Top

ആയുര്‍വേദ ആചാര്യന്‍ പികെ വാര്യര്‍ അന്തരിച്ചു

ആയുര്‍വേദ ആചാര്യന്‍ പി കെ വാര്യര്‍ (100) അന്തരിച്ചു. കോട്ടക്കല്‍ ആര്യ വൈദ്യശാലയിലെ പ്രധാന വൈദ്യനും സ്ഥാപനത്തിന്റെ മാനേജിങ്ങ് ട്രസ്റ്റിയുമാണ് അദ്ദേഹം. കോട്ടക്കലിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ വ്യക്തിയായിരുന്നു പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാര്യര്‍ എന്ന പി.കെ വാര്യര്‍. ആയുര്‍വേദ ചികിത്സക്കും ഗവേഷണത്തിനുമുള്ള രാജ്യത്തെതന്നെ ആദ്യ കേന്ദ്രമാക്കി കോട്ടക്കല്‍ ആര്യവൈദ്യശാലയെ മാറ്റിയെടുത്ത ഡോ. പികെ വാര്യരെ രാജ്യം പദ്മശ്രീയും പദ്മഭൂഷനും നല്‍കി ആദരിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാല 1999 ല്‍ ബഹുമാനസൂചകമായി […]

10 July 2021 2:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആയുര്‍വേദ ആചാര്യന്‍ പികെ വാര്യര്‍ അന്തരിച്ചു
X

ആയുര്‍വേദ ആചാര്യന്‍ പി കെ വാര്യര്‍ (100) അന്തരിച്ചു. കോട്ടക്കല്‍ ആര്യ വൈദ്യശാലയിലെ പ്രധാന വൈദ്യനും സ്ഥാപനത്തിന്റെ മാനേജിങ്ങ് ട്രസ്റ്റിയുമാണ് അദ്ദേഹം. കോട്ടക്കലിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ വ്യക്തിയായിരുന്നു പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാര്യര്‍ എന്ന പി.കെ വാര്യര്‍. ആയുര്‍വേദ ചികിത്സക്കും ഗവേഷണത്തിനുമുള്ള രാജ്യത്തെതന്നെ ആദ്യ കേന്ദ്രമാക്കി കോട്ടക്കല്‍ ആര്യവൈദ്യശാലയെ മാറ്റിയെടുത്ത ഡോ. പികെ വാര്യരെ രാജ്യം പദ്മശ്രീയും പദ്മഭൂഷനും നല്‍കി ആദരിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാല 1999 ല്‍ ബഹുമാനസൂചകമായി ഡി. ലിറ്റ് നല്‍കി. മഹാരാഷ്ട്ര ഗവര്‍ണ്ണറായിരുന്ന പിസി അലക്‌സാണ്ടറില്‍ നിന്നും 30 മത് ധന്വന്തരി അവാര്‍ഡും പി കെ വാര്യര്‍ക്ക് ലഭിച്ചു.

കോട്ടക്കല്‍ കിഴക്കേ കോവിലകം വക കെ.പി സ്‌കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിലൂം കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളിലുമായി തുടര്‍ വിദ്യാഭ്യാസം. പിന്നീട് കോട്ടക്കല്‍ ആയുര്‍വേദ പാഠശാലയില്‍ ‘ആര്യവൈദ്യന്‍’ കോഴ്‌സിന് പഠിച്ചു. ആയുര്‍വേദ പഠന സമയത്ത് നാട്ടില്‍ സ്വാതന്ത്ര്യസമരം ശക്തമായിരുന്നു. മഹാത്മഗാന്ധിയുടെ ആഹ്വാനം ഏറ്റെടുത്ത് കൊണ്ട് എന്‍.വി. കൃഷ്ണന്‍കുട്ടി വാര്യര്‍ക്കൊപ്പം 1942ല്‍ കോളജ് വിട്ട് സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായി. 1945ല്‍ വൈദ്യപഠനം പൂര്‍ത്തിയാക്കി. പികെ വാര്യരുടെ ആത്മകഥയ്ക്ക് ആത്മകഥക്ക് 2009ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ ‘പാദമുദ്രകള്‍’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഗ്രസിന്റെ പ്രസിഡന്റായും പികെ വാര്യര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോടി തലപ്പണ ശ്രീധരന്‍ നമ്പൂതിരിയുടെയും പാര്‍വതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായാണ് ജനനം. കവയിത്രിയായിരുന്ന പരേതയായ മാധവിക്കുട്ടി കെ. വാര്യരാണ് ഭാര്യ. ഡോ. കെ. ബാലചന്ദ്ര വാര്യര്‍, കെ. വിജയന്‍ വാര്യര്‍ (പരേതന്‍), സുഭദ്ര രാമചന്ദ്രന്‍ എന്നിവര്‍ മക്കളാണ്.

Next Story