Top

‘അവര്‍ക്ക് വേണമെങ്കില്‍ മതി’; സൗകര്യമുള്ള മണ്ഡലം ലഭിച്ചാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുമെന്ന് കെമാല്‍ പാഷ

തനിക്ക് സൗകര്യമുള്ള മണ്ഡലം ലഭിച്ചാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ആലോചിക്കുമെന്ന് മുന്‍ ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ. പ്രത്യേകിച്ച് ഒരു മണ്ഡലം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. യുഡിഎഫിന് എന്നെ വേണമെങ്കില്‍ മത്സരിപ്പിച്ചാല്‍ മതിയെന്നും കെമാല്‍ പാഷ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ മഹാസംഗമ സമരം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു കെമാല്‍ പാഷ. കെമാല്‍ പാഷ പുനലൂരില്‍ നിന്നും ജനവിധി തേടുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവിടെ മത്സരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചതാണെന്നും സ്വതന്ത്രനായി എന്തായാലും മത്സരിക്കില്ലെന്നും കെമാല്‍ […]

3 March 2021 2:27 AM GMT

‘അവര്‍ക്ക് വേണമെങ്കില്‍ മതി’; സൗകര്യമുള്ള മണ്ഡലം ലഭിച്ചാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുമെന്ന് കെമാല്‍ പാഷ
X

തനിക്ക് സൗകര്യമുള്ള മണ്ഡലം ലഭിച്ചാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ആലോചിക്കുമെന്ന് മുന്‍ ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ. പ്രത്യേകിച്ച് ഒരു മണ്ഡലം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. യുഡിഎഫിന് എന്നെ വേണമെങ്കില്‍ മത്സരിപ്പിച്ചാല്‍ മതിയെന്നും കെമാല്‍ പാഷ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ മഹാസംഗമ സമരം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു കെമാല്‍ പാഷ.

കെമാല്‍ പാഷ പുനലൂരില്‍ നിന്നും ജനവിധി തേടുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവിടെ മത്സരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചതാണെന്നും സ്വതന്ത്രനായി എന്തായാലും മത്സരിക്കില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

മത്സരിക്കാനുള്ള താല്‍പര്യം കെമാല്‍ പാഷ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത് തന്റെ ആവശ്യമല്ല, മറിച്ച് ജനങ്ങളുടെ ആവശ്യമാണെന്നാണായിരുന്നു കെമാല്‍ പാഷ പറഞ്ഞത്.

കെമാല്‍ പാഷയുടെ പ്രതികരണം: ”സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതി തുറന്നുകാട്ടിയത് കേരളത്തിലെ പ്രതിപക്ഷമാണ്. കോണ്‍ഗ്രസുകാര്‍ എല്ലാം സംശുദ്ധരാണെന്ന് പറയുന്നില്ല. അവരുടെ ഭാഗത്ത് നിന്നും ഇതിനുമുമ്പ് പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഞാന്‍ ഇടപെട്ടിട്ടുണ്ട്. എന്നാല്‍ സ്വര്‍ണക്കടത്ത് പോലെ ഇത്രത്തോളം വലിയ അഴിമതി കേരളം കാണുന്നത് ആദ്യമാണ്. അതിനൊരു ചെക്ക് വയ്ക്കണമെന്നാണ് ആഗ്രഹം. എന്നെ സംബന്ധിച്ച് ജനങ്ങളിലേക്ക് അടുക്കാന്‍ പറ്റിയ വഴി കോണ്‍ഗ്രസാണ്. ഇടതുമുന്നണി മോശമൊന്നുമല്ല. സിപിഐയിലെ പലരുമായി അടുത്ത ബന്ധമുണ്ട്. അവര്‍ എന്നെ തള്ളിപ്പറയില്ല. മന്ത്രി കെ.രാജു, സിപിഐ സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു ഉള്‍പ്പെടെയുള്ള പല നേതാക്കളുമായി നല്ല ബന്ധമുണ്ട്. എന്നാല്‍ സിപിഎമ്മുമായി ഒരു ബന്ധവുമില്ല. ഇത്രക്ക് അഴിമതി നിറഞ്ഞ പ്രസ്ഥാനവുമായി എനിക്ക് ഒരുകാലത്തും യോജിച്ച് പോകാനാവില്ല. സിപിഎം അഴിമതി നടത്തികൊണ്ടേ ഇരിക്കുകയാണ്. വര്‍ഗീയതയും ഒരു തരത്തിലുള്ള അഴിമതിയാണ്.”

തന്നോട് യുഡിഎഫ് മത്സരിക്കാന്‍ ആവശ്യപ്പെട്ടത് പുനലൂര്‍ മണ്ഡലത്തിലാണ്. എന്നാല്‍ എറണാകുളത്ത് താമസിച്ചുകൊണ്ട് പുനലൂരില്‍ പ്രവര്‍ത്തനം നടത്തുന്നത് സാധ്യമല്ല. അതുകൊണ്ട് എറണാകുളത്ത് ഏതെങ്കിലും സീറ്റാണ് ആവശ്യപ്പെട്ടതെന്നും കെമാല്‍ പാഷ പറഞ്ഞു. തന്നെ സമീപിച്ച കോണ്‍ഗ്രസ് നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story