Top

‘എന്നെ തോല്‍പിക്കാന്‍ സിപിഐഎമ്മും കോണ്‍ഗ്രസും വോട്ടുകച്ചവടം നടത്തി, തെളിവുണ്ട്’; ബി ഗോപാലകൃഷ്ണന്‍

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടം നടന്നെന്ന ആരോപണവുമായി ബിജെപി വക്താവും സ്ഥാനാര്‍ത്ഥിയുമായ ബി ഗോപാലകൃഷ്ണന്‍. കോര്‍പറേഷന്‍ രണ്ടാം ഡിവിഷന്‍ കുട്ടന്‍കുളങ്ങരയില്‍ മത്സരിച്ച തന്നെ പരാജയപ്പെടുത്താന്‍ സിപിഐഎം കോണ്‍ഗ്രസിന് വോട്ടുമറിച്ചെന്നാണ് ഗോപാലകൃഷ്ണന്‍ റെ ആരോപണം. അതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ മത്സരിച്ച ഡിവിഷനില്‍ 283 വോട്ട് സിപിഐഎം കോണ്‍ഗ്രസിന് നല്‍കി. ഇതിന് പകരമായി മൂന്നാം ഡിവിഷനില്‍ കോണ്‍ഗ്രസ് 150 വോട്ടുകള്‍ തിരിച്ചുനല്‍കി. ഇതിന് തെളിവുകളുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ സിപിഐഎം-കോണ്‍ഗ്രസ് വോട്ടുകച്ചവടമാണ് നടന്നതെങ്കില്‍ […]

14 Dec 2020 3:19 AM GMT

‘എന്നെ തോല്‍പിക്കാന്‍ സിപിഐഎമ്മും കോണ്‍ഗ്രസും വോട്ടുകച്ചവടം നടത്തി, തെളിവുണ്ട്’; ബി ഗോപാലകൃഷ്ണന്‍
X

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടം നടന്നെന്ന ആരോപണവുമായി ബിജെപി വക്താവും സ്ഥാനാര്‍ത്ഥിയുമായ ബി ഗോപാലകൃഷ്ണന്‍. കോര്‍പറേഷന്‍ രണ്ടാം ഡിവിഷന്‍ കുട്ടന്‍കുളങ്ങരയില്‍ മത്സരിച്ച തന്നെ പരാജയപ്പെടുത്താന്‍ സിപിഐഎം കോണ്‍ഗ്രസിന് വോട്ടുമറിച്ചെന്നാണ് ഗോപാലകൃഷ്ണന്‍ റെ ആരോപണം. അതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ മത്സരിച്ച ഡിവിഷനില്‍ 283 വോട്ട് സിപിഐഎം കോണ്‍ഗ്രസിന് നല്‍കി. ഇതിന് പകരമായി മൂന്നാം ഡിവിഷനില്‍ കോണ്‍ഗ്രസ് 150 വോട്ടുകള്‍ തിരിച്ചുനല്‍കി. ഇതിന് തെളിവുകളുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ സിപിഐഎം-കോണ്‍ഗ്രസ് വോട്ടുകച്ചവടമാണ് നടന്നതെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ തമ്മില്‍ സഖ്യത്തിലെത്തും’, ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായാണ് കുട്ടന്‍കുളങ്ങരയില്‍നിന്നും അദ്ദേഹം ജനവിധി തേടിയത്.

മുസ്ലിം തീവ്രവാദികളുമായി സിപിഐഎമ്മും കോണ്‍ഗ്രസും സഖ്യം ചേര്‍ന്നു. അതിന്റെ തെളിവാണ് കെ മുരളീധരന്റെ പ്രസ്താവന. മുഖ്യമന്ത്രിയുടെ പ്രസ്താവനയും സമാനമാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇമ്രാന്‍ ഖാന്റെയും പാകിസ്താന്റെയും വോട്ടും സഹായവും തേടുന്ന തരത്തില്‍ ഇരുപാര്‍ട്ടികളും അധഃപതിച്ചതിന്റെ തെളിവാണ് ഈ പ്രസ്താവനകളെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടെണ്ണല്‍ കഴിഞ്ഞതിന് തൊട്ടുപിന്നാലെ ബിജെപിയില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നെന്ന സൂചനകളും വരുന്നുണ്ട്. വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം അവശേഷിക്കേ പാര്‍ട്ടി യുഡിഎഫിന് വോട്ടുമറിച്ചെന്ന ഗോപാലകൃഷ്ണന്റെ ആരോപണമാണ് വിവാദങ്ങള്‍ക്ക് തീ പകര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ ഗോപാലകൃഷ്ണന്‍ തന്നെയാണ് തന്നെ തോല്‍പിക്കാന്‍ പാര്‍ട്ടി വോട്ടുമറിച്ചെന്ന ആരോപണമുന്നയിച്ചത്. സമീപകാലത്ത് സിപിഐഎമ്മില്‍നിന്നും തിരിച്ചെത്തിയ സംസ്ഥാന നേതാവുന്റെ നേതൃത്വത്തില്‍ തന്നെ തോല്‍പിക്കാനുള്ള നീക്കങ്ങള്‍ നടന്നെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 283 വോട്ടുകള്‍ ബിജെപി യുഡിഎഫിന് മറിച്ചു നല്‍കിയെന്നാണ് ആരോപണം.

കുട്ടന്‍കുളങ്ങര ബിജെപിയുടെ സിറ്റിങ് സീറ്റാണ്. 2015ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഐ ലളിതാംബിക വലിയ ഭൂരിപക്ഷത്തോടെയായിരുന്നു ജയിച്ചുകയറിയത്. പിന്നീടങ്ങോട്ട് കുട്ടന്‍ കുളങ്ങര ബിജെപിയുടെ ശക്തികേന്ദ്രമായി മാറുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പിലും ഇവിടെ ബിജെപിക്ക് വോട്ടുവര്‍ധന രേഖപ്പെടുത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ബിജെപി എഴുന്നൂറോളം വോട്ടുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു.

സിറ്റിങ് കൗണ്‍സിലര്‍ക്ക് സീറ്റ് നല്‍കാതെ ഗോപാലകൃഷ്ണനെ പരിഗണിച്ചത് സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടം മുതല്‍ പാര്‍ട്ടിക്കുള്ളില്‍ വിയോജിപ്പിന് വഴിവെച്ചിരുന്നു. ഇതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയാണ് വോട്ടു മറിച്ചെന്ന ആരോപണം ഗോപാലകൃഷ്ണന്‍ ഉന്നയിക്കുന്നത്.

സ്ഥാനാര്‍ത്ഥിത്വം എതിര്‍ത്തവരുടെ വോട്ട് കുറയും എന്ന സംശയത്തിലാണ് വോട്ട് മറിച്ചെന്ന ആരോപണവുമായി ഗോപാലകൃഷ്ണന്‍ എത്തിയിരിക്കുന്നതെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്. ഗോപാലകൃഷ്ണന്റെ തോല്‍വിയുടെ ഉത്തരവാദിത്തം തങ്ങളുടെ മേല്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച ഇവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ പുറത്തുവിടുകയും ചെയ്തു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ഞൂറോളം വോട്ടുകളും ലോക്സഭാ തെരഞ്ഞെടുപ്പില്‍ എഴുന്നൂറ് വോട്ടുംകളും ബിജെപി നേടിയിരുന്നു. അങ്ങനെയാണെങ്കില്‍ ഇടതുപക്ഷം വോട്ട് മറിച്ചാലും എന്തിനാണ് ഭയപ്പെടുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്.

Next Story