Top

അവിണിശേരിയില്‍ ബിജെപിയ്ക്ക് അധികാരം നല്‍കില്ല; തീരുമാനമെടുത്ത് എല്‍ഡിഎഫ്-യുഡിഎഫ് പ്രാദേശിക നേതാക്കള്‍, നീക്കം ആരംഭിച്ചു

തൃശ്ശൂര്‍: ജില്ലയില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തിയ പഞ്ചായത്താണ് അവിണിശ്ശേരി. കഴിഞ്ഞ തവണയാണ് ബിജെപി ആദ്യമായി ഇവിടെ അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കുറി ബിജെപിയ്ക്ക് അധികാരം നല്‍കില്ലെന്ന തീരുമാനത്തിലാണ് എല്‍ഡിഎഫ്-യുഡിഎഫ് പ്രാദേശിക നേതാക്കള്‍. ആകെ പതിനാല് സീറ്റില്‍ ബിജെപി ആറ് സീറ്റുകളിലാണ് വിജയിച്ചത്. എല്‍ഡിഎഫ് അഞ്ച് സീറ്റുകളിലും യുഡിഎഫ് മൂന്ന് സീറ്റുകളിലുമാണ് വിജയിച്ചത്. കഴിഞ്ഞ തവണത്തേത് പോലെ ബിജെപി അധികാരത്തിലെത്താതിരിക്കാനാണ് എല്‍ഡിഎഫ്-യുഡിഎഫ് പ്രാദേശിക നേതാക്കളുടെ ശ്രമം. എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചാല്‍ ബിജെപിയെ മാറ്റിനിര്‍ത്താന്‍ കഴിയും. നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കേ […]

18 Dec 2020 12:09 AM GMT

അവിണിശേരിയില്‍ ബിജെപിയ്ക്ക് അധികാരം നല്‍കില്ല; തീരുമാനമെടുത്ത് എല്‍ഡിഎഫ്-യുഡിഎഫ് പ്രാദേശിക നേതാക്കള്‍, നീക്കം ആരംഭിച്ചു
X

തൃശ്ശൂര്‍: ജില്ലയില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തിയ പഞ്ചായത്താണ് അവിണിശ്ശേരി. കഴിഞ്ഞ തവണയാണ് ബിജെപി ആദ്യമായി ഇവിടെ അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കുറി ബിജെപിയ്ക്ക് അധികാരം നല്‍കില്ലെന്ന തീരുമാനത്തിലാണ് എല്‍ഡിഎഫ്-യുഡിഎഫ് പ്രാദേശിക നേതാക്കള്‍.

ആകെ പതിനാല് സീറ്റില്‍ ബിജെപി ആറ് സീറ്റുകളിലാണ് വിജയിച്ചത്. എല്‍ഡിഎഫ് അഞ്ച് സീറ്റുകളിലും യുഡിഎഫ് മൂന്ന് സീറ്റുകളിലുമാണ് വിജയിച്ചത്.

കഴിഞ്ഞ തവണത്തേത് പോലെ ബിജെപി അധികാരത്തിലെത്താതിരിക്കാനാണ് എല്‍ഡിഎഫ്-യുഡിഎഫ് പ്രാദേശിക നേതാക്കളുടെ ശ്രമം. എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചാല്‍ ബിജെപിയെ മാറ്റിനിര്‍ത്താന്‍ കഴിയും.

നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കേ ഇങ്ങനെ ഒരു കൂട്ടുകെട്ടുണ്ടാവുന്നത് എല്‍ഡിഎഫിനും കോണ്‍ഗ്രസിനും ദോഷം ചെയ്യുമോ എന്ന ചര്‍ച്ചകളുണ്ടെങ്കിലും പഞ്ചായത്തില്‍ ബിജെപിയെ അധികാരത്തിലെത്തിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് പ്രാദേശിക നേതാക്കള്‍.

Next Story