Top

പോസ്റ്ററുകളും ഫ്‌ളക്‌സും ചുവരെഴുത്തുമില്ല; ഇടതു സ്ഥാനാര്‍ഥി ബാബു ജോണിന് ഗംഭീരവിജയം

ഹരിതചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ഏഴംകുളം ഗ്രാമപഞ്ചായത്ത് പുതുമല ഒന്നാംവാര്‍ഡിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ബാബു ജോണിന് ഗംഭീരവിജയം.പോള്‍ ചെയ്ത 966ല്‍ 705 വോട്ടും നേടിയാണ് ബാബു ജോണ്‍ വിജയം സ്വന്തമാക്കിയത്. യുഡിഎഫിന്റെ ജോസഫിന് 139 വോട്ടുകള്‍ മാത്രമാണ് നേടാനായത്. പോസ്റ്ററുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും ചുവരെഴുത്തൊന്നുമില്ലാതെയായിരുന്നു ബാബു ജോണിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. നീണ്ടുനരച്ച താടിയും മുടിയും വെളുത്ത ഖദര്‍ മുണ്ടും റബര്‍ ചെരുപ്പും ധരിച്ച് വീടുകയറി വോട്ടുതേടിയ ബാബു ജോണ്‍ സൈബര്‍ ലോകത്തെ താരമായിരുന്നു. തനിക്കുള്ള […]

16 Dec 2020 9:48 AM GMT

പോസ്റ്ററുകളും ഫ്‌ളക്‌സും ചുവരെഴുത്തുമില്ല; ഇടതു സ്ഥാനാര്‍ഥി ബാബു ജോണിന് ഗംഭീരവിജയം
X

ഹരിതചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ഏഴംകുളം ഗ്രാമപഞ്ചായത്ത് പുതുമല ഒന്നാംവാര്‍ഡിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ബാബു ജോണിന് ഗംഭീരവിജയം.
പോള്‍ ചെയ്ത 966ല്‍ 705 വോട്ടും നേടിയാണ് ബാബു ജോണ്‍ വിജയം സ്വന്തമാക്കിയത്. യുഡിഎഫിന്റെ ജോസഫിന് 139 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

പോസ്റ്ററുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും ചുവരെഴുത്തൊന്നുമില്ലാതെയായിരുന്നു ബാബു ജോണിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. നീണ്ടുനരച്ച താടിയും മുടിയും വെളുത്ത ഖദര്‍ മുണ്ടും റബര്‍ ചെരുപ്പും ധരിച്ച് വീടുകയറി വോട്ടുതേടിയ ബാബു ജോണ്‍ സൈബര്‍ ലോകത്തെ താരമായിരുന്നു. തനിക്കുള്ള വോട്ട് വോട്ടര്‍മാരില്‍ നിന്ന് നേരിട്ട് ചോദിച്ച് ഉറപ്പുവരുത്തുമെന്ന നിലപാടുകാരന്‍ കൂടിയായിരുന്നു അദ്ദേഹം.

സുഹൃത്തുക്കള്‍ തയ്യാറാക്കി സോഷ്യല്‍ മീഡിയാകളില്‍ പ്രചരിപ്പിച്ച പോസ്റ്റര്‍ അല്ലാതെ മറ്റൊന്നും ബാബു ജോണിനില്ലായിരുന്നു. ഗ്രന്ഥകാരന്‍, ഗവേഷകന്‍, ചരിത്രകാരന്‍, നടന്‍, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രശസ്തനാണ് ബാബു ജോണ്‍. അടൂര്‍ ജനകീയ ചലച്ചിതോത്സവം, അടൂര്‍ പുസ്തകമേള എന്നിവയുടെ മുഖ്യസംഘടകന്‍ കൂടിയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര വേദികളില്‍ ബഹുമതി നേടിയ നിരവധി ഹ്രസ്വ ചിത്രങ്ങളിലും ബാബു ജോണ്‍ അഭിനയിച്ചിട്ടുണ്ട്. ഇഎംഎസിനെക്കുറിച്ചുള്ള ഡോക്ക്യുമെന്ററിയുടെ തിരക്കഥാകൃത്തും സംവിധായകനുമാണ്.

Next Story