Top

‘കേരളവുമായുള്ള ബന്ധങ്ങള്‍ ഇല്ലാതാക്കുക അവരുടെ ലക്ഷ്യം, ഞങ്ങള്‍ കേരളത്തിന്റെ ഭാഗം’; ഐഷ സുല്‍ത്താന

കേരളവുമായുള്ള ലക്ഷദ്വീപിന്റെ ബന്ധങ്ങള്‍ എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നതെന്ന് സംവിധായിക ഐഷ സുല്‍ത്താന. കേരളം ലക്ഷദ്വീപിനെ സഹായിക്കുമെന്ന് 100 ശതമാനം ഉറപ്പാണ്. അത് തകര്‍ക്കുകയാണ് അവരുടെ ഉദേശമെന്നും ഐഷ സുല്‍ത്താന റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. ഐഷ സുല്‍ത്താനയുടെ വാക്കുകള്‍: ”കേരളവുമായുള്ള ലക്ഷദ്വീപിന്റെ ബന്ധങ്ങള്‍ എങ്ങനെയെങ്കിലും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് പ്രഫുല്‍ പട്ടേല്‍. കേരളം ലക്ഷദ്വീപിനെ സഹായിക്കുമെന്ന് 100 ശതമാനം ഉറപ്പാണ്. അത് തകര്‍ക്കുകയാണ് ഉദേശം. അന്നും ഇന്നും എന്നും ഞങ്ങള്‍ക്കൊപ്പമാണ് കേരളം. ഞങ്ങള്‍ വിശ്വസിക്കുന്നതും […]

26 May 2021 10:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കേരളവുമായുള്ള ബന്ധങ്ങള്‍ ഇല്ലാതാക്കുക അവരുടെ ലക്ഷ്യം, ഞങ്ങള്‍ കേരളത്തിന്റെ ഭാഗം’; ഐഷ സുല്‍ത്താന
X

കേരളവുമായുള്ള ലക്ഷദ്വീപിന്റെ ബന്ധങ്ങള്‍ എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നതെന്ന് സംവിധായിക ഐഷ സുല്‍ത്താന. കേരളം ലക്ഷദ്വീപിനെ സഹായിക്കുമെന്ന് 100 ശതമാനം ഉറപ്പാണ്. അത് തകര്‍ക്കുകയാണ് അവരുടെ ഉദേശമെന്നും ഐഷ സുല്‍ത്താന റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

ഐഷ സുല്‍ത്താനയുടെ വാക്കുകള്‍: ”കേരളവുമായുള്ള ലക്ഷദ്വീപിന്റെ ബന്ധങ്ങള്‍ എങ്ങനെയെങ്കിലും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് പ്രഫുല്‍ പട്ടേല്‍. കേരളം ലക്ഷദ്വീപിനെ സഹായിക്കുമെന്ന് 100 ശതമാനം ഉറപ്പാണ്. അത് തകര്‍ക്കുകയാണ് ഉദേശം. അന്നും ഇന്നും എന്നും ഞങ്ങള്‍ക്കൊപ്പമാണ് കേരളം. ഞങ്ങള്‍ വിശ്വസിക്കുന്നതും ഞങ്ങള്‍ കേരളത്തിന്റെ ഭാഗമെന്നാണ്. ഞങ്ങള്‍ സംസാരിക്കുന്നതും മലയാളമാണ്. കേരളത്തെ സ്‌നേഹിക്കുന്നു, ആശ്രയിക്കുന്നു. ഞങ്ങള്‍ക്കൊപ്പം എപ്പോഴും മലയാളിയുണ്ടാകുമെന്ന് ഉറപ്പാണ്. അതാണ് കണ്ടുകൊണ്ടിരിക്കുന്നതും. ഓരോ മലയാളിയും ഞങ്ങള്‍്‌ക്കൊപ്പമാണ്. ഇത് ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. പ്രതിഷേധങ്ങള്‍ക്കൊപ്പവും ഇനി മുന്നോട്ടും കേരളം കൂടെയുണ്ടാകണം.”

ദ്വീപിന്റെ വികസനത്തിന് തങ്ങള്‍ എതിരല്ലെന്നും ഉത്തരേന്ത്യന്‍ കള്‍ച്ചര്‍ ദ്വീപുകാരില്‍ അടിച്ചേല്‍പ്പിക്കാനാണ് പ്രഫുലം സംഘവും ശ്രമിക്കുന്നതെന്നും ഐഷ പറഞ്ഞു. സമാധാനത്തോടെ കഴിഞ്ഞവരെ ഒരുവിധത്തിലും ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ പ്രഫുല്‍ പട്ടേല്‍ എത്തിച്ചെന്ന് രാജിവച്ച യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഹാഷിം പറഞ്ഞു. പ്രഫുലിനെ നിയമിച്ചതിന് പിന്നില്‍ ഗൂഡതന്ത്രമാണെന്നും ഹാഷിം എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍നിന്ന് പ്രഫുല്‍ പട്ടേലിനെ ഉടന്‍ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തി. ലക്ഷദ്വീപിന്റെ സമാധാനവും സംസ്‌കാരവും നശിപ്പിക്കുക മാത്രമല്ല, അന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി ദ്വീപിലെ ജനസമൂഹത്തെ പീഡിപ്പിക്കുകയും ചെയ്യുകയാണ് പട്ടേലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പറഞ്ഞു.

Next Story