‘ഐഎംഎ പ്രസിഡന്റ് ശ്രമിക്കുന്നത് ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍’; വിവാദ പരാമര്‍ശവുമായി ബാബ രാംദേവിന്റെ സഹായി
ഐഎംഎം പ്രസിഡന്റ് ശ്രമിക്കുന്നത് ഇന്ത്യയെ മുഴുവനായും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാണെന്ന് ബാബാ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ. കൊവിഡ് ചികിത്സയില്‍ ബാബാ രാംദേവ് അശാസത്രീയ പ്രചരണങ്ങള്‍ നടത്തിയതിനെതിരെ ഐഎംഎ രംഗത്തെത്തിയതിനു പിന്നാലെയാണ് ബാലകൃഷ്ണയുടെ ആരോപണം. ‘ രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് നയിക്കാനാണ് രാംദേവിനെ ലക്ഷ്യമാക്കുന്നതിന് പിന്നില്‍. പൗരന്മാര് ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരും തലമുറ നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ല,’ ബാലകൃഷ്ണ ട്വീറ്റ് ചെയ്തു. ഐഎംഎ പ്രസിഡന്റ് ഡോ. ജോണ്‍റോസ് ജയലാലാണ് മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നതെന്നാണ് ബാലകൃഷ്ണയുടെ ആരോപണം. പരാമര്‍ശത്തിനെതിരെ […]
25 May 2021 9:57 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഐഎംഎം പ്രസിഡന്റ് ശ്രമിക്കുന്നത് ഇന്ത്യയെ മുഴുവനായും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാണെന്ന് ബാബാ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ. കൊവിഡ് ചികിത്സയില്‍ ബാബാ രാംദേവ് അശാസത്രീയ പ്രചരണങ്ങള്‍ നടത്തിയതിനെതിരെ ഐഎംഎ രംഗത്തെത്തിയതിനു പിന്നാലെയാണ് ബാലകൃഷ്ണയുടെ ആരോപണം.
‘ രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് നയിക്കാനാണ് രാംദേവിനെ ലക്ഷ്യമാക്കുന്നതിന് പിന്നില്‍. പൗരന്മാര് ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരും തലമുറ നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ല,’ ബാലകൃഷ്ണ ട്വീറ്റ് ചെയ്തു. ഐഎംഎ പ്രസിഡന്റ് ഡോ. ജോണ്‍റോസ് ജയലാലാണ് മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നതെന്നാണ് ബാലകൃഷ്ണയുടെ ആരോപണം. പരാമര്‍ശത്തിനെതിരെ ഡോക്ടര്‍മാര്‍ വിമര്‍ശനമുന്നയിച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്ച നടത്തിയ പ്രസ്താവനയില്‍ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ക്ക് കാരണം അലോപ്പതി മരുന്നാണെന്ന് ബാബ രാംദേവ് ആരോപിച്ചിരുന്നു. മരുന്നുകളുടെ പേര് എടുത്തുപറഞ്ഞുള്ള ആരോപണത്തിനെതിരെ ഐഎംഎയടക്കം കടുത്ത പ്രതിഷേധമറിയച്ചിരുന്നു. തുടര്‍ന്ന് രോംദേവിന്റെ വാദത്തെ തള്ളിയ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.
- TAGS:
- Baba Ramdev