Top

‘കോര്‍പറേഷന് വെളിയില്‍ യഥാവിധി സഞ്ചരിക്കാമെന്ന് കരുതേണ്ട’; തോറ്റെങ്കിലും തൃശൂരില്‍ തന്നെ കാണുമെന്ന് ബി ഗോപാലകൃഷ്ണന്റെ വെല്ലുവിളി

തോല്‍വിയ്ക്ക് കാരണം സിപിഐഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ വോട്ടുകച്ചവടമാണെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍. തൃശൂര്‍ കോര്‍പറേഷനില്‍ ഗോപാലകൃഷ്ണന്‍ വരാന്‍ പാടില്ല ലക്ഷ്യത്തോടെ ഇരുപാര്‍ട്ടികളും സംഘടിത അട്ടിമറി നടത്തിയെന്ന് ഗോപാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സിപിഐഎം ജില്ലാ നേതൃത്വം ഒരാളെ ചുമതലപ്പെടുത്തിയിരുന്നു. ഇയാള്‍ ജാതീയ വേര്‍തിരിവുണ്ടാക്കി. തോറ്റെങ്കിലും താന്‍ പ്രതിപക്ഷ പ്രവര്‍ത്തനങ്ങളുമായി തൃശൂരില്‍ തന്നെയുണ്ടാകുമെന്നും ബിജെപി സംസ്ഥാന നേതാവ് പറഞ്ഞു. ഇത്തവണ കോര്‍പറേഷനുള്ളില്‍ കയറ്റാന്‍ അവര്‍ എന്നെ അനുവദിച്ചിട്ടില്ലെങ്കില്‍ കോര്‍പറേഷന്റെ വെളിയില്‍ […]

16 Dec 2020 4:56 AM GMT

‘കോര്‍പറേഷന് വെളിയില്‍ യഥാവിധി സഞ്ചരിക്കാമെന്ന് കരുതേണ്ട’; തോറ്റെങ്കിലും തൃശൂരില്‍ തന്നെ കാണുമെന്ന് ബി ഗോപാലകൃഷ്ണന്റെ വെല്ലുവിളി
X

തോല്‍വിയ്ക്ക് കാരണം സിപിഐഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ വോട്ടുകച്ചവടമാണെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍. തൃശൂര്‍ കോര്‍പറേഷനില്‍ ഗോപാലകൃഷ്ണന്‍ വരാന്‍ പാടില്ല ലക്ഷ്യത്തോടെ ഇരുപാര്‍ട്ടികളും സംഘടിത അട്ടിമറി നടത്തിയെന്ന് ഗോപാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സിപിഐഎം ജില്ലാ നേതൃത്വം ഒരാളെ ചുമതലപ്പെടുത്തിയിരുന്നു. ഇയാള്‍ ജാതീയ വേര്‍തിരിവുണ്ടാക്കി. തോറ്റെങ്കിലും താന്‍ പ്രതിപക്ഷ പ്രവര്‍ത്തനങ്ങളുമായി തൃശൂരില്‍ തന്നെയുണ്ടാകുമെന്നും ബിജെപി സംസ്ഥാന നേതാവ് പറഞ്ഞു.

ഇത്തവണ കോര്‍പറേഷനുള്ളില്‍ കയറ്റാന്‍ അവര്‍ എന്നെ അനുവദിച്ചിട്ടില്ലെങ്കില്‍ കോര്‍പറേഷന്റെ വെളിയില്‍ അവര്‍ യഥാവിധി സഞ്ചരിക്കുമെന്ന് വിചാരിക്കേണ്ടതില്ല. അതിശക്തമായ പ്രക്ഷോഭവും അതിശക്തമായ സംഘടനാപരമായ ചുമതലയുമായി ഈ തൃശൂര്‍ കോര്‍പറേഷനില്‍ തന്നെ ഞാനുണ്ടാകും.

ബി ഗോപാലകൃഷ്ണന്‍

ഗോപാലകൃഷ്ണന്‍ പറഞ്ഞത്

“സിപിഐഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് തൃശൂര്‍ കോര്‍പറേഷനില്‍ ഗോപാലകൃഷ്ണന്‍ വരാന്‍ പാടില്ല എന്ന സംഘടിതമായ നീക്കത്തിന്റെ ഭാഗമായിട്ടുള്ള അട്ടിമറിയാണ്. സമീപകാലത്ത് കോണ്‍ഗ്രസില്‍ നിന്ന് സിപിഐഎമ്മിലേക്ക് വന്ന ഒരു നേതാവിന്റെ കീഴില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമാക്കി വെച്ചുകൊണ്ട് സെക്രട്ടറിയേറ്റ് ഒരാളെ ചുമതലപ്പെടുത്തി. ആ ആള്‍ അവിടെ വന്ന് സര്‍ക്കുലര്‍ ഇറക്കി. അതുവഴി സിപിഐഎമ്മിന്റേയും അതുവഴി വളരെ കൃത്യമായിട്ടുള്ള ഒരു ജാതി രാഷ്ട്രീയത്തിന്റേയും സങ്കലനമുണ്ടാക്കിയിട്ടാണ് എന്നെ പരാജയപ്പെടുത്തിയിരിക്കുന്നത്. പക്ഷെ, രാഷ്ട്രീയമായി ബിജെപി പരാജയപ്പെട്ടിട്ടില്ല. രാഷ്ട്രീയമായി സിപിഐഎമ്മിന് ഗോപാലകൃഷ്ണനെയോ ബിജെപിയേയോ പരാജയപ്പെടുത്താനാകില്ല. ഇത്തവണ കോര്‍പറേഷനുള്ളില്‍ കയറ്റാന്‍ അവര്‍ എന്നെ അനുവദിച്ചിട്ടില്ലെങ്കില്‍ കോര്‍പറേഷന്റെ വെളിയില്‍ അവര്‍ യഥാവിധി സഞ്ചരിക്കുമെന്ന് വിചാരിക്കേണ്ടതില്ല. അതിശക്തമായ പ്രക്ഷോഭവും അതിശക്തമായ സംഘടനാപരമായ ചുമതലയുമായി ഈ തൃശൂര്‍ കോര്‍പറേഷനില്‍ തന്നെ ഞാനുണ്ടാകും. സിപിഐഎമ്മിന്റെ വോട്ടുകച്ചവടമാണ് ഈ തോല്‍വിയ്ക്ക് ഇടയാക്കിയത്.”

ബിജെപിയുടെ സിറ്റിങ് സീറ്റായ കുട്ടന്‍കുളങ്ങര വാര്‍ഡിലാണ് സംസ്ഥാന വക്താപ് പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെ സുരേഷാണ് ഗോപാലകൃഷ്ണനെ തോല്‍പിച്ചത്. 200ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്റെ പരാജയം. തൃശ്ശൂര്‍ കോര്‍പറേഷനില്‍ ആറ് സീറ്റുകള്‍ മാത്രമാണ് കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചത്. വലിയ വിജയ പ്രതീക്ഷയിലായിരുന്നു ബിജെപി ഗോപാലകൃഷ്ണനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി ഇറക്കിയത്.

തന്നെ തോല്‍പിക്കാന്‍ പാര്‍ട്ടി യുഡിഎഫിന് വോട്ടുമറിച്ചെന്നും സിപിഐഎമ്മും കോണ്‍ഗ്രസും വോട്ട് കച്ചവടം നടത്തിയെന്നും കഴിഞ്ഞദിവസം ഗോപാലകൃഷ്ണന്‍ ആരോപിച്ചിരുന്നു.

2015ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഐ ലളിതാംബിക വലിയ ഭൂരിപക്ഷത്തോടെയായിരുന്നു ഇവിടെ ജയിച്ചുകയറിയത്. പിന്നീടങ്ങോട്ട് കുട്ടന്‍ കുളങ്ങര ബിജെപിയുടെ ശക്തികേന്ദ്രമായി മാറുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പിലും ഇവിടെ ബിജെപിക്ക് വോട്ടുവര്‍ധന രേഖപ്പെടുത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ബിജെപി എഴുന്നൂറോളം വോട്ടുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു.

സിറ്റിങ് കൗണ്‍സിലര്‍ക്ക് സീറ്റ് നല്‍കാതെ ഗോപാലകൃഷ്ണനെ പരിഗണിച്ചത് സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടം മുതല്‍ പാര്‍ട്ടിക്കുള്ളില്‍ വിയോജിപ്പിന് വഴിവെച്ചിരുന്നു. ഇതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

സ്ഥാനാര്‍ത്ഥിത്വം എതിര്‍ത്തവരുടെ വോട്ട് കുറയും എന്ന സംശയത്തിലാണ് വോട്ട് മറിച്ചെന്ന ആരോപണവുമായി ഗോപാലകൃഷ്ണന്‍ എത്തിയിരിക്കുന്നതെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഗോപാലകൃഷ്ണന്റെ തോല്‍വിയുടെ ഉത്തരവാദിത്തം തങ്ങളുടെ മേല്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച ഇവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ പുറത്തുവിടുകയും ചെയ്തു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ഞൂറോളം വോട്ടുകളും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എഴുന്നൂറ് വോട്ടുംകളും ബിജെപി നേടിയിരുന്നു.

Next Story

Popular Stories