കേരളം ഭരിച്ചവര്‍ അയ്യങ്കാളിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കെ സുരേന്ദ്രന്
മഹാത്മാ അയ്യങ്കാളിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതില്‍ മാറി മാറി കേരളം ഭരിച്ചവര്‍ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ജാതി വര്‍ണ്ണ വിവേചനങ്ങളോട് പോരാടി സാമൂഹിക പരിവര്‍ത്തനത്തിന് വഴിതെളിച്ച അയ്യങ്കാളിയുടെ 80–ാം ചരമവാര്‍ഷികം ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് കൊണ്ടായിരുന്നു ബിജെപി അധ്യക്ഷന്റെ പ്രതികരണം. പട്ടികജാതിപട്ടികവര്‍ഗ വിഭാഗക്കാരുടെ സാമൂഹിക ഉന്നതിക്ക് വേണ്ടിയാണ് അയ്യങ്കാളി പോരാടിയത്. കേരള സംസ്ഥാനം രൂപീകരിച്ച് ആറര പതിറ്റാണ്ട് കഴിഞ്ഞിട്ടും സാമൂഹ്യനീതി ഉറപ്പ് വരുത്താന്‍ ഇടതുവലത് സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പട്ടികജാതിപട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്ല്യങ്ങള്‍ […]
18 Jun 2021 2:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മഹാത്മാ അയ്യങ്കാളിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതില്‍ മാറി മാറി കേരളം ഭരിച്ചവര്‍ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ജാതി വര്‍ണ്ണ വിവേചനങ്ങളോട് പോരാടി സാമൂഹിക പരിവര്‍ത്തനത്തിന് വഴിതെളിച്ച അയ്യങ്കാളിയുടെ 80–ാം ചരമവാര്‍ഷികം ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് കൊണ്ടായിരുന്നു ബിജെപി അധ്യക്ഷന്റെ പ്രതികരണം.
പട്ടികജാതിപട്ടികവര്‍ഗ വിഭാഗക്കാരുടെ സാമൂഹിക ഉന്നതിക്ക് വേണ്ടിയാണ് അയ്യങ്കാളി പോരാടിയത്. കേരള സംസ്ഥാനം രൂപീകരിച്ച് ആറര പതിറ്റാണ്ട് കഴിഞ്ഞിട്ടും സാമൂഹ്യനീതി ഉറപ്പ് വരുത്താന്‍ ഇടതുവലത് സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പട്ടികജാതിപട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്ല്യങ്ങള്‍ അവരിലെത്തിക്കാന്‍ സാധിക്കാത്തത് പൊറുക്കാനാവാത്ത തെറ്റാണ്. ഇന്നും ഈ വിഭാഗത്തിന്റെ പിന്നാക്ക അവസ്ഥയ്ക്ക് കാരണം സര്‍ക്കാര്‍ സംവിധാനത്തിന്റെ പിഴവാണ്.
കൊട്ടിഘോഷിച്ച സര്‍ക്കാരിന്റെ ഡിജിറ്റല്‍ വിദ്യാഭ്യാഭ്യാസ പ്രക്രിയയില്‍ നിന്നും ലക്ഷക്കണക്കിന് പട്ടിക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് പുറത്ത് നില്‍ക്കുന്നത്. അവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിരിക്കുകയാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
അയ്യങ്കാളി സമാധി ദിനത്തില്‍ ബിജെപി സംസ്ഥാന കാര്യാലയത്തില്‍ അയ്യങ്കാളിയുടെ ഛായാചിത്രത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പുഷ്പാര്‍ച്ച നടത്തി.
- TAGS:
- Ayyankali
- K Surendran