Top

‘പ്രാര്‍ത്ഥന, കരുത്തരായിരിക്കൂ’; ഇന്ത്യയ്‌ക്കൊപ്പമെന്ന് പാക് ക്രിക്കറ്റ് നായകന്‍ ബാബര്‍ അസം

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് പിന്തുണ അറിയിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് നായകന്‍ ബാബര്‍ അസം. പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന ഇന്ത്യയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഈ സമയത്താണ് നാം പിന്തുണ അറിയിക്കേണ്ടതെന്നും ബാബര്‍ ട്വീറ്റ് ചെയ്തു. ‘പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഒന്നിച്ച് പ്രാര്‍ത്ഥിക്കാനും പിന്തുണ അറിയിക്കാനും ഏറ്റവും യോജ്യമായ സമയമാണിത്. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ഇത് നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. ഒന്നിച്ച് നില്‍ക്കാം’ ബാബര്‍ അസം നിരവധി […]

26 April 2021 9:58 AM GMT

‘പ്രാര്‍ത്ഥന, കരുത്തരായിരിക്കൂ’; ഇന്ത്യയ്‌ക്കൊപ്പമെന്ന് പാക് ക്രിക്കറ്റ് നായകന്‍ ബാബര്‍ അസം
X

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് പിന്തുണ അറിയിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് നായകന്‍ ബാബര്‍ അസം. പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന ഇന്ത്യയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഈ സമയത്താണ് നാം പിന്തുണ അറിയിക്കേണ്ടതെന്നും ബാബര്‍ ട്വീറ്റ് ചെയ്തു.

‘പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഒന്നിച്ച് പ്രാര്‍ത്ഥിക്കാനും പിന്തുണ അറിയിക്കാനും ഏറ്റവും യോജ്യമായ സമയമാണിത്. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ഇത് നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. ഒന്നിച്ച് നില്‍ക്കാം’

ബാബര്‍ അസം

നിരവധി പേരാണ് ബാബറിന് നന്ദിയറിയിച്ച് ട്വിറ്ററില്‍ രംഗത്തു വന്നിരിക്കുന്നത്. പാകിസ്ഥാനിലിരുന്ന് ഇങ്ങനെ പറയാൻ നിങ്ങൾക്കെ കഴിയൂ. നന്ദി മാനുഷിക മൂല്യം ഉർത്തിപ്പിടിച്ചതിന് എന്നാണ് ഒരു കമന്‍റ്.

നേരത്തെ പാകിസ്ഥാനിലും പുറത്തുമുള്ള എല്ലാ പാക്പൗരന്മാരും ഇന്ത്യയെ സഹായിക്കാന്‍ ഫണ്ട് സ്വരൂപിക്കണമെന്നും അടിയന്തരമായി കഴിയുന്നത്ര ഓക്സിജന്‍ ടാങ്കുകള്‍ ഡല്‍ഹിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കണമെന്നും അക്തര്‍ ആഹ്വാനം ചെയ്തിരുന്നു.

Next Story

Popular Stories