മുന്‍ എംഎല്‍എ ഇക്കുറിയും വിജയിച്ചു; പഞ്ചായത്ത് കോണ്‍ഗ്രസിന് തന്നെ
പാലക്കാട്: മുന്‍ എംഎല്‍എയും പാലക്കാട് ഡിസിസി അദ്ധ്യക്ഷനുമായിരുന്ന എവി ഗോപിനാഥ് ഇക്കുറിയും വിജയിച്ചു. പെരുങ്ങോട്ടുകുറിശി പഞ്ചായത്തിലെ ആറാം വാര്‍ഡ് മണിയമ്പാറയില്‍ നിന്നാണ് എവി ഗോപിനാഥ് വിജയിച്ചത്. 258 വോട്ടിനാണ് എവി ഗോപിനാഥ് വിജയിച്ചത്. കഴിഞ്ഞ തവണ അഞ്ചാം വാര്‍ഡില്‍ നിന്നാണ് വിജയിച്ചത്. പതിനൊന്ന് സീറ്റുകളില്‍ വിജയിച്ച് കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തി. കാല്‍നൂറ്റാണ്ട് പെരുങ്ങോട്ടുകുറിശി പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു ഗോപിനാഥ്. 1979ലാണ് ഗോപിനാഥ് ആദ്യമായി പെരുങ്ങോട്ടുകുറിശി പഞ്ചായത്ത് പ്രസിഡണ്ടാവുന്നത്. അഞ്ചു തവണയാണ് പഞ്ചായത്ത് പ്രസിഡണ്ടായത്. ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് […]

പാലക്കാട്: മുന്‍ എംഎല്‍എയും പാലക്കാട് ഡിസിസി അദ്ധ്യക്ഷനുമായിരുന്ന എവി ഗോപിനാഥ് ഇക്കുറിയും വിജയിച്ചു. പെരുങ്ങോട്ടുകുറിശി പഞ്ചായത്തിലെ ആറാം വാര്‍ഡ് മണിയമ്പാറയില്‍ നിന്നാണ് എവി ഗോപിനാഥ് വിജയിച്ചത്.
258 വോട്ടിനാണ് എവി ഗോപിനാഥ് വിജയിച്ചത്. കഴിഞ്ഞ തവണ അഞ്ചാം വാര്‍ഡില്‍ നിന്നാണ് വിജയിച്ചത്. പതിനൊന്ന് സീറ്റുകളില്‍ വിജയിച്ച് കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തി.
കാല്‍നൂറ്റാണ്ട് പെരുങ്ങോട്ടുകുറിശി പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു ഗോപിനാഥ്. 1979ലാണ് ഗോപിനാഥ് ആദ്യമായി പെരുങ്ങോട്ടുകുറിശി പഞ്ചായത്ത് പ്രസിഡണ്ടാവുന്നത്. അഞ്ചു തവണയാണ് പഞ്ചായത്ത് പ്രസിഡണ്ടായത്. ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്ഥാനമൊഴിയുകയായിരുന്നു.
രണ്ട് തവണ മാത്രമേ ഗോപിനാഥ് മത്സര രംഗത്തില്ലാതിരുന്നുള്ളൂ. കഴിഞ്ഞ തവണയും പഞ്ചായത്തില്‍ കോണ്‍ഗ്രസ് മികച്ച വിജയമാണ് നേടിയത്. 16ല്‍ 13 സീറ്റുകളും നേടിയാണ് പഞ്ചായത്തില്‍ അധികാരത്തിലെത്തിയത്.
പ്രത്യേക പരിഗണന നല്‍കിയാണ് ഗോപിനാഥിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട പ്രകാരം സ്ഥാനാര്‍ത്ഥിയാകാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് എവി ഗോപിനാഥ് പറഞ്ഞു.
- TAGS:
- AV Gopinath
- CONGRESS
- LDF