‘യോഗിയുടെ ഭരണം അവസാനിപ്പിക്കാം’; വിശാലസഖ്യം രൂപീകരിക്കണമെന്ന് ചന്ദ്രശേഖര്‍ ആസാദ്
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ഭരണം അവസാനിപ്പിക്കാന്‍ വിശാലസഖ്യം ആവശ്യമെന്ന് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ്. അടുത്തവര്‍ഷം നടക്കുന്ന യുപി തെരഞ്ഞെടുപ്പില്‍ ബി ജെ പിയ്ക്കെതിരെ ആരുമായും സഖ്യം രൂപീകരിക്കാന്‍ തയ്യാറാണെന്നും ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി. ബി എസ് പിയ്ക്ക് ബദല്‍ താന്‍ രൂപീകരിച്ച ആസാദ് സമാജ് പാര്‍ട്ടിയാണെന്നും ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. ബി എസ് പിയെ ശക്തമായി വിമര്‍ശിച്ച ആസാദ് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കെതിരെ ബി എസ് പിയുമായും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. 34കാരനായ ഭീം ആര്‍മി […]
11 July 2021 5:23 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ഭരണം അവസാനിപ്പിക്കാന്‍ വിശാലസഖ്യം ആവശ്യമെന്ന് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ്. അടുത്തവര്‍ഷം നടക്കുന്ന യുപി തെരഞ്ഞെടുപ്പില്‍ ബി ജെ പിയ്ക്കെതിരെ ആരുമായും സഖ്യം രൂപീകരിക്കാന്‍ തയ്യാറാണെന്നും ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി.
ബി എസ് പിയ്ക്ക് ബദല്‍ താന്‍ രൂപീകരിച്ച ആസാദ് സമാജ് പാര്‍ട്ടിയാണെന്നും ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. ബി എസ് പിയെ ശക്തമായി വിമര്‍ശിച്ച ആസാദ് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കെതിരെ ബി എസ് പിയുമായും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. 34കാരനായ ഭീം ആര്‍മി മേധാവി രൂപീകരിച്ച ആസാദ് സമാജ് പാര്‍ട്ടിയും യു പി തെരഞ്ഞെടുപ്പില്‍ സജീവ ചര്ച്ചവിഷയമാകുമെന്ന സൂചനയാണ് പ്രസ്താവന നല്‍കുന്നത്.
യുപി തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുഴുവന്‍ പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് ആസാദ് അഭിപ്രായപ്പെട്ടു. ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ബി ജെ പിയ്ക്കെതിരെ വിശാലമായ സഖ്യം രൂപീകരിക്കുന്നതിനാണ് തന്റെ പാര്‍ട്ടി ശ്രമിക്കുന്നത്. ഇപ്പോഴത്തെ ഭരണം അവസാനിപ്പിക്കണം. അതുകൊണ്ട് ബി ജെ പിക്കെതിരെ വിശാലമായ സഖ്യം രൂപീകരിക്കേണ്ടത് ആവശ്യമാണെന്നും ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി. ഒരു പാര്‍ട്ടി മാത്രം അധികാരം കയ്യാളുന്നത് ഇപ്പോഴത്തെ രീതിയില്‍ സ്വേച്ഛാധിപത്യഭരണം വരാന്‍ കാരണമാകുമെന്ന് യോഗി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ആസാദ് സൂചിപ്പിച്ചു.
അതേസമയം, കേന്ദ്രസര്‍ക്കാരിനെതിരെ മൃദുസമീപനമാണ് ബി എസ് പി സ്വീകരിക്കുന്നതെന്ന് ആസാദ് ആരോപിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഭയപ്പെട്ടാണ് ബി എസ് പി ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്നും ആസാദ് ബി എസ് പി നേതാവ് മായാവതിയ്ക്കെതിരെ ആഞ്ഞടിച്ചു. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നത് തന്റെ പാര്‍ട്ടിയാണെന്ന് ആസാദ് ചൂണ്ടിക്കാണിച്ചു.