Top

ആശങ്ക വിട്ടൊഴിയാതെ ഡെല്‍ഹി പാളയം; അക്‌സര്‍ പട്ടേലിന് കോവിഡ്, ടീമില്‍ പ്രതിസന്ധി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഡെല്‍ഹി ക്യാപ്റ്റല്‍സ് താരം അക്‌സര്‍ പട്ടേലിന് കൊവിഡ്-19 സ്ഥിരീകരിച്ചു. ബയോ ബബളില്‍ കഴിയുന്ന താരത്തെ പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി ടീമിലേക്ക് തിരികെയെത്തിക്കുന്നത് വരെ ടീമില്‍ പ്രതിസന്ധിയുണ്ടാവും. നേരത്തെ നായകന്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. ശ്രേയസിന് പകരം ഋഷഭ് പന്താണ് ടീമിനെ ഇത്തവണ നയിക്കുക. മിനിമം പത്ത് ദിവസത്തെ പ്രത്യേക ഐസലേഷനില്‍ കഴിഞ്ഞതിന് ശേഷം മാത്രമെ അക്‌സര്‍ പട്ടേലിന് […]

3 April 2021 4:41 AM GMT

ആശങ്ക വിട്ടൊഴിയാതെ ഡെല്‍ഹി പാളയം; അക്‌സര്‍ പട്ടേലിന് കോവിഡ്, ടീമില്‍ പ്രതിസന്ധി
X

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഡെല്‍ഹി ക്യാപ്റ്റല്‍സ് താരം അക്‌സര്‍ പട്ടേലിന് കൊവിഡ്-19 സ്ഥിരീകരിച്ചു. ബയോ ബബളില്‍ കഴിയുന്ന താരത്തെ പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി ടീമിലേക്ക് തിരികെയെത്തിക്കുന്നത് വരെ ടീമില്‍ പ്രതിസന്ധിയുണ്ടാവും. നേരത്തെ നായകന്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. ശ്രേയസിന് പകരം ഋഷഭ് പന്താണ് ടീമിനെ ഇത്തവണ നയിക്കുക.

മിനിമം പത്ത് ദിവസത്തെ പ്രത്യേക ഐസലേഷനില്‍ കഴിഞ്ഞതിന് ശേഷം മാത്രമെ അക്‌സര്‍ പട്ടേലിന് പരിശീലനങ്ങള്‍ ആരംഭിക്കാനാവൂ. ഇക്കാര്യത്തില്‍ ബിസിസിഐ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓള്‍റൗണ്ടര്‍ നിതീഷ് റാണ കൊവിഡ് പോസീറ്റാവായിരുന്നു. എന്നാല്‍ ഐസലേഷനില്‍ കഴിഞ്ഞ താരം വൈറസ് മുക്തനായി പരിശീലനത്തിന് ഇറങ്ങിയിട്ടുണ്ട്.

മുംബൈയില്‍ ഏപ്രില്‍ 10ന് ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം. ശ്രേയസും അക്‌സറും ഇല്ലാത്തത് ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് തീര്‍ച്ചയാണ്. അങ്ങനെ വന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പിന് ആദ്യഘട്ടത്തില്‍ തന്നെ സാധ്യതകള്‍ അസ്തമിക്കും. അതേസമയം ഋഷഭും ശിഖര്‍ ധവാനും ഉള്‍പ്പെടെയുള്ള താരങ്ങളുടെ മിന്നും ഫോം ടീമിന് പ്രതീക്ഷയാണ്.

Next Story

Popular Stories