Top

‘ഞങ്ങളുടെ മണ്ണ് തന്നെയാണ്, അത് പറയുമ്പോള്‍ പൊള്ളുന്നതെന്തിനാണ്? ; ബിജെപി നേതാവിനോട് ആയിഷ സുല്‍ത്താന

ലക്ഷദ്വീപിനു വേണ്ടി അവസാനം വരെ പൊരുതുമെന്നും ഞങ്ങളുടെ മണ്ണ് ഞങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നും അയിഷ സുല്‍ത്താന. തന്റെ കരിയര്‍ പോലും ഉപേക്ഷിച്ച് പൊരുതുന്നത് ലക്ഷദ്വീപ് ജനതയ്ക്ക് വേണ്ടിയാണെന്നും പോരാട്ടത്തില്‍ തങ്ങള്‍ വിജയിക്കുമെന്നും ആയിഷ സുല്‍ത്താന റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു. ഞങ്ങളുടെ മണ്ണ് എന്ന പരാമര്‍ശത്തെ വിഘടനവാദപരമാണെന്ന് പറഞ്ഞ ബിജെപി വക്താവ് പ്രൊഫസര്‍ വിടി രമയെ രൂക്ഷമായ ഭാഷയില്‍ ആയിഷ സുല്‍ത്താന വിമര്‍ശിക്കുകയും ചെയ്തു. ‘പേടി എന്തായാലും ഇല്ല. നൂറ് ശതമാനം. കാരണം എന്തും നേരിടാന്‍ നമ്മള്‍ […]

29 May 2021 12:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഞങ്ങളുടെ മണ്ണ് തന്നെയാണ്, അത് പറയുമ്പോള്‍ പൊള്ളുന്നതെന്തിനാണ്? ; ബിജെപി നേതാവിനോട് ആയിഷ സുല്‍ത്താന
X

ലക്ഷദ്വീപിനു വേണ്ടി അവസാനം വരെ പൊരുതുമെന്നും ഞങ്ങളുടെ മണ്ണ് ഞങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നും അയിഷ സുല്‍ത്താന. തന്റെ കരിയര്‍ പോലും ഉപേക്ഷിച്ച് പൊരുതുന്നത് ലക്ഷദ്വീപ് ജനതയ്ക്ക് വേണ്ടിയാണെന്നും പോരാട്ടത്തില്‍ തങ്ങള്‍ വിജയിക്കുമെന്നും ആയിഷ സുല്‍ത്താന റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു. ഞങ്ങളുടെ മണ്ണ് എന്ന പരാമര്‍ശത്തെ വിഘടനവാദപരമാണെന്ന് പറഞ്ഞ ബിജെപി വക്താവ് പ്രൊഫസര്‍ വിടി രമയെ രൂക്ഷമായ ഭാഷയില്‍ ആയിഷ സുല്‍ത്താന വിമര്‍ശിക്കുകയും ചെയ്തു.

‘പേടി എന്തായാലും ഇല്ല. നൂറ് ശതമാനം. കാരണം എന്തും നേരിടാന്‍ നമ്മള്‍ ഓക്കെയാണ്. ഞങ്ങളുടെ മണ്ണ് ഞങ്ങള്‍ക്ക് കിട്ടണം. അതിനു വേണ്ടി ഞങ്ങള്‍ പൊരുതുകയും ചെയ്യും ഞങ്ങള്‍ വിജയിക്കുകയും ചെയ്യും,’ അയിഷ സുല്‍ത്താന ചര്‍ച്ചയില്‍ പറഞ്ഞു.
എന്നാല്‍ ഈ പറഞ്ഞത് വിഘടന വാദമെന്നാണ് പ്രൊഫസര്‍ രമ പറഞ്ഞത്. ഞങ്ങളുടെ മണ്ണ് എന്ന പരാമര്‍ശത്തെയും ഇവര്‍ ചോദ്യം ചെയ്തു.

ഇതിനെതിരെയാണ് ആയിഷ സുല്‍ത്താനയുടെ മറുപടി.

‘ഞങ്ങളുടെ മണ്ണല്ലാതെ പിന്നെ നിങ്ങളുടെ മണ്ണാണോ. ഞങ്ങളുടെ മണ്ണ് തന്നെയാണ്. ഞങ്ങള്‍ ജനിച്ചു വളര്‍ന്ന മണ്ണാണ്. ഇത് ഞങ്ങളുടെ അവകാശമാണ്. രമ മാഡത്തിന്റെ വീട്ടില്‍ വന്നിട്ട് ഞാന്‍ പറയട്ടെ ഇറങ്ങിപ്പോ ഇതെന്റെ വീടാണെന്ന്,’ ആയിഷ സുല്‍ത്താന ചോദിച്ചു.

‘ ഞങ്ങളുടെ മണ്ണ് എന്ന് പറയുമ്പോള്‍ ഇവര്‍ക്ക് പൊള്ളുന്നതെന്തിനാണ്. ഞങ്ങളുടെ മണ്ണാണെന്ന് പറയുമ്പോള്‍ അവര്‍ പറയും മതമാണെന്ന്. ഇവര്‍ മനപ്പൂര്‍വം ഞങ്ങളുടെ ഇടയിലേക്ക് മതം കുത്തിക്കയറ്റുകയാണ്,’ ആയിഷ സുല്‍ത്താന പറഞ്ഞു.

‘ഞങ്ങള്‍ ഭാരതീയരാണ്. സ്വാതന്ത്രത്തിനു വേണ്ടി പോരാടിയ ആളുകളാണ് ലക്ഷദ്വീപിലെ ജനങ്ങള്‍. മാമിന് ഞങ്ങളെ പറ്റി എന്ത് ചരിത്രമാണ് അറിയുന്നത്. ആദ്യം അത് മനസ്സിലാക്കൂ. എന്നിട്ട് പറയൂ ഞങ്ങള്‍ പാകിസ്താനികളാണോയെന്ന്. എന്ത് വിവര ദോഷമാണ് നിങ്ങള്‍ പറയുന്നത്. സഹിച്ചിരിക്കുന്നതിന് കുറച്ച് പരിധിയുണ്ട്,’ സാമാന്യ വിവരം ഉള്ള ആളെ ചര്‍ച്ചയ്ക്കിരുത്തൂയെന്നും അയിഷ സുല്‍ത്താന പറഞ്ഞു.

Next Story