ഐഷ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
രാജ്യദോഹ്രക്കുറ്റത്തിന് കേസെടുത്ത ഐഷ സുല്‍ത്താനയെ രണ്ടാമതും ചോദ്യം ചെയ്യാന്‍ കവരത്തി പൊലീസ് നോട്ടീസ് നല്കി. ബുധനാഴ്ച രാവിലെ 10.30 ന് വീണ്ടും കവരത്തി പൊലീസ് ആസ്ഥാനത്ത് ഹാജരാവാനാണ് നിര്‍ദ്ദേശം. ദ്വീപിലെ ക്വാറന്റീന് ചട്ടങ്ങള്‍ ലംഘിച്ചതിന് കലക്ടര്‍ താക്കീത് നല്‍കുകയും ചെയ്തു. ഐഷ ദ്വീപിലെ ഹോം ക്വാറന്റീന് ലംഘിച്ചെന്നാരോപിച്ച് കലക്ടര്‍ അസ്കര്‍ അലിയാണ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയത്. ചോദ്യംചെയ്യലിന് ഹാജരായ സമയത്ത് കാറില്‍ ഒന്നില്‍കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നെന്നും ഇത് ക്വാറന്റീന് ലംഘനമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ചോദ്യം ചെയ്യലിന് […]
22 Jun 2021 8:56 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രാജ്യദോഹ്രക്കുറ്റത്തിന് കേസെടുത്ത ഐഷ സുല്‍ത്താനയെ രണ്ടാമതും ചോദ്യം ചെയ്യാന്‍ കവരത്തി പൊലീസ് നോട്ടീസ് നല്കി. ബുധനാഴ്ച രാവിലെ 10.30 ന് വീണ്ടും കവരത്തി പൊലീസ് ആസ്ഥാനത്ത് ഹാജരാവാനാണ് നിര്‍ദ്ദേശം.
ദ്വീപിലെ ക്വാറന്റീന് ചട്ടങ്ങള്‍ ലംഘിച്ചതിന് കലക്ടര്‍ താക്കീത് നല്‍കുകയും ചെയ്തു. ഐഷ ദ്വീപിലെ ഹോം ക്വാറന്റീന് ലംഘിച്ചെന്നാരോപിച്ച് കലക്ടര്‍ അസ്കര്‍ അലിയാണ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയത്. ചോദ്യംചെയ്യലിന് ഹാജരായ സമയത്ത് കാറില്‍ ഒന്നില്‍കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നെന്നും ഇത് ക്വാറന്റീന് ലംഘനമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ചോദ്യം ചെയ്യലിന് ശേഷം തങ്ങളുമായി പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയതും നിയമലംഘനമാണെന്ന് കളക്ടര്‍ വ്യക്തമാക്കുന്നു. ചോദ്യംചെയ്യലില്‍ മാത്രമായിരുന്നു ഐഷ സുല്‍ത്താനയ്ക്ക് ഇളവുകള്‍ നല്‍കിയതെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിശദീകരണം.
ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോവെപ്പണ്‍ പ്രയോഗത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസില്‍ ഐഷ സുല്‍ത്താനയെ കഴിഞ്ഞ ദിവസമാണ് കവരത്തി പൊലീസ് ചോദ്യം ചെയ്തത്. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷം ഐഷയെ വിട്ടയച്ച പൊലീസ് ആവശ്യം വന്നാല്‍ ചോദ്യം ചെയ്യലിന് നോട്ടീസ് നല്കി വിളിപ്പിക്കുമെന്നും അറിയിച്ചിരുന്നു.
അറസ്റ്റും ഒഴിവാക്കിയിരുന്നു. അടുത്ത നാലുദിവസം ദ്വീപില്‍ തുടരാനും പൊലീസ് ഐഷ സുല്‍ത്താനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കവരത്തി സിഐയുടെയും എസ്ഐയുടെയും സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ബയോവെപ്പണ്‍ പ്രയോഗത്തില്‍ ബിജെപി നല്കിയ പരാതിയിന്മേലാണ് ഐഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അറസ്റ്റടക്കമുള്ള നടപടിയിലേക്ക് കടക്കുകയാണെങ്കില്‍ 50,000 രൂപയും രണ്ട് ആള്‍ജാമ്യത്തിലും ഐഷയ്ക്ക് താല്‍ക്കാലിക ജാമ്യം അനുവദിക്കാമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു