Top

‘കാര്‍ത്തി, ചെറുപ്പം മുതലെ എന്റെ വലിയ ആരാധകനായിരുന്നു എന്ന് പറഞ്ഞു’; പൊന്നിയിന്‍ സെല്‍വന്‍ ഷൂട്ടിനെ കുറിച്ച് ബാബു ആന്റണി

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മലയാളി താരം ബാബു ആന്റണിയും പ്രധാന വേഷം ചെയ്യുന്നുണ്ട്. പൊന്നിയിന്‍ സെല്‍വന്‍ സെറ്റില്‍ പോയപ്പോള്‍ തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് താരം ഇപ്പോള്‍. സെറ്റില്‍ വെച്ച് മണി സാറിനെയും, വിക്രം, കാര്‍ത്തി എന്നിവരെയും കാണാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. കാര്‍ത്തിയും വിക്രമും വളരെ സമയം സംസാരിച്ചു. കാര്‍ത്തി ചെറുപ്പം മുതല്‍ തന്റെ ആരാധകനായിരുന്നു എന്ന് പറഞ്ഞുവെന്നും ബാബു ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു. ‘ഇന്നലെ പൊന്നിയിന്‍ […]

29 July 2021 2:18 AM GMT
ഫിൽമി റിപ്പോർട്ടർ

‘കാര്‍ത്തി, ചെറുപ്പം മുതലെ എന്റെ വലിയ ആരാധകനായിരുന്നു എന്ന് പറഞ്ഞു’; പൊന്നിയിന്‍ സെല്‍വന്‍ ഷൂട്ടിനെ കുറിച്ച് ബാബു ആന്റണി
X

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മലയാളി താരം ബാബു ആന്റണിയും പ്രധാന വേഷം ചെയ്യുന്നുണ്ട്. പൊന്നിയിന്‍ സെല്‍വന്‍ സെറ്റില്‍ പോയപ്പോള്‍ തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് താരം ഇപ്പോള്‍. സെറ്റില്‍ വെച്ച് മണി സാറിനെയും, വിക്രം, കാര്‍ത്തി എന്നിവരെയും കാണാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. കാര്‍ത്തിയും വിക്രമും വളരെ സമയം സംസാരിച്ചു. കാര്‍ത്തി ചെറുപ്പം മുതല്‍ തന്റെ ആരാധകനായിരുന്നു എന്ന് പറഞ്ഞുവെന്നും ബാബു ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു.

‘ഇന്നലെ പൊന്നിയിന്‍ സെല്‍വന്റെ സെറ്റില്‍ വെച്ച് മണി സാറിനെയും, വിക്രം, കാര്‍ത്തി എന്നിവരെയും കാണാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. കാര്‍ത്തി ഓടി വന്ന് എന്നെ പരിചയപ്പെട്ടു. എന്നിട്ട് ചെറുപ്പം മുതലെ എന്റെ വലിയ ആരാധകനായിരുന്നു എന്ന് പറഞ്ഞു. അത് എനിക്ക് കിട്ടിയ വലിയൊരു അഭിനന്ദനമാണ്. വിക്രമുമായും ഒരുപാട് സംസാരിച്ചു. ഞങ്ങള്‍ ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് കണ്ട് മുട്ടുന്നത്. സ്ട്രീറ്റിന് വേണ്ടിയാണ് ഞങ്ങള്‍ അവസാനമായി കണ്ടതെന്ന് വിക്രമം ഓര്‍ക്കുന്നു. അഞ്ജലി എന്ന ചിത്രത്തിന് ശേഷം വീണ്ടും മണി സാറിനെ കാണാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്. ഇവരെല്ലാം തന്നെ വിനയവും പരസ്പര ബഹുമാനവും കാത്തു സൂക്ഷിക്കുന്നവരാണ്. ടീമില്‍ പലരില്‍ നിന്നും എന്റെ സിനിമകള്‍ കണ്ടാണ് അവര്‍ വളര്‍ന്നതെന്ന് അറിയാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.’

ബാബു ആന്റണി

രാമുജി ഫിലിം സിറ്റിയിലാണ് പൊന്നിയിന്‍ സെല്‍വന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. നിലവില്‍ പോണ്ടിച്ചേരിയിലാണ് ചിത്രീകരണം നടക്കുന്നത്. കൊവിഡ് വ്യാപനം മാറി തുടങ്ങിയാല്‍ മാത്രമാണ് ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ചിന്തിക്കുകയുള്ളു എന്ന് മണിരത്നം അറിയിച്ചിരുന്നു. ചിത്രീകരണം 75 ശതമാനത്തോളം പൂര്‍ത്തിയായി. പൊന്നിയിന്‍ സെല്‍വന്‍ ഇതുവരെ കണ്ട മണിരത്നം ചിത്രത്തില്‍ വെച്ച് വലിയ കാന്‍വാസാണ്. അതിനാല്‍ സിനിമ തിയറ്ററില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുക എന്നും മണിരത്നം വ്യക്തമാക്കിയിരുന്നു.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്. വിക്രം, കാര്‍ഡത്തി, ജയം രവി, അമിതാബ് ബച്ചന്‍, ജയറാം, ഐശ്വര്യ റായ് ബച്ചന്‍, ത്രിഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, ശോബിത ധുലിപാല എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കതാപാത്രങ്ങള്‍.

എ ആര്‍ റഹ്‌മാന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മനാണ്. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ നിര്‍മ്മിക്കുന്നത്.

Next Story