സുരേഷ് ഗോപിക്ക് കിട്ടിയ വോട്ടുകളില്‍ വിശ്വാസം; ബി ഗോപാലകൃഷ്ണനെ രംഗത്തിറക്കിയത് ആര്‍എസ്എസ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എഎന്‍ രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്. സംസ്ഥാന നേതാവ് തന്നെ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗോപാലകൃഷ്ണന് സ്ഥാനാര്‍ത്ഥിയായെത്തിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനിലെ 18 ഡിവിഷനുകളില്‍ ബിജെപി മുമ്പിലെത്തിയിരുന്നു. ഈ വോട്ടുകണക്കില്‍ വിശ്വാസമര്‍പ്പിച്ചാണ് ഗോപാലകൃഷ്ണനെ രംഗത്തിറക്കിയിരിക്കുന്നത്. കുട്ടന്‍കുളങ്ങര ഡിവിഷനിലാണ് ഗോപാലകൃഷ്ണന് മത്സരിക്കുന്നത്. നിലവിലെ കൗണ്‍സിലറായ ബിജെപിയുടെ ലളിതാംബികയെ പാര്‍ട്ടി മാറ്റിയത് […]

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എഎന്‍ രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്.
സംസ്ഥാന നേതാവ് തന്നെ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗോപാലകൃഷ്ണന് സ്ഥാനാര്‍ത്ഥിയായെത്തിയത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനിലെ 18 ഡിവിഷനുകളില്‍ ബിജെപി മുമ്പിലെത്തിയിരുന്നു. ഈ വോട്ടുകണക്കില്‍ വിശ്വാസമര്‍പ്പിച്ചാണ് ഗോപാലകൃഷ്ണനെ രംഗത്തിറക്കിയിരിക്കുന്നത്.
കുട്ടന്‍കുളങ്ങര ഡിവിഷനിലാണ് ഗോപാലകൃഷ്ണന് മത്സരിക്കുന്നത്. നിലവിലെ കൗണ്‍സിലറായ ബിജെപിയുടെ ലളിതാംബികയെ പാര്‍ട്ടി മാറ്റിയത് ഡിവിഷനിലെ പ്രവര്‍ത്തകരില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. ഈ പ്രശ്നം പരിഹരിക്കാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മറ്റ് രണ്ട് നേതാക്കളെയും ബിജെപി ജില്ലയില്‍ മത്സരിപ്പിക്കുന്നുണ്ട്. അഡ്വ ഉല്ലാസ് ബാബുവിനെ മുല്ലശേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും ഷാജുമോന്‍ വട്ടേക്കാടിനെ ആമ്പല്ലൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുമാണ് മത്സരിപ്പിക്കുന്നത്.