
രാജ്യത്ത് നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഒഡിഷയിലെ ശുഐബ് അഫ്താബ് 720ൽ 720 മാർക്ക് നേടി റെക്കോർഡ് നേട്ടം സ്വന്തമാക്കിയപ്പോൾ, ദേശീയതലത്തിൽ 12ാം റാങ്ക് നേട്ടത്തോടെ എസ് ആയിഷക്കാണ് സംസ്ഥാനത്തെ ഒന്നാം റാങ്ക് . നീറ്റ് പരീക്ഷാഫലം അടിസ്ഥാനമാക്കിയാണ് രാജ്യത്ത മെഡിക്കൽ വിദ്യാഭ്യാസ പ്രവേശനം നടക്കാറുള്ളത്.
ഡൽഹി സ്വദേശിനി അകാൻഷ സിങ്ങിനാണ് രണ്ടാം റാങ്ക്. സംസ്ഥാനത്തെ ഒന്നാം റാങ്കുകാരിയായ ആയിഷക്ക് 720ൽ 710 ആണ് മാർക്ക്. ദില്ലിയിലെ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ ഉന്നത പഠനം നടത്താനാണ് ആയിഷയുടെ തീരുമാനം. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി അയിഷക്ക് ഒബിസി വിഭാഗത്തിൽ രാജ്യത്ത് രണ്ടാം റാങ്കുണ്ട്. കൊയിലാണ്ടി കൊല്ലം ‘ഷാജി’യിൽ എ.പി. അബ്ദുൽ റസാഖിന്റെയും ഷമീമയുടെയും രണ്ടാമത്തെ മകളാണ്.
ആദ്യ 50 റാങ്കുകാരിൽ നാല് മലയാളികൾ ഇടം പിടിച്ചിട്ടുണ്ട്. 706 മാർക്കോടെ ദേശീയതലത്തിൽ 22ാം റാങ്ക് നേടിയ എ ലുലു രണ്ടാം റാങ്ക് നേടി. ലുലു പാലക്കാട് നെന്മാറ സ്വദേശിനിയാണ്. ദേശീയതലത്തിൽ 25ആം റാങ്കോടെ കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശിയായ സനീഷ് അഹമ്മദും ഉണ്ട്.