Top

‘ഈ എല്ലും കൊട്ടാടി മനുഷ്യനെ തള്ളിയിട്ടിട്ടു കാര്യമില്ല,’; തള്ള് കൊള്ളാനും എല്ല് ഒടിയാനും തീരുമാനിച്ചാണ് ചെങ്കൊടിയുമായി ഇറങ്ങിയതെന്ന് ബേബി ജോണ്‍

തൃശൂരില്‍ എല്‍ഡിഎഫ് വേദിയിലെ സംഘര്‍ഷത്തില്‍ വേദിയില്‍ വെച്ച് വീണ സിപിഐഎം മുതിര്‍ന്ന നേതാവ് ബേബി ജോണ്‍ പ്രതികരണവുമായി രംഗത്ത്. തള്ള് കൊള്ളാനും എല്ല് എല്ലൊടിയാനും വേണ്ടി വന്നാല്‍ ആയുസ്സൊടുക്കാനും തീരുമാനിച്ചു തന്നെയാണ് ചെങ്കൊടിയുമായി തെരുവിലേക്ക് ഇറങ്ങിയത്.ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ചയെ ഇതുകൊണ്ടൊന്നും തടയാന്‍ സാധിക്കില്ലെന്നും ബേബി ജോണ്‍ പറഞ്ഞു. ‘ആര്‍എസ് എസും ബിജെപിയും തമ്മില്‍ എന്തെന്ന് കരാറുകളില്‍ ഒപ്പു വെച്ചാലും മലയാളക്കരയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്ന മനുഷ്യന്‍ ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി നിശ്ചയധാര്‍ഡ്യത്തോടെ വിധിയെഴുതുന്ന തെരഞ്ഞെടുപ്പാണ് ഏപ്രില്‍ ആറിന് കേരളത്തില്‍ […]

21 March 2021 1:01 AM GMT

‘ഈ എല്ലും കൊട്ടാടി മനുഷ്യനെ തള്ളിയിട്ടിട്ടു കാര്യമില്ല,’; തള്ള് കൊള്ളാനും എല്ല്  ഒടിയാനും തീരുമാനിച്ചാണ് ചെങ്കൊടിയുമായി ഇറങ്ങിയതെന്ന് ബേബി ജോണ്‍
X

തൃശൂരില്‍ എല്‍ഡിഎഫ് വേദിയിലെ സംഘര്‍ഷത്തില്‍ വേദിയില്‍ വെച്ച് വീണ സിപിഐഎം മുതിര്‍ന്ന നേതാവ് ബേബി ജോണ്‍ പ്രതികരണവുമായി രംഗത്ത്. തള്ള് കൊള്ളാനും എല്ല് എല്ലൊടിയാനും വേണ്ടി വന്നാല്‍ ആയുസ്സൊടുക്കാനും തീരുമാനിച്ചു തന്നെയാണ് ചെങ്കൊടിയുമായി തെരുവിലേക്ക് ഇറങ്ങിയത്.ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ചയെ ഇതുകൊണ്ടൊന്നും തടയാന്‍ സാധിക്കില്ലെന്നും ബേബി ജോണ്‍ പറഞ്ഞു.

‘ആര്‍എസ് എസും ബിജെപിയും തമ്മില്‍ എന്തെന്ന് കരാറുകളില്‍ ഒപ്പു വെച്ചാലും മലയാളക്കരയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്ന മനുഷ്യന്‍ ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി നിശ്ചയധാര്‍ഡ്യത്തോടെ വിധിയെഴുതുന്ന തെരഞ്ഞെടുപ്പാണ് ഏപ്രില്‍ ആറിന് കേരളത്തില്‍ നടക്കാന്‍ പോവുന്നത്. അപ്രതിരോധ്യമായ ആ മുന്നേറ്റത്തെ തടയാന്‍ ഈ എല്ലുംകൊട്ടാടി മനുഷ്യനെ പ്രസംഗപീഠത്തില്‍ നിന്നും തള്ളിയിട്ടതുകൊണ്ട്മാത്രം സാധിക്കില്ല എന്ന് ഒന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. ഇതുപോലെ തല്ല് കൊള്ളാനും എല്ല് ഒടിയാനും വേണ്ടി വന്നാല്‍ ആയുസ്സ് ഒടുക്കാനും തീരുമാനിച്ചിട്ടാണ് ഈ ചെങ്കൊടിയുമായി തെരുവിലേക്കിറങ്ങിയത് എന്ന് പറയാന്‍ അശ്ശേഷം എളിയാവനായ എനിക്ക് മടിയില്ല,’ ബേബി ജോണ്‍ പറഞ്ഞു.

ഇതിനിടെ എല്‍ഡിഎഫ് വേദിയിലെ സംഘര്‍ഷത്തിന് കാരണം മദ്യപിച്ചെത്തിയ ആളാണെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ച് മടങ്ങിയതിന് ശേഷമാണ് സംഭവം നടന്നത്. തേക്കിന്‍കാട് മൈതാനിയിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലേക്ക് മദ്യപിച്ചെത്തിയയാള്‍ അതിക്രമിച്ച് കയറി പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചു. ഉന്തിനും തള്ളിനുമിടെ സംസാരിച്ചുകൊണ്ടിരുന്ന ബേബി ജോണ്‍ വേദിയില്‍ വീഴുകയായിരുന്നു. ബേബി ജോണും ലെക്ച്ചര്‍ സ്റ്റാന്റും മറിഞ്ഞ് വീണതോടെ റെഡ് വൊളന്റിയര്‍മാരും പ്രവര്‍ത്തകരുമെത്തി ആളെ വേദിയില്‍ നിന്ന് മാറ്റി. സ്റ്റേജിന്റെ ഒരു വശത്തേക്ക് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ വേദിയിലുണ്ടായിരുന്ന മന്ത്രി വി എസ് സുനില്‍ കുമാര്‍ ഇടപെട്ടു.

Next Story