‘കടം നല്കിയതും റിയല്‍ എസ്റ്റേറ്റ് വഴിയും ജോളിക്ക് ലഭിക്കാനുള്ളത് ലക്ഷങ്ങള്‍’; സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിക്ക് മുപ്പത് ലക്ഷത്തോളം രൂപ ലഭിക്കാനുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന് ബിഎ ആളൂര്‍. ജോളി ജയിലില്‍ ജോളിക്ക് വേണ്ടി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന് അപേക്ഷിച്ച് ബിഎ ആളൂര്‍ വിചാരണ കോടതിയില്‍ അപേക്ഷ നല്കി. കടം നല്കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തിയതുമായ പണമാണ് ജോളിക്ക് ലഭിക്കാനുണ്ട്. വിചാരണ തടവുകാരിയായി കഴിയുന്നതിനാല്‍ പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. അതിനാല്‍ സാമ്പത്തിക ഇടപാട് നടത്താന്‍ അനുമതി നല്‍കണമെന്നാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ജയിലിന് പുറത്ത് […]

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിക്ക് മുപ്പത് ലക്ഷത്തോളം രൂപ ലഭിക്കാനുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന് ബിഎ ആളൂര്‍. ജോളി ജയിലില്‍ ജോളിക്ക് വേണ്ടി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന് അപേക്ഷിച്ച് ബിഎ ആളൂര്‍ വിചാരണ കോടതിയില്‍ അപേക്ഷ നല്കി.
കടം നല്കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തിയതുമായ പണമാണ് ജോളിക്ക് ലഭിക്കാനുണ്ട്. വിചാരണ തടവുകാരിയായി കഴിയുന്നതിനാല്‍ പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. അതിനാല്‍ സാമ്പത്തിക ഇടപാട് നടത്താന്‍ അനുമതി നല്‍കണമെന്നാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
ജയിലിന് പുറത്ത് അഭിഭാഷകനുമായി സംസാരിക്കാനുള്ള അവസരമൊരുക്കണമെന്ന ആവശ്യം ജോളി ഉന്നയിച്ചിട്ടുണ്ട്. ആറു കേസുകളിലെയും വിചാരണ അടുത്ത മാസം പതിനെട്ടിലേക്ക് കോടതി മാറ്റി.
- TAGS:
- Adv BA Aloor
- Koodathayi