Top

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ‘അയല്‍കൂട്ടങ്ങള്‍’; ഒരാള്‍ക്ക് ഒരു പദവി തീരുമാനവുമായി കോണ്‍ഗ്രസ്

പ്രാദേശിക തലത്തില്‍ പാര്‍ട്ടി സംഘടനാ സംവിധാനം മെച്ചപ്പെടുത്താന്‍ അയല്‍കൂട്ടങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ഇതുവഴി പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഒപ്പം അയല്‍കൂട്ടങ്ങള്‍ രൂപീകരിക്കുന്നത് വഴി ഗ്രാമീണ തലത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകരും ജനങ്ങളും തമ്മിലുള്ള സമ്പര്‍ക്കം വര്‍ധിപ്പിക്കുകയും ലക്ഷ്യമിടുന്നു. ‘ പ്രദേശിക തലത്തില്‍ ജനങ്ങളുമായുള്ള സമ്പര്‍ക്കങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അകന്നുപോകുന്നുവെന്ന ഫീലിംഗ് നമുക്ക് ഉണ്ട്. താഴെതട്ടിലുള്ള പ്രവര്‍ത്തകരെ സജ്ജമാക്കണമെങ്കില്‍ അയല്‍കൂട്ടങ്ങള്‍ വേണം, അതുവഴി ജനസമ്പര്‍ക്കം, അതുവഴി ഗൃഹസന്ദര്‍ശനം ബന്ധങ്ങള്‍ വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍വെച്ചാണ് അയല്‍കൂട്ട […]

23 Jun 2021 8:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ‘അയല്‍കൂട്ടങ്ങള്‍’; ഒരാള്‍ക്ക് ഒരു പദവി തീരുമാനവുമായി കോണ്‍ഗ്രസ്
X

പ്രാദേശിക തലത്തില്‍ പാര്‍ട്ടി സംഘടനാ സംവിധാനം മെച്ചപ്പെടുത്താന്‍ അയല്‍കൂട്ടങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ഇതുവഴി പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഒപ്പം അയല്‍കൂട്ടങ്ങള്‍ രൂപീകരിക്കുന്നത് വഴി ഗ്രാമീണ തലത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകരും ജനങ്ങളും തമ്മിലുള്ള സമ്പര്‍ക്കം വര്‍ധിപ്പിക്കുകയും ലക്ഷ്യമിടുന്നു.

‘ പ്രദേശിക തലത്തില്‍ ജനങ്ങളുമായുള്ള സമ്പര്‍ക്കങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അകന്നുപോകുന്നുവെന്ന ഫീലിംഗ് നമുക്ക് ഉണ്ട്. താഴെതട്ടിലുള്ള പ്രവര്‍ത്തകരെ സജ്ജമാക്കണമെങ്കില്‍ അയല്‍കൂട്ടങ്ങള്‍ വേണം, അതുവഴി ജനസമ്പര്‍ക്കം, അതുവഴി ഗൃഹസന്ദര്‍ശനം ബന്ധങ്ങള്‍ വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍വെച്ചാണ് അയല്‍കൂട്ട സംവിധാനങ്ങള്‍ വികസിപ്പിക്കുന്നത്.’ കെ സുധാകരന്‍ പറഞ്ഞു.

താഴെതട്ടില്‍ പാര്‍ട്ടി ദുര്‍ബലമാണെന്ന യാഥാര്‍ത്ഥ്യം തെരഞ്ഞെടുപ്പില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ നിന്നാണ് വാര്‍ഡ്, ബൂത്ത് കമ്മിറ്റികള്‍ക്ക് താഴെയായി അയല്‍കൂട്ടങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ഒരാള്‍ക്ക് ഒരു പദവിയെന്ന നിര്‍ദേശവും പരമാവധി നടപ്പിലാക്കുകയാണ് പാര്‍ട്ടി തീരുമാനം.

കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ അഴിച്ചു പണിയെന്ന് കെ സുധാകരന്‍; ‘ജംബോ കമ്മിറ്റികള്‍ ഒഴിവാക്കും, ഭാരവാഹികളടക്കം 51 പേരുടെ കമ്മിറ്റി, ദളിതര്‍ക്കും സ്ത്രീകള്‍ക്കും സംവരണം’

പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാന്‍ പാഠശാലകള്‍ തുടങ്ങാനും തീരുമാനമുണ്ട്. അതേസമയം രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നിന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ വിട്ടു നിന്ന കെ മുരളീധരനുമായി കെ സുധാകരന്‍ നാളെ കൂടിക്കാഴ്ച്ച നടത്തും. രാഷ്ട്രീയ സമിതിക്ക് മുമ്പ് മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയില്‍ നിന്നും മുരളീധരനെ മാറ്റി നിര്‍ത്തിയതാണ് വിട്ടുനില്‍ക്കാന്‍ കാരണം.

Next Story

Popular Stories