Top

അവിണിശ്ശേരിയില്‍ നാടകീയത ഒഴിയുന്നില്ല; ഇന്നലെത്തെ യുഡിഎഫ് പിന്തുണ ഇന്ന് വേണ്ടെന്ന് എല്‍ഡിഎഫ്, രണ്ടാമതും രാജി

തൃശ്ശൂര്‍: അവിണിശ്ശേരി പഞ്ചായത്തില്‍ വീണ്ടും നാടകീയ രംഗങ്ങള്‍. ആദ്യ രാജിക്ക് പിന്നാലെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചു. യുഡിഎഫിന്റെ പിന്തുണയോടെ ഭരണം വേണ്ടെന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് എആര്‍ രാജു, വൈസ് പ്രസിഡന്റ് ഇന്ദിര ജയകുമാര്‍ എന്നിവരാമ് രാജിവെച്ചത്. ബുധനാഴ്ചയാണ് രണ്ടാം തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രസിഡന്റായി സിപിഐഎമ്മിന്റെ എആര്‍ രാജുവിനെ തെരഞ്ഞെടുത്തത്. യുഡിഎഫ് പിന്തുണയോടെയായിരുന്നു ബിജെപിയില്‍നിന്നും എല്‍ഡിഎഫ് പഞ്ചായത്ത് പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യ […]

18 Feb 2021 5:02 AM GMT

അവിണിശ്ശേരിയില്‍ നാടകീയത ഒഴിയുന്നില്ല; ഇന്നലെത്തെ യുഡിഎഫ് പിന്തുണ ഇന്ന് വേണ്ടെന്ന് എല്‍ഡിഎഫ്, രണ്ടാമതും രാജി
X

തൃശ്ശൂര്‍: അവിണിശ്ശേരി പഞ്ചായത്തില്‍ വീണ്ടും നാടകീയ രംഗങ്ങള്‍. ആദ്യ രാജിക്ക് പിന്നാലെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചു. യുഡിഎഫിന്റെ പിന്തുണയോടെ ഭരണം വേണ്ടെന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.

പ്രസിഡന്റ് എആര്‍ രാജു, വൈസ് പ്രസിഡന്റ് ഇന്ദിര ജയകുമാര്‍ എന്നിവരാമ് രാജിവെച്ചത്.

ബുധനാഴ്ചയാണ് രണ്ടാം തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രസിഡന്റായി സിപിഐഎമ്മിന്റെ എആര്‍ രാജുവിനെ തെരഞ്ഞെടുത്തത്. യുഡിഎഫ് പിന്തുണയോടെയായിരുന്നു ബിജെപിയില്‍നിന്നും എല്‍ഡിഎഫ് പഞ്ചായത്ത് പിടിച്ചെടുത്തത്.

തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രതിനിധികള്‍ എല്‍ഡിഎഫിന് വോട്ടുചെയ്തിരുന്നു. പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിച്ചുകയറിയ ബിജെപിക്ക് അധികാരം വിട്ടുകൊടുക്കാതിരിക്കാനായിരുന്നു ഇടതും വലതും ചേര്‍ന്നുള്ള ഈ നീക്കം, എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ യുഡിഎഫിന്റെ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച് എല്‍ഡിഎഫിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വീണ്ടും പഞ്ചായത്ത് ഭരണത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും യുഡിഎഫ് എല്‍ഡിഎഫ് പ്രതിനിധികളെ പിന്തുണച്ചു. ഇരുമുന്നണികളും തമ്മില്‍ സമവായത്തിലെത്തിയതിനെത്തുടര്‍ന്നായിരുന്നു വീണ്ടും എആര്‍ രാജുവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഇതിന് ഒരു ദിവസം കഴിയുമ്പോഴാണ് വീണ്ടും രാജി പ്രഖ്യാപനവുമായി എല്‍ഡിഎഫ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

അവിണിശ്ശേരിയിലെ 14 സീറ്റുകളില്‍ എന്‍ഡിഎ ആറ് സീറ്റും എല്‍ഡിഎഫ് അഞ്ചും യുഡിഎഫ് മൂന്ന് സീറ്റുകളുമാണ് നേടിയിരുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ വേണ്ടി എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടുചെയ്യാന്‍ യുഡിഎഫ് തീരുമാനിക്കുകയായിരുന്നു.

മധ്യകേരളത്തില്‍ കഴിഞ്ഞ തവണ ബിജെപി നേടിയ ഏക പഞ്ചായത്താണ് അവിണിശ്ശേരി.

Next Story