Top

‘അവരുടെ അച്ഛന് പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ല’; വെല്ലുവിളിച്ച് ബാബ രാം ദേവ്

ബാബ രാം ദേവിനു നേരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങളുയരവെ വെല്ലുവിളിയുമായി ബാബ രാംദേവ്. തന്നെ ആര്‍ക്കും അറസ്റ്റ് ചെയ്യാനാവില്ലെന്ന് പറഞ്ഞ് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബാബ രാം ദേവ്. അവരുടെ പിതാക്കന്‍മാര്‍ക്കു പോലും തന്നെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്നാണ് രാം ദേവ് പറയുന്നത്. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ‘ആര്‍ക്കും രാംദേവിനെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ല. അവര്‍ വെറുതെ ഒച്ചപ്പാടുണ്ടാക്കുകയാണ്. അവര്‍ അവര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യട്ടെ,’ ബാബ രാംദേവ് കൂട്ടിച്ചേര്‍ത്തു. അലോപ്പതി ചികിത്സ വിഡ്ഢിത്തമാണെന്ന രാംദേവിന്റെ […]

27 May 2021 3:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അവരുടെ അച്ഛന് പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ല’; വെല്ലുവിളിച്ച് ബാബ രാം ദേവ്
X

ബാബ രാം ദേവിനു നേരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങളുയരവെ വെല്ലുവിളിയുമായി ബാബ രാംദേവ്. തന്നെ ആര്‍ക്കും അറസ്റ്റ് ചെയ്യാനാവില്ലെന്ന് പറഞ്ഞ് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബാബ രാം ദേവ്. അവരുടെ പിതാക്കന്‍മാര്‍ക്കു പോലും തന്നെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്നാണ് രാം ദേവ് പറയുന്നത്. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ‘ആര്‍ക്കും രാംദേവിനെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ല. അവര്‍ വെറുതെ ഒച്ചപ്പാടുണ്ടാക്കുകയാണ്. അവര്‍ അവര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യട്ടെ,’ ബാബ രാംദേവ് കൂട്ടിച്ചേര്‍ത്തു.

അലോപ്പതി ചികിത്സ വിഡ്ഢിത്തമാണെന്ന രാംദേവിന്റെ പ്രസ്താവനയാണ് വിവാദത്തിന് വഴിവെച്ചത്. രാം ദേവിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പ്രസ്താവനയില്‍ 15 ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നഷ്ടപരിഹാരമായി 1000 കോടി ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ഐെൈം ഘടകം നോട്ടീസ് അയക്കുകയും ചെയ്തു. ഇതിനിടെയാണ് സമൂഹ മാധ്യമങ്ഹളില്‍ അറസ്റ്റ് രാം ദേവ് എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായത്.

തന്റെ പ്രസ്താവനയിലെ തെറ്റുകള്‍ തിരുത്തി മറ്റൊരു വീഡിയോ കൂടി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കണമെന്നും ഐ എം എ രാംദേവിനോട് ആവശ്യപ്പെട്ടു. രാംദേവിന്റെ സ്വന്തം ഉത്പന്നമായ കൊറോണില്‍ കിറ്റിന്റെ പരസ്യം പിന്‍വലിക്കണമെന്നും ഐ എം എ യോഗാഗുരുവിനോട് ആവശ്യപ്പെട്ടു.

കൊവിഡിന് ഫലപ്രദമായ മരുന്നാണ് ഇതെന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം പരസ്യത്തില്‍ നല്കുന്നതിനെതിരെയും ഐ എം എ പ്രതികരിച്ചു. നേരത്തെ അലോപ്പതി ഡോക്ടര്‍മാര്‍ക്കെതിരെ രാംദേവ് നടത്തിയ പ്രസ്താവന ആരോഗ്യപ്രവര്‍ത്തകരുടെ ശക്തമായ വിമര്‍ശനത്തിനിടെ പിന്‍വലിച്ചിരുന്നു. കൂടാതെ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനും രാംദേവിന്റെ പ്രസ്താവനയെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

Next Story