Top

സീനിയോറിറ്റിയില്‍ അനില്‍കാന്തിനേക്കാള്‍ മുന്നില്‍; സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കാന്‍ സര്‍ക്കാരിന് കത്ത്

ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കണണെന്നാവശ്യപ്പെട്ട് ഡിജിപി അനില്‍കാന്ത് സര്‍ക്കാരിന് കത്ത് നല്‍കി. സീനിയോറിറ്റി മറികടന്നെന്ന ആരോപണം ഉയര്‍ന്നതോടെയാണ് കത്ത് നല്‍കിയത്. സീനിയോറിറ്റിയില്‍ നിലവിലെ പൊലീസ് മേധാവി അനില്‍ കാന്തിനേക്കാള്‍ മുന്നിലാണ് സന്ധ്യ. ഇന്ധനവില ഇന്നും കൂട്ടി; പെട്രോള്‍ വില നൂറു കടന്ന് എറണാകുളവും കോഴിക്കോടും സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാന്‍ യുപിഎസ്‌സി തയ്യാറാക്കിയ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ അനില്‍കാന്തിന് പുറമേ സുദേഷ് കുമാറും സന്ധ്യയും ഉണ്ടായിരുന്നു. എന്നാല്‍ എഡിജിപിയായ അനില്‍കാന്തിനെ ഡിജിപി ഗ്രേഡ് […]

3 July 2021 8:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സീനിയോറിറ്റിയില്‍ അനില്‍കാന്തിനേക്കാള്‍ മുന്നില്‍; സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കാന്‍ സര്‍ക്കാരിന് കത്ത്
X

ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കണണെന്നാവശ്യപ്പെട്ട് ഡിജിപി അനില്‍കാന്ത് സര്‍ക്കാരിന് കത്ത് നല്‍കി. സീനിയോറിറ്റി മറികടന്നെന്ന ആരോപണം ഉയര്‍ന്നതോടെയാണ് കത്ത് നല്‍കിയത്. സീനിയോറിറ്റിയില്‍ നിലവിലെ പൊലീസ് മേധാവി അനില്‍ കാന്തിനേക്കാള്‍ മുന്നിലാണ് സന്ധ്യ.

ഇന്ധനവില ഇന്നും കൂട്ടി; പെട്രോള്‍ വില നൂറു കടന്ന് എറണാകുളവും കോഴിക്കോടും

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാന്‍ യുപിഎസ്‌സി തയ്യാറാക്കിയ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ അനില്‍കാന്തിന് പുറമേ സുദേഷ് കുമാറും സന്ധ്യയും ഉണ്ടായിരുന്നു. എന്നാല്‍ എഡിജിപിയായ അനില്‍കാന്തിനെ ഡിജിപി ഗ്രേഡ് നല്‍കിയാണ് നിയമിച്ചത്. സന്ധ്യക്ക് ഡിജിപി പദവി നല്‍കിയിരുന്നുമില്ല. എന്നാല്‍ ഈ മൂന്ന് പേരുകളും യുപിഎസ്‌സി അംഗീകരിച്ച പട്ടികയില്‍ ഉള്ളവരായതിനാല്‍ അനില്‍കാന്തിന്റെ നിയമനത്തില്‍ തെറ്റില്ല.

കോണ്‍ഗ്രസ് എംപിമാര്‍ക്കും ദ്വീപ് സന്ദര്‍ശനാനുമതിയില്ല, അപേക്ഷ കളക്ടര്‍ തള്ളി; ‘എംപിമാര്‍ വരുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കാന്‍’

ഈ മാസം ഒടുവില്‍ ഋഷിരാജ് സിങ് വിരമിക്കുമ്പോള്‍ സിന്ധ്യക്ക് സ്വാഭാവികമായും ഡിജിപി റാങ്ക് ലഭിക്കും. എന്നാല്‍ അതുവരെ താല്‍ക്കാലിക ഉത്തരവ് വഴി റാങ്ക് അനുവദിക്കണമെന്നാണ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നത്. അനില്‍കാന്തിന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങിലും സുദേഷ് കുമാറും സിന്ധ്യയും പങ്കെടുത്തിരുന്നില്ല.

Next Story