Top

അവിണിശ്ശേരി എന്‍ഡിഎ ഭരിക്കും; പഞ്ചായത്തില്‍ ഹൈക്കോടതി ഇടപെടല്‍

തൃശൂരിലെ അവിണിശ്ശേരി പഞ്ചായത്ത് ഭരണം ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് എന്‍ഡിഎക്ക് ലഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് എന്‍ഡിഎ പ്രതിനിധികളായ ഹരി സി നരേന്ദ്രന്‍, ഗീതാ സുകുമാരന്‍ എന്നിവര്‍ക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാമെന്ന് ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ ഉത്തരവിട്ടു. രണ്ട് തവണ ഇടത് അംഗങ്ങള്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും യുഡിഎഫ് പിന്തുണയോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത് എന്ന പേരില്‍ സത്യപ്രതിജ്ഞക്ക് ശേഷം രാജിവെക്കുകയായിരുന്നു. ഈ സാഹചര്യം തുടരുന്നതിനാല്‍ തങ്ങളെ വിജയികളാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വോട്ടെടുപ്പില്‍ രണ്ടാമതെത്തിയ […]

17 April 2021 10:44 PM GMT

അവിണിശ്ശേരി എന്‍ഡിഎ ഭരിക്കും; പഞ്ചായത്തില്‍ ഹൈക്കോടതി ഇടപെടല്‍
X

തൃശൂരിലെ അവിണിശ്ശേരി പഞ്ചായത്ത് ഭരണം ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് എന്‍ഡിഎക്ക് ലഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് എന്‍ഡിഎ പ്രതിനിധികളായ ഹരി സി നരേന്ദ്രന്‍, ഗീതാ സുകുമാരന്‍ എന്നിവര്‍ക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാമെന്ന് ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ ഉത്തരവിട്ടു.

രണ്ട് തവണ ഇടത് അംഗങ്ങള്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും യുഡിഎഫ് പിന്തുണയോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത് എന്ന പേരില്‍ സത്യപ്രതിജ്ഞക്ക് ശേഷം രാജിവെക്കുകയായിരുന്നു. ഈ സാഹചര്യം തുടരുന്നതിനാല്‍ തങ്ങളെ വിജയികളാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വോട്ടെടുപ്പില്‍ രണ്ടാമതെത്തിയ ഹരി സി നരേന്ദ്രനും ഗീതാ സുകുമാരനും കോടതിയെ സമീപിക്കുകയായിരുന്നു.

നിലവിലെ അനിശ്ചിതാവസ്ഥ പരിഗണിച്ചും പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ഇല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ പഞ്ചായത്തിന് പ്രവര്‍ത്തിക്കാനാവില്ലെന്ന വിലയിരുത്തലിലാണ് ഉത്തരവ്.

വിദ്യാഭ്യാസ യോഗ്യത തെറ്റായി കൊടുത്തു; എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ അഞ്ച് അംഗങ്ങളുള്ള ഇടത് മുന്നണിയുടെ പ്രതിനിധികളായ എആര്‍ രാജു, ഇന്ദിര ജയകുമാര്‍ എന്നിവരെ മൂന്ന് ്അംഗങ്ങളുള്ള യുഡിഎഫ് പിന്തുണക്കുകയായിരുന്നു. ഇരുവര്‍ക്കും എട്ട് വോട്ട് വീതം ലഭിച്ചു. ആറ് പ്രതിനിധികളുള്ള എന്‍ഡിഎയുടെ രണ്ട് സ്ഥാനാര്‍ത്ഥികളും ആറ് വോട്ട് വീതം നേടി രണ്ടാം സ്ഥാനത്തെത്തി.എന്നാല്‍ പിന്നീട് ഇന്ദിരയും രാജുവും സത്യ പ്രതിജ്ഞ ചെയ്‌തെങ്കിലും യുഡിഎഫ് വോട്ടിന്റെ പേരില്‍ രാജിവെക്കുകയായിരുന്നു.

പുതുപ്പള്ളി ഉള്‍പ്പെടെ 6 സീറ്റില്‍ എല്‍ഡിഎഫ് മേല്‍കൈ; പാലായില്‍ മത്സരം കടുപ്പമെന്ന് സിപിഐ വിലയിരുത്തല്‍

Next Story

Popular Stories