Top

‘അതുകൊണ്ടൊക്കെയാണല്ലോ ഞങ്ങളുടെ സര്‍ക്കാരിനെ ജനം തിരസ്‌കരിച്ചത്’; ഉമ്മന്‍ ചാണ്ടിയുടെ കാലത്തും പിന്‍വാതില്‍ നിയമനമുണ്ടായിരുന്നെന്ന് ചെന്നിത്തല

യുഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കാതിരുന്നതിന്റെ കാരണങ്ങളിലൊന്ന് അക്കാലത്തെ പിന്‍വാതില്‍ നിയമനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 175 പിന്‍വാതില്‍ നിയമനങ്ങള്‍ വിജിലന്‍സ് കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘അതുകൊണ്ടെല്ലാമാണ് ഞങ്ങളുടെ സര്‍ക്കാരിനെ ജനം തിരസ്‌കരിച്ചത്’ എന്ന് മറുപടി നല്‍കി. ഐശ്വര്യകേരളയാത്രയ്ക്കിടെ പാലക്കാട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു മുന്‍ ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ചോദ്യം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ 194 നിയമനങ്ങളില്‍ 175 എണ്ണവും പിന്‍വാതില്‍ നിയമങ്ങളായിരുന്നു എന്ന് കണ്ടെത്തിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിജിലന്‍സ് തന്നെയാണല്ലോ. അതൊരു […]

9 Feb 2021 4:37 AM GMT

‘അതുകൊണ്ടൊക്കെയാണല്ലോ ഞങ്ങളുടെ സര്‍ക്കാരിനെ ജനം തിരസ്‌കരിച്ചത്’; ഉമ്മന്‍ ചാണ്ടിയുടെ കാലത്തും പിന്‍വാതില്‍ നിയമനമുണ്ടായിരുന്നെന്ന് ചെന്നിത്തല
X

യുഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കാതിരുന്നതിന്റെ കാരണങ്ങളിലൊന്ന് അക്കാലത്തെ പിന്‍വാതില്‍ നിയമനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 175 പിന്‍വാതില്‍ നിയമനങ്ങള്‍ വിജിലന്‍സ് കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘അതുകൊണ്ടെല്ലാമാണ് ഞങ്ങളുടെ സര്‍ക്കാരിനെ ജനം തിരസ്‌കരിച്ചത്’ എന്ന് മറുപടി നല്‍കി. ഐശ്വര്യകേരളയാത്രയ്ക്കിടെ പാലക്കാട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു മുന്‍ ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

ചോദ്യം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ 194 നിയമനങ്ങളില്‍ 175 എണ്ണവും പിന്‍വാതില്‍ നിയമങ്ങളായിരുന്നു എന്ന് കണ്ടെത്തിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിജിലന്‍സ് തന്നെയാണല്ലോ. അതൊരു രാഷ്ട്രീയ ആരോപണം പോലുമല്ല. ഇതിനെപ്പറ്റി എന്താണ് നിലപാട്?

ചെന്നിത്തല: അതുകൊണ്ടൊക്കെയാണല്ലോ, ഞങ്ങളുടെ സര്‍ക്കാരിനെ ജനങ്ങള്‍ തിരസ്‌കരിച്ചല്ലോ? അന്ന് സമരം ചെയ്തവര്‍ ഇപ്പോഴിത് ചെയ്യുന്നതിലുള്ള വൈരുദ്ധ്യാത്മകതയാണ് ഇപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഞങ്ങളുടെ സര്‍ക്കാര്‍ മാറിയല്ലോ അതിന് ശേഷം.

തിരസ്‌കരിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പിന്‍വാതില്‍ നിയമനങ്ങള്‍ കൊണ്ടാണോ?

ചെന്നിത്തല: അതുകൊണ്ടല്ല, പല കാരണങ്ങളുണ്ടാകാം. ഞാന്‍ അടക്കമുള്ള മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളുമുണ്ടാകാം. ഇപ്പോ അതെല്ലാം മാറ്റി നല്ലൊരു ഭരണം കൊണ്ടുവരാന്‍ വേണ്ടി വന്നവരാണല്ലോ? പിന്‍വാതില്‍ നിയമനത്തിനെതിരെ സമരം ചെയ്ത അതേയാളുകളുടെ ഭാര്യമാര്‍ക്ക് ഇന്നിപ്പോള്‍ ജോലി കിട്ടിക്കൊണ്ടിരിക്കുകയല്ലേ?

Next Story