Top

ആനപ്പുറത്ത് യോഗാസനം നടത്താന്‍ ശ്രമം; നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീണ് ബാബാ രാംദേവ്

ആനപ്പുറത്ത് യോഗ പരിശീലനം നടത്തുന്നതിനിടെ ബാബാ രാംദേവ് നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീണു. മധുരയിലെ രാംനരേറ്റി ആശ്രമത്തിലാണ് സംഭവം നടന്നത്. അരമിനിട്ടു പോലും ഇല്ലാത്ത ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വളരെ വേഗത്തിലാണ് പങ്ക് വെക്കപ്പെട്ടിരിക്കുന്നത്.

13 Oct 2020 11:11 PM GMT

ആനപ്പുറത്ത് യോഗാസനം നടത്താന്‍ ശ്രമം; നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീണ് ബാബാ രാംദേവ്
X

ആനപ്പുറത്ത് യോഗ പരിശീലനം നടത്തുന്നതിനിടെ ബാബാ രാംദേവ് നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീണു. മധുരയിലെ രാംനരേറ്റി ആശ്രമത്തിലാണ് സംഭവം നടന്നത്. അരമിനിട്ടു പോലും ഇല്ലാത്ത ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വളരെ വേഗത്തിലാണ് പങ്ക് വെക്കപ്പെട്ടിരിക്കുന്നത്. വീഴ്ച്ചയില്‍ രാംദേവിന് കാര്യമായ പരുക്കുകള്‍ ഒന്നും തന്നെയില്ലെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അലങ്കരിച്ചു നിര്‍ത്തിയിരിക്കുന്ന ആനയുടെ പുറത്തു യോഗ പരിശീലനം നടത്തുന്ന രാംദേവിനെയും, അല്പാല്പമായി നീങ്ങുന്ന ആനയെയും വീഡിയോയില്‍ വ്യക്തമായി കാണാനാകും. അല്പസമയത്തിനുള്ളില്‍ തന്നെ നിയന്ത്രണം വിട്ട് ആനപ്പുറത്തു നിന്നും രാംദേവ് വഴുതി വീഴുന്നതും, ബാഹ്യമായ പരുക്കുകള്‍ ഒന്നുമില്ലാതെ പൊടി തട്ടി നീങ്ങുന്നതും കാണാം.

ഗുരു ശരണന്‍ ആശ്രമത്തിലെ സന്യാസിമാരെ യോഗാസനങ്ങള്‍ പഠിപ്പിക്കാനുള്ള ശ്രമത്തിനിടെ ആയിരുന്നു രാംദേവ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുറച്ച് നാള്‍ മുന്‍പ് മഴയത്ത്‌ സൈക്കിള്‍ ചവിട്ടുന്നതിനിടെ രാംദേവ്‌ സൈക്കിളില്‍ നിന്നും തെന്നി വീഴുന്ന വീഡിയോയും വൈറല്‍ ആയിരുന്നു.

Next Story