Top

കൊഹ്‌ലി ഇനി രണ്ടാം സ്ഥാനത്ത്; ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമനായി പാക് നായകന്‍ ബാബര്‍ അസം

ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെ പിന്തള്ളി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമത്. ഏറെക്കാലത്തിന് ശേഷമാണ് വിരാട് കൊഹ്‌ലിക്ക് സ്ഥാന ചലനമുണ്ടാവുന്നത്. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറുന്ന നാലാമത്തെ പാകിസ്ഥാന്‍ ക്രിക്കറ്റര്‍ കൂടിയാണ് ബാബര്‍ അസം. വിരാട് കൊഹ്‌ലിയെക്കാള്‍ എട്ട് പോയിന്റുകള്‍ അസമിന് കൂടുതലുണ്ട്. ബാബര്‍ അസമിന് 865 പോയിന്റും കൊഹ് ലിക്ക് 857 പോയിന്റും ഉണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയതാണ് പാക് നായകന് തുണയായത്. ഇംഗ്ലണ്ടിനെതിരെ ഭേദപ്പെട്ട പ്രകടനം […]

14 April 2021 5:04 AM GMT

കൊഹ്‌ലി ഇനി രണ്ടാം സ്ഥാനത്ത്; ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമനായി പാക് നായകന്‍ ബാബര്‍ അസം
X

ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെ പിന്തള്ളി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമത്. ഏറെക്കാലത്തിന് ശേഷമാണ് വിരാട് കൊഹ്‌ലിക്ക് സ്ഥാന ചലനമുണ്ടാവുന്നത്. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറുന്ന നാലാമത്തെ പാകിസ്ഥാന്‍ ക്രിക്കറ്റര്‍ കൂടിയാണ് ബാബര്‍ അസം. വിരാട് കൊഹ്‌ലിയെക്കാള്‍ എട്ട് പോയിന്റുകള്‍ അസമിന് കൂടുതലുണ്ട്. ബാബര്‍ അസമിന് 865 പോയിന്റും കൊഹ് ലിക്ക് 857 പോയിന്റും ഉണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയതാണ് പാക് നായകന് തുണയായത്. ഇംഗ്ലണ്ടിനെതിരെ ഭേദപ്പെട്ട പ്രകടനം നടത്തിയ കൊഹ്‌ലിക്ക് അടുത്തിടെ സെഞ്ച്വറികളൊന്നും നേടാന്‍ കഴിയാത്തത് വിനയായി. ഇന്ത്യന്‍ ഉപ നായകന്‍ രോഹിത് ശര്‍മ്മ 825 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ന്യൂസിലന്‍ഡിന്റെ റോസ് ടെയ്ലറും(801), ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചുമാണ്(791) നാല്, അഞ്ച് സ്ഥാനങ്ങളില്‍.

സഹീര്‍ അബ്ബാസ്, ജാവേദ് മിയാന്‍ദാദ്, മുഹമ്മദ് യൂസഫ് എന്നീ താരങ്ങളാണ് പാകിസ്ഥാന്റെ മറ്റു ഒന്നാം നമ്പര്‍ താരം. 2003ലാണ് മുഹമ്മദ് യൂസഫ് ഒന്നാം സ്ഥാനത്ത് എത്തിയത്. പിന്നീട് മറ്റൊരു താരത്തിനും ഒന്നാം സ്ഥാനത്തേക്ക് ഉയരാനായില്ല. ബാബറിന്റെ നേട്ടത്തില്‍ അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയയും രംഗത്തു വന്നിട്ടുണ്ട്.

Next Story

Popular Stories