Top

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ഇനി സര്‍ജറി ചെയ്യാം; പ്രതിഷേധവുമായി അലോപ്പതി ഡോക്ടര്‍മാര്‍

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക്‌ ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍ക്കിയ ആയുഷ് മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനം ചര്‍ച്ചയാകുന്നു. വിജ്ഞാപനത്തിനെതിരെ ഐഎംഎയും അസോസിയേഷന്‍ ഒഫ് സര്‍ജറീസുമാണ് പ്രധാനമായും രംഗത്തു വന്നിരിക്കുന്നത്‌. പുതിയ നിയമത്തോട് കൂടി ബിരുദാനന്തര ബിരുദമുള്ള ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നേടിയ ശേഷം ശസ്ത്രക്രിയ നടത്താന്‍ സാധിക്കും. കണ്ണ്,തൊണ്ട,ചെവി,മൂക്ക്,എല്ലുകള്‍,പല്ലുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സര്‍ജറികള്‍ക്കാണ് അനുമതി . ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാഗമായ ജനറല്‍ സര്‍ജറി ആയുര്‍വേദത്തിന്റെ ഭാഗമല്ല. എം. എസ്‌സി ആയുര്‍വേദയുടെ ഭാഗമായി സര്‍ജറി പഠിപ്പിക്കുന്നുണ്ടെങ്കിലും അതിനു രോഗികളുടെ ആരോഗ്യം സംരക്ഷിക്കാനാവശ്യമായ […]

23 Nov 2020 6:42 AM GMT

ആയുര്‍വേദ  ഡോക്ടര്‍മാര്‍ക്കും ഇനി സര്‍ജറി ചെയ്യാം; പ്രതിഷേധവുമായി അലോപ്പതി ഡോക്ടര്‍മാര്‍
X

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക്‌ ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍ക്കിയ ആയുഷ് മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനം ചര്‍ച്ചയാകുന്നു. വിജ്ഞാപനത്തിനെതിരെ ഐഎംഎയും അസോസിയേഷന്‍ ഒഫ് സര്‍ജറീസുമാണ് പ്രധാനമായും രംഗത്തു വന്നിരിക്കുന്നത്‌. പുതിയ നിയമത്തോട് കൂടി ബിരുദാനന്തര ബിരുദമുള്ള ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നേടിയ ശേഷം ശസ്ത്രക്രിയ നടത്താന്‍ സാധിക്കും. കണ്ണ്,തൊണ്ട,ചെവി,മൂക്ക്,എല്ലുകള്‍,പല്ലുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സര്‍ജറികള്‍ക്കാണ് അനുമതി .

ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാഗമായ ജനറല്‍ സര്‍ജറി ആയുര്‍വേദത്തിന്റെ ഭാഗമല്ല. എം. എസ്‌സി ആയുര്‍വേദയുടെ ഭാഗമായി സര്‍ജറി പഠിപ്പിക്കുന്നുണ്ടെങ്കിലും അതിനു രോഗികളുടെ ആരോഗ്യം സംരക്ഷിക്കാനാവശ്യമായ ഗുണനിലവാരമില്ലെന്നാണ് അസോസിയേഷന്‍ ഒഫ് സര്‍ജറീസിന്റെ പ്രസിഡന്റ് രഘു റാം പറയുന്നത്. ഐഎംഎയും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമത്തിനെതിരെ രംഗത്തു വന്നിട്ടണ്ട്. മറ്റ് സംവിധാനങ്ങളുമായി കൂട്ട് ചേര്‍ന്ന് ആധുനിക വൈദ്യശാസ്ത്രത്തെ ദുഷിപ്പിക്കുക. ആധുനിക വൈദ്യശാസ്ത്രത്തെ പിന്‍വാതല്‍ വഴി വേട്ടയാടുക എന്നിവ മോശമാണെന്നാണ് ഐഎംഎ പ്രതികരിച്ചത്.

എം ബി ബി എസും മോഡേണ്‍ മെഡിസിനില്‍ പി ജിയും കഴിഞ്ഞ് നല്ല രീതിയില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ളവര്‍ക്ക് പോലും എല്ലാ ശസ്ത്രക്രിയയും ചെയ്യാന്‍ സാധിക്കുന്നില്ല. ഇതിനു ഒരുപാട് സ്‌കില്‍ ആവശ്യമാണ്. എം.ബി.ബി.എസിന്റെ അടിസ്ഥാന പാഠങ്ങള്‍ പോലും പഠിക്കാതെ ഇവരെ പരിശീലിപ്പിക്കാന്‍ സാധിക്കില്ല എന്നാണ് ഐഎംഎയുടെ കേന്ദ്ര കമ്മിറ്റി അംഗം ഡോ.സുല്‍ഫി പറയുന്നത്. ഒപ്പം ഉത്തരേന്ത്യയിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാനാണ് ഇത്തരത്തിലുള്ള ഒരു നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്നെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ സെന്‍ട്രല്‍ കൗണ്‍സില്‍ റെഗുലേഷന്‍ ആക്ട് 2016 നെ ഭേദഗതി ചെയ്തു കൊണ്ടാണ് ആയുഷ് മന്ത്രാലയം ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് സര്‍ജറി ചെയ്യാനുള്ള പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. പുതിയ നിയമ പ്രകാരം 25 വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള ആയുര്‍വേദ സ്ഥാപനങ്ങള്‍ക്കായിരിക്കും ഇനി നിയമപരമായി ശസ്ത്രക്രിയ നടത്താന്‍ അവകാശമുണ്ടായിരിക്കുക.

എന്നാല്‍ അതേ സമയം ആയുഷ് മന്ത്രലയം പറയുന്നത് ആയുര്‍വേദ ശസ്ത്രക്രിയയകള്‍ ദശാബ്ദങ്ങളായി ഇന്ത്യയില്‍ നടക്കുന്നുണ്ടന്നും അവയ്ക്ക് നിയമ പരിരക്ഷ നല്‍കുക മാത്രമാണ് ചെയ്തതെന്നുമാണ്.നേരത്തെ തന്നെ പി ജി സിലബസിന്റെ ഭാഗമായിരുന്ന 58 ചികിത്സാവിധികള്‍ക്ക് കൂടുതല്‍ പരിശീലനത്തിനുള്ള സൗകര്യമൊരുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് സംബന്ധച്ച പരാതികള്‍ കിട്ടിയിട്ടില്ല എന്നാണ് മന്ത്രാലയം നല്‍ക്കുന്ന വിശദീകരണം.

മറ്റു ചികിത്സാവിധികള്‍ പഠിപ്പിക്കുന്ന കോളേജുകളില്‍ അലോപ്പതി ഡോക്ട്ടര്‍മാര്‍ പഠിപ്പിക്കാന്‍ പോകുന്നത് ഐഎംഎ വിലക്കിയിട്ടുണ്ട്.

Next Story