ഇരവിപുരത്ത് ബാബു ദിവാകരന് യുഡിഎഫ് സ്ഥാനാര്‍ത്ഥി; സിപിഐഎമ്മില്‍ നിന്ന് സീറ്റ് തിരിച്ചുപിടിക്കാന്‍ ആര്എസ്പിക്കാകുമോ?
കൊല്ലം ഇരവിപുരത്ത് ആര്‍എസ്പി ഇത്തവണ ബാബു ദിവാകരനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി കളത്തിലിറക്കും. ഇന്ന് ചേര്‍ന്ന ആര്‍എസ്പി മണ്ഡലം കമ്മിറ്റിയില്‍ ബാബു ദിവാകരന്റെ പേര് സംസ്ഥാന സെക്രട്ടറി എ എ അസീസ് ഉന്നയിച്ചു. എ എ അസീസ് മത്സര രംഗത്ത് നിന്ന് പിന്മാറിയതോടെയാണ് ബാബു ദിവാകരന് നറുക്ക് വീണത്. മൂന്ന് തവണ നിയമ സഭാംഗമായിരുന്ന ബാബു ദിവാകരന് ആന്റണി മന്ത്രി സഭയില്‍ മന്ത്രിയായിരുന്നു. ഇരവിപുരം മണ്ഡലത്തിലെ ഈഴവ വോട്ടുകള്‍ കൂടി ലക്ഷ്യമിട്ടാണ് ബാബു ദിവാകരനെ ആര്‍എസ്പി ഇരവിപുരത്ത് മത്സരിപ്പിക്കാന്‍ […]
1 March 2021 4:50 AM GMT
ഷമീർ എ

കൊല്ലം ഇരവിപുരത്ത് ആര്‍എസ്പി ഇത്തവണ ബാബു ദിവാകരനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി കളത്തിലിറക്കും. ഇന്ന് ചേര്‍ന്ന ആര്‍എസ്പി മണ്ഡലം കമ്മിറ്റിയില്‍ ബാബു ദിവാകരന്റെ പേര് സംസ്ഥാന സെക്രട്ടറി എ എ അസീസ് ഉന്നയിച്ചു. എ എ അസീസ് മത്സര രംഗത്ത് നിന്ന് പിന്മാറിയതോടെയാണ് ബാബു ദിവാകരന് നറുക്ക് വീണത്.
മൂന്ന് തവണ നിയമ സഭാംഗമായിരുന്ന ബാബു ദിവാകരന് ആന്റണി മന്ത്രി സഭയില്‍ മന്ത്രിയായിരുന്നു. ഇരവിപുരം മണ്ഡലത്തിലെ ഈഴവ വോട്ടുകള്‍ കൂടി ലക്ഷ്യമിട്ടാണ് ബാബു ദിവാകരനെ ആര്‍എസ്പി ഇരവിപുരത്ത് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതൊടെ കൊല്ലം ജില്ലയില്‍ ആര്‍എസ്പി മത്സരിക്കുന്ന മൂന്ന് സീറ്റുകളിലും സ്ഥാനാര്‍ഥിയായി. ചവറയില്‍ ഷിബു ബേബി ജോണും, കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും രംഗത്തിറങ്ങും. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാതെയുണ്ടാകും. ആറ്റിങ്ങല്‍, കയ്പമംഗലം സീറ്റുകളിന്മേല് തീരുമാനമെടുക്കുക കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്തതിന് ശേഷമാകും.
കഴിഞ്ഞ തവണ എ എ അസീസിനെ തോല്പിച്ച സിപിഐഎമ്മിന്റെ എം നൗഷാദില്‍ നിന്ന് ഏത് വിധേനയും സീറ്റ് തിരിച്ചുപിടിക്കലാണ് ആര്‍എസ്പിയുടെ ലക്ഷ്യം. 1970 മുതല്‍ കുത്തകയായിരുന്ന ഇരവിപുരം ഒമ്പത് തവണ ആര്‍എസ്പിയെ തുണച്ചിട്ടുണ്ട്. 1970 മുതല്‍ ആര്‍എസ് ഉണ്ണിയും പിന്നീട് രണ്ട് തവണ വി പി രാമകൃഷ്ണപിള്ളയും, മൂന്ന് തവണ സംസ്ഥാന സെക്രട്ടറി എ എ അസീസും മണ്‍വെട്ടി മണ് കോരി അടയാളത്തില്‍ മത്സരിച്ച് നിയമസഭയില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ മുന്നണി മാറിയെത്തിയ ആര്‍എസ്പിക്ക് യുഡിഎഫ് സീറ്റ് വിട്ട് നല്കി. സിപിഐഎം ഏരിയാ കമ്മിറ്റി അംഗമായ എം നൗഷാദ് 28,000ത്തിലേറെ വോട്ടുകള്‍ക്ക് അസീസിനെ പരാജയപ്പെടുത്തുകയും ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രന് എല്ലാ ബൂത്തിലും വലിയ ലീഡ് ഉയര്‍ത്തി. 1991ല്‍ ലീഗ് നേതാവായ പികെകെ ബാവ ആര്‍എസ്പിയെ പരാജയപ്പെടുത്തിയതൊഴിച്ചാല്‍ മറ്റ് തെരഞ്ഞെടുപ്പിലും ഇടത് മുന്നണിക്കൊപ്പമായിരുന്നു മണ്ഡലം. സിപിഐഎം എല്‍ഡിഎഫ് വിട്ട് യുഡിഎഫിനോപ്പം പോയ ആര്‍എസ്പിയെ പരാജയപ്പെടുത്തി ഇവിടെ വിജയക്കൊടി നാട്ടുകയായിരുന്നു.