Top

‘വാക്‌സിന്‍ എടുത്തവര്‍ പോലും ഇന്ത്യയിലേക്ക് പോകരുത്’; മുന്നറിയിപ്പുമായി യുഎസ് ഹെല്‍ത്ത് ഏജന്‍സി

കൊവിഡ്-19 സാഹചര്യം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി യുഎസ് പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി. കൊവിഡ്-19 വാക്‌സിന്‍ എടുത്തവരും ഇന്ത്യയിലേക്ക് പോകരുതെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒഴിവാക്കാന്‍ പറ്റാത്ത യാത്രയാണെങ്കില്‍ മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിക്കണമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയെ കൊവിഡ്-19 രൂക്ഷമാവുന്ന രാജ്യങ്ങളുടെ പട്ടികയാണ് ഏജന്‍സി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘നിലവിലെ ഇന്ത്യയിലെ സാഹചര്യം കണക്കിലെടുത്ത് വാക്‌സിനേഷന്‍ എടുത്ത യാത്രക്കാര്‍ പോലും കൊവിഡ്-19 രോഗം പിടിപെടാനും പകര്‍ത്താനും സാധ്യതയുണ്ട്. അതിനാല്‍ യാത്ര പൂര്‍ണമായും ഒഴിവാക്കുക. യാത്ര […]

19 April 2021 10:31 PM GMT

‘വാക്‌സിന്‍ എടുത്തവര്‍ പോലും ഇന്ത്യയിലേക്ക് പോകരുത്’; മുന്നറിയിപ്പുമായി യുഎസ് ഹെല്‍ത്ത് ഏജന്‍സി
X

കൊവിഡ്-19 സാഹചര്യം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി യുഎസ് പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി. കൊവിഡ്-19 വാക്‌സിന്‍ എടുത്തവരും ഇന്ത്യയിലേക്ക് പോകരുതെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒഴിവാക്കാന്‍ പറ്റാത്ത യാത്രയാണെങ്കില്‍ മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിക്കണമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയെ കൊവിഡ്-19 രൂക്ഷമാവുന്ന രാജ്യങ്ങളുടെ പട്ടികയാണ് ഏജന്‍സി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

‘നിലവിലെ ഇന്ത്യയിലെ സാഹചര്യം കണക്കിലെടുത്ത് വാക്‌സിനേഷന്‍ എടുത്ത യാത്രക്കാര്‍ പോലും കൊവിഡ്-19 രോഗം പിടിപെടാനും പകര്‍ത്താനും സാധ്യതയുണ്ട്. അതിനാല്‍ യാത്ര പൂര്‍ണമായും ഒഴിവാക്കുക. യാത്ര ഒഴിവാക്കാന്‍ കഴിയാത്തതാണെങ്കില്‍ തയ്യാറെടുപ്പിന്റെ ഭാഗമായി മുഴുവന്‍ വാക്‌സിനും സ്വീകരിക്കുക. എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കുക, മറ്റുള്ളവരില്‍ നിന്നും ആറ് അടി മാറി അകലം പാലിച്ച് യാത്ര ചെയ്യുക, ജനാവലി ഒഴിവാക്കുക, കൈകള്‍ അണുവിമുക്തമാക്കുക.’ ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ നല്‍കിയ നിര്‍ദേശങ്ങൡ പ്രധാനമായി പറഞ്ഞിരിക്കുന്നതാണിത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബ്രീട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഏപ്രില്‍ 25 ന് നിശ്ചയിച്ചിരിക്കുന്ന ഇന്ത്യാ സന്ദര്‍ശനം മാറ്റിവെയ്ക്കണമെന്ന് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ ആവശ്യപ്പെടുകയും നരേന്ദ്രമോദിയുമായുള്ള ഉഭയ കക്ഷി ചര്‍ച്ചകള്‍ എന്തുകൊണ്ട് ഓണ്‍ലൈനായി നടത്തിക്കൂടാ എന്ന് ചോദ്യമുന്നയിക്കുകയും ചെയ്തു. ഇതിന് പുറമേ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന വിമാന സര്‍വ്വീസുകള്‍ക്ക് ഹോങ്കോങും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച്ച മുതല്‍ മെയ് മൂന്ന് വരെയുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ഇതേ കാലയളവില്‍ പാക്കിസ്താനിലേക്കും ഫിലിപ്പിന്‍സിലേക്കും അവിടെ നിന്നും തിരിച്ചുള്ള സര്‍വ്വീസുകള്‍ക്കും വിലക്ക് ബാധകമായിരിക്കുമെന്നും ഹോങ്കോങ് സര്‍ക്കാര്‍ അറിയിച്ചു.

കൊവിഡിന്റെ രണ്ടാം തരംഗം അതിവേഗത്തിലാണ് ഇന്ത്യയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ച് ദിവസവും രണ്ടര ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. ഒരാഴ്ചയിലേറെയായി പ്രതിദിന മരണം ആയിരത്തിന് മുകളിലാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ദില്ലി എന്നിവിടങ്ങളിലാണ് രോഗ വ്യാപനം കൂടുതലുള്ളത്.

Next Story