അയോധ്യ ഭൂമി തട്ടിപ്പ് കേസ്; ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെതിരെ യുപി പൊലീസ് നടപടി
അയോധ്യ ഭൂമി തട്ടിപ്പ് കേസ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്ത് യു പി പോലീസ്. വിശ്വഹിന്ദു പരിഷത്ത് നേതാവും ഭൂമി തട്ടിപ്പ് കേസില്‍ ആരോപണവിധേയനുമായ രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചാമ്പത് റായിയുടെ സഹോദരന് നല്കിയ പരാതിയിലാണ് മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തത്. ബിന്‍ജോര്‍ പോലീസാണ് മാധ്യമപ്രവര്ത്തകന് വിനീത് നാരായിനും മറ്റു രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തത്. 18 ഓളം കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയത്. ജനസംഖ്യാ നിയന്ത്രണം; അസമിന് പിന്നാലെ നിയമം ശക്തമാക്കാന്‍ ഉത്തര്‍പ്രദേശും അതേസമയം ബിന്‍ജോര്‍ പോലീസ് അയോധ്യ ഭൂമി തട്ടിപ്പ് കേസില്‍ […]
21 Jun 2021 2:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അയോധ്യ ഭൂമി തട്ടിപ്പ് കേസ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്ത് യു പി പോലീസ്. വിശ്വഹിന്ദു പരിഷത്ത് നേതാവും ഭൂമി തട്ടിപ്പ് കേസില്‍ ആരോപണവിധേയനുമായ രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചാമ്പത് റായിയുടെ സഹോദരന് നല്കിയ പരാതിയിലാണ് മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തത്. ബിന്‍ജോര്‍ പോലീസാണ് മാധ്യമപ്രവര്ത്തകന് വിനീത് നാരായിനും മറ്റു രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തത്. 18 ഓളം കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയത്.
ജനസംഖ്യാ നിയന്ത്രണം; അസമിന് പിന്നാലെ നിയമം ശക്തമാക്കാന്‍ ഉത്തര്‍പ്രദേശും
അതേസമയം ബിന്‍ജോര്‍ പോലീസ് അയോധ്യ ഭൂമി തട്ടിപ്പ് കേസില്‍ ചാമ്പത് റായിയ്ക്കും ബന്ധുക്കള്‍ക്കും ഇപ്പോള്‍ തന്നെ ക്ലീന്‍ ചിറ്റ് നല്കി കഴിഞ്ഞു. എന്നാല്‍ രാമക്ഷേത്ര ഭൂമി തട്ടിപ്പ് കേസില്‍ അന്വേഷണം തുടരുകയാണെന്നാണ് ബിന്‍ജോര്‍ പോലീസ് മേധാവി അറിയിക്കുന്നത്. വി എച്ച് പി നേതാവിനെതിരെ തെറ്റായ ആരോപണം ഉയര്‍ത്തി കോടിക്കണക്കിന് ഹിന്ദുവിശ്വാസികളുടെ വികാരം വൃണപ്പെടുത്തിയെന്നാണ് മാധ്യമപ്രവര്ത്തകന് വിനീത് നാരായിനും ലോത്തി, രജനീഷ് എന്നിവര്ക്കുമെതിരെയുമുള്ള ആരോപണം. അയോധ്യ ഭൂമി തട്ടിപ്പ് ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നതായും പോലീസ് വ്യക്തമാക്കുന്നുണ്ട്.
വീണ്ടും പൊട്ടിത്തെറിച്ച് സിദ്ദു; ‘ഞാന്‍ വെറും കാഴ്ചവസ്തു അല്ല’
ചാമ്പത് റായ് ബിന്‍ജോറില്‍ ഭൂമി തട്ടിയെടുക്കാന്‍ സഹോദരന്മാര്ക്ക് സഹായം ചെയ്തുകൊടുത്തതായി മൂന്നുദിവസങ്ങള്‍ക്ക് മുന്‍പാണ് വിനീത് നാരായിന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപണമുന്നയിച്ചത്. പ്രവാസിയായ ലോത്തിയുടെ ഭൂമി ചാമ്പത്റായിയും സഹോദന്മാരും കയ്യടക്കിയതായും ഇതിനെതിരെ ലോത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ 2018ല്‍ തന്നെ സമീപിച്ചിരുന്നുവെന്നും പോസ്റ്റില്‍ ആരോപിച്ചിരുന്നു.