Top

‘സാമൂഹ്യ അകലം’ ഉപയോഗപ്പെടുത്തി, വാട്‌സ് ആപ് വഴി കോപ്പിയടിച്ചു ബിടെക് പരീക്ഷ റദ്ദാക്കി

കേരള സാങ്കേതിക സര്‍വകലാശാല ഇന്നലെ നടത്തിയ ബിടെക് പരീക്ഷ റദ്ദാക്കി. വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ കൂട്ട കോപ്പിയടി നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്ററി പരീക്ഷയാണ് റദ്ദാക്കിയത്. വിദ്യാര്‍ത്ഥികള്‍ വാട്‌സ് ആപ്പിലൂടെ ഉത്തരങ്ങള്‍ കൈമാറിയതായാണ് വിവരം. പരീക്ഷ കണ്‍ട്രോളറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലറാണ് നടപടി സ്വീകരിച്ചത്. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണുമായി കയറിയ വിദ്യാര്‍ത്ഥികള്‍ വളരെ വിദഗ്ദമായി ചോദ്യ പേപ്പറിന്റെ ഫോട്ടോ എടുത്തു. പിന്നീട് നേരത്തെ തന്നെ തുടങ്ങി വെച്ചരുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ചോദ്യ […]

24 Oct 2020 6:57 AM GMT

‘സാമൂഹ്യ അകലം’ ഉപയോഗപ്പെടുത്തി, വാട്‌സ് ആപ് വഴി കോപ്പിയടിച്ചു ബിടെക് പരീക്ഷ റദ്ദാക്കി
X

കേരള സാങ്കേതിക സര്‍വകലാശാല ഇന്നലെ നടത്തിയ ബിടെക് പരീക്ഷ റദ്ദാക്കി. വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ കൂട്ട കോപ്പിയടി നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്ററി പരീക്ഷയാണ് റദ്ദാക്കിയത്. വിദ്യാര്‍ത്ഥികള്‍ വാട്‌സ് ആപ്പിലൂടെ ഉത്തരങ്ങള്‍ കൈമാറിയതായാണ് വിവരം. പരീക്ഷ കണ്‍ട്രോളറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലറാണ് നടപടി സ്വീകരിച്ചത്.

പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണുമായി കയറിയ വിദ്യാര്‍ത്ഥികള്‍ വളരെ വിദഗ്ദമായി ചോദ്യ പേപ്പറിന്റെ ഫോട്ടോ എടുത്തു. പിന്നീട് നേരത്തെ തന്നെ തുടങ്ങി വെച്ചരുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ചോദ്യ പേപ്പര്‍ അയയ്ക്കുകയും അതിലേക്ക് പുറത്തുനിന്നുളള ആരോ ഉത്തരങ്ങള്‍ അയച്ച് നല്‍കുകയും ചെയ്യുന്നു. ഇങ്ങനെയാവാം കോപ്പിയടി നടത്തിയതെന്നാണ് പ്രിന്‍സിപ്പലുമാരുടെ കണ്ടെത്തല്‍.

കൊവിഡിനെ തുടര്‍ന്ന് സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. ഇത് മൂലം കര്‍ശനമായ പരിശോധനകള്‍ കുറഞ്ഞതാണ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ ഹാളിലേക്ക് കയറ്റാന്‍ കാരണമായത്. കൂടുതല്‍ അന്വേഷണത്തിനായി വൈസ് ചാന്‍സലര്‍, പൊലീസിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story