ്യോഗികമായി അറിയിച്ച് ബാദല്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തെഴുതി. […]

3 Dec 2020 3:25 AM GMT

പത്മ വിഭൂഷണ്‍ തിരിച്ചുനല്‍കി ബാദല്‍; ‘കര്‍ഷകരോട് കേന്ദ്രത്തിന് ഞെട്ടിക്കുന്ന നിസ്സംഗത, ചതി, അവഗണന’
X

കേന്ദ്ര സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മവിഭൂഷണ്‍ പുരസ്‌കാരം തിരിച്ചുനല്‍കുകയാണെന്ന് പ്രഖ്യാപിച്ച് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ്ങ് ബാദല്‍. കര്‍ഷക പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും കേന്ദ്ര സര്‍ക്കാരിനോടുള്ള പ്രതിഷേധം വ്യക്തമാക്കിയുമാണ് മുതിര്‍ന്ന ശിരോമണി അകാലിദള്‍ നേതാവിന്റെ പ്രഖ്യാപനം. ഇന്ത്യന്‍ ഗവണ്‍മെന്റ് കര്‍ഷകരെ ചതിയ്ക്കുകയാണെന്ന് ബാദല്‍ പറഞ്ഞു. ജനാധിപത്യപരവും സമാധാനപരവുമായി നടന്നുകൊണ്ടിരിക്കുന്ന സമരത്തോട് ഞെട്ടിക്കുന്ന അവഗണനയും നിസ്സംഗതയുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നതെന്നും ബാദല്‍ ചൂണ്ടിക്കാട്ടി. തിരിച്ചേല്‍പിക്കല്‍ ഔഗ്യോഗികമായി അറിയിച്ച് ബാദല്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തെഴുതി.

ഞാന്‍ ഞാനായത് ജനങ്ങള്‍ കാരണമാണ്. പ്രത്യേകിച്ചും സാധാരണക്കാരായ കര്‍ഷകര്‍ പിന്തുണകൊണ്ട്. ഇന്ന് കര്‍ഷകന് അവന്റെ ആത്മാഭിമാനത്തിന് അപ്പുറത്തേക്കും നഷ്ടം സംഭവിക്കുമ്പോള്‍ പത്മവിഭൂഷണ്‍ ബഹുമതി വെച്ചുകൊണ്ടിരിക്കുന്നതില്‍ ഞാന്‍ ഒരര്‍ത്ഥവും കാണുന്നില്ല.

പ്രകാശ് സിങ് ബാദല്‍

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ ഇപ്പോള്‍ തന്നെ ദുരിതത്തിലായിരിക്കുന്ന കര്‍ഷകരുടെ തലയില്‍ വീഴ്ത്തുന്ന ഇടിത്തീയാണ്. കുത്തിക്കൊള്ളുന്ന തണുപ്പിലും ജീവിക്കാന്‍ നായുള്ള മൗലിക അവകാശത്തിന് വേണ്ടി കര്‍ഷകര്‍ കഠിനമായ സമരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബാദല്‍ രാഷ്ട്രപതിക്ക് അയച്ച ഇ മെയിലില്‍ എഴുതി.

കര്‍ഷകര്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന സമീപനവും നടപടികളും വേദനയുണ്ടാക്കുകയും വഞ്ചിക്കപ്പെട്ടതായി തോന്നിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ ഗവണ്‍മെന്റ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നപ്പോള്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. സര്‍ക്കാരിനെ വിശ്വസിക്കൂ എന്ന് ഞാന്‍ വരെ പറയുകയുണ്ടായി. സര്‍ക്കാര്‍ അനായാസേന വാക്കുമാറ്റിയതുകണ്ട് ഞാന്‍ ഞെട്ടിപ്പോയി.

എന്റെ ദീര്‍ഘകാലമായ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വേദനാജനകവും ലജ്ജാകരവുമായ കാലഘട്ടമാണിത്. തുടക്കം മുതല്‍ ഞാന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന വേദനയും വൈകാരിക സമ്മര്‍ദ്ദവും വാക്കുകളാക്കാന്‍ കഴിയുന്നില്ല. ഈ രാജ്യത്തെ സര്‍ക്കാര്‍ കര്‍ഷകരോട് ഇത്ര ഹൃദയശൂന്യമായും വിദ്വേഷത്തോടെയും നന്ദിയില്ലാതേയും പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ ശരിക്കും ആശ്ചര്യപ്പെടുന്നു. സമാധാനപരമായ സമരം ചെയ്യുന്ന കര്‍ഷകരുടെ വര്‍ഗീയതയുടെ കുത്തുവാക്കുകള്‍ ചാര്‍ത്തുന്നത് വലിയ വേദനയുണ്ടാക്കുന്നു. സര്‍ക്കാര്‍ കര്‍ഷകരുടെ ദുരിതത്തോട് നിസ്സംഗരായി തുടരുകയാണ്.

രാജ്യതലസ്ഥാനത്ത് ലക്ഷക്കണക്കിന് കര്‍ഷകര്‍ നീതിയ്ക്ക് വേണ്ടി ഒരേ ശബ്ദത്തില്‍ നിലവിളിക്കുന്നത് കണ്ടാല്‍ ഏത് രാഷ്ട്രത്തിന്റേയും സര്‍ക്കാരിന്റേയും മനസ് അലിഞ്ഞേനെ.

പ്രകാശ് സിങ് ബാദല്‍

അത്തരത്തിലുള്ള ഒരു സംവേദന ക്ഷമത കര്‍ഷകരുടെ രോഷത്തോടും വേദനയോടും കാണാന്‍ കഴിയുന്നില്ല. രാജ്യത്തെ പ്രഥമ പൗരന്‍ എന്ന നിലയിലും മനസാക്ഷിയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊതുവ്യക്തിത്വമെന്ന നിലയിലും പ്രസിഡന്റിന് ഇക്കാര്യത്തില്‍ പൂര്‍ണ അവബോധമുണ്ടാകുകയും ഉത്കണ്ഠ പ്രകടിപ്പിക്കുകയും വേണം. ശിരോമണി അകാലി ദള്‍ പോലെയുള്ള കര്‍ഷക സൗഹൃദ രാഷ്ട്രീയപാര്‍ട്ടികള്‍ പരിഹസിക്കപ്പെട്ടു. കര്‍ഷകര്‍ ആഡംബര ജീവിതം നയിക്കുന്നതിനാണ് ലോണുകള്‍ എടുക്കുന്നതെന്ന് വരെ പറയുന്നു. ക്രൂരമായ ഈ നിന്ദയും വിദ്വേഷവും കര്‍ഷകര്‍ ആത്മഹത്യയിലേക്ക് എറിയപ്പെടുമ്പോഴും നില്‍ക്കുന്നില്ല. ലക്ഷക്കണക്കിന് കോടികളുടെ കോര്‍പറേറ്റ് വായപ്കള്‍ ചിന്തയില്ലാത്ത സര്‍ക്കാര്‍ പേനയുടെ ഒറ്റ വര കൊണ്ട് എഴുതിത്തള്ളുന്നു. പൂര്‍ണമായും എഴുതിത്തള്ളുന്നത് പോട്ടെ കാര്‍ഷിക കടങ്ങള്‍ കുറവാക്കിക്കൊടുക്കുന്നതിനേക്കുറിച്ച് പോലും ആരും ചിന്തിക്കുന്നത് പോലുമില്ലെന്നും ബാദല്‍ രാഷ്ട്രപതിയ്ക്ക് അയച്ച കത്തില്‍ കൂട്ടിച്ചേര്‍ത്തു.

Next Story