Top

തെലുങ്കിൽ അയപ്പൻ നായരല്ല, ഭീംല നായക്, ഒപ്പം റാണയും ; മേക്കിങ്ങ് വീഡിയോ പുറത്ത്

അന്തരിച്ച സംവിധായകൻ സച്ചിയൊരുക്കിയ ‘അയ്യപ്പനും കോശിയും’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച നേടിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിൽ പവൻ കല്യാൺ ജോയിൻ ചെയ്തു എന്ന വാർത്തയും വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രം തെലുങ്കിൽ ഭീംല നായക് എന്ന പേരിലാണ് പവൻ കല്യാൺ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിൻറെ കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്ന റാണ ദഗുബാട്ടിയും പുതിയ […]

27 July 2021 6:59 AM GMT
ഫിൽമി റിപ്പോർട്ടർ

തെലുങ്കിൽ അയപ്പൻ നായരല്ല, ഭീംല നായക്, ഒപ്പം റാണയും ; മേക്കിങ്ങ് വീഡിയോ പുറത്ത്
X

അന്തരിച്ച സംവിധായകൻ സച്ചിയൊരുക്കിയ ‘അയ്യപ്പനും കോശിയും’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച നേടിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിൽ പവൻ കല്യാൺ ജോയിൻ ചെയ്തു എന്ന വാർത്തയും വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രം തെലുങ്കിൽ ഭീംല നായക് എന്ന പേരിലാണ് പവൻ കല്യാൺ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിൻറെ കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്ന റാണ ദഗുബാട്ടിയും പുതിയ ഷെഡ്യൂളിൽ ജോയിൻ ചെയ്‍തിട്ടുണ്ട്. സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റർറ്റെൻമെന്റ്‌സാണ് നിർമ്മിക്കുന്നത്. പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ എസ് തമനാണ് സംഗീതമൊരുക്കുന്നത്.

2020ലാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ബിജു മേനോൻ, പൃഥ്വിരാജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സച്ചി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സുദീപ് എലമനം ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത് ജേക്ക്‌സ് ബിജോയ് ആണ്. അഞ്ച് കോടി ബജറ്റിൽ നിർമ്മിച്ച ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വരുമാനം 52 കോടിയായിരുന്നു.

Next Story