അഴീക്കോട് കെഎം ഷാജി തന്നെ ഇറങ്ങണം; ആവശ്യമുന്നയിച്ച് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം

കണ്ണൂര്‍: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കെഎം ഷാജി തന്നെ മത്സരിക്കണമെന്ന് മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ നേതൃത്വം. ഷാജിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ലീഗ് ജില്ലാ നേതൃത്വം മലപ്പുറത്തെ ലീഗ് ഓഫീസിലെത്തി ഇക്കാര്യം ആവശ്യപ്പെട്ടു.

കെഎം ഷാജി അല്ലെങ്കില്‍ അബ്ദുള്‍ കരീം ചേലേരിയെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. കെവി സുമേഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

ശക്തമായ ഇടതുപാരമ്പര്യമുള്ള അഴീക്കോട് മണ്ഡലം 2011ലാണ് ഇടതുമുന്നണിയില്‍ നിന്നും കെഎം പിടിച്ചെടുത്തത്. സിപിഐഎമ്മിന്റെ പ്രകാശന്‍ മാസ്റ്ററെ പരാജയപ്പെടുത്തിയായിരുന്നു ഷാജിയുടെ കടന്നുവരവ്.

തുടര്‍ന്ന് 2016ല്‍ എംവി നികേഷ് കുമാറിനെ പരാജയപ്പെടുത്തി ഷാജി മണ്ഡലം നിലനിര്‍ത്തി. വിജിലന്‍സ് കേസിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഷാജി മത്സരിക്കുന്നില്ലെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.

Covid 19 updates

Latest News