Top

ഒടുവില്‍ ഉമ്മന്‍ ചാണ്ടി നേരിടെത്തി അനുനയിപ്പിച്ചു, പാലക്കാട്ടെ മഞ്ഞുരുകി; എവി ഗോപിനാഥ് പ്രചരണത്തിനിറങ്ങും

ചര്‍ച്ചയില്‍ തൃപ്തനാണെന്നും തെരഞ്ഞടുപ്പ് പ്രചാരണത്തിനിറങ്ങുമെന്നും ഉമ്മന്‍ ചാണ്ടിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം എവി ഗോപിനാഥ് മാധ്യമങ്ങളോട് വ്യക്തമാക്കി.

17 March 2021 12:27 AM GMT

ഒടുവില്‍ ഉമ്മന്‍ ചാണ്ടി നേരിടെത്തി അനുനയിപ്പിച്ചു, പാലക്കാട്ടെ മഞ്ഞുരുകി; എവി ഗോപിനാഥ് പ്രചരണത്തിനിറങ്ങും
X

പാലക്കാട്ട് ഇടഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ശ്രമങ്ങള്‍ ഫലം കണ്ടു. വെറും പതിനഞ്ചുമിനിറ്റുകള്‍ കൊണ്ട് ഉമ്മന്‍ ചാണ്ടി രണ്ടാഴ്ച്ചയായി തുടര്‍ന്നുപോന്നിരുന്ന അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരം കാണുകയായിരുന്നു. ചര്‍ച്ചയില്‍ തൃപ്തനാണെന്നും തെരഞ്ഞടുപ്പ് പ്രചാരണത്തിനിറങ്ങുമെന്നും ഉമ്മന്‍ ചാണ്ടിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം എവി ഗോപിനാഥ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇന്നലെ അര്‍ധരാത്രി 12 മണിയോടെയാണ് അനുനയനീക്കവുമായി ഉമ്മന്‍ ചാണ്ടി ഗോപിനാഥിന്റെ പെരുങ്ങോട്ടുകുറിശിയിലെ വസതിയിലെത്തുന്നത്. തനിക്ക് നേരിട്ടിരുന്ന പ്രശ്‌നങ്ങളെല്ലാം താന്‍ ഉമ്മന്‍ ചാണ്ടിയെ അറിയിച്ചെന്നും അതിലെല്ലാം തനിക്ക് ഉറപ്പ് ലഭിച്ചെന്നും ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന് വേണ്ടി എന്ത് ത്യാഗം ചെയ്തിട്ടും കാര്യമില്ലെന്നും ഗ്രൂപ്പിലാതെ പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുന്‍പ് ഗോപിനാഥ് വിമര്‍ശിച്ചിരുന്നത്. രണ്ടു നേതാക്കളുണ്ട്. അവരുടെ താല്‍പര്യത്തിന് അനുസരിച്ച് നില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ പിന്നലെ കോണ്‍ഗ്രസിലുണ്ടാവില്ലെന്നും അവരെ ഒതുക്കി കളയുമെന്നും ഗോപിനാഥ് പറഞ്ഞിരുന്നു.

ഉമ്മന്‍ ചാണ്ടിയെത്തുന്നതിനും മുന്‍പേ കോട്ടയത്തുനിന്നും നൂറോളം പ്രവര്‍ത്തകര്‍ ഗോപിനാഥിന്റെ വീട്ടിലേക്കെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയ്ക്കുമുന്‍പ് തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗോപിനാഥുമായി ഫോണില്‍ സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഗോപിനാഥിന്റെ ആവശ്യങ്ങളില്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തോടെ പരിഹാരം കാണുമെന്ന് ഉമ്മന്‍ ചാണ്ടി ഗോപിനാഥിന് വാക്കുനല്‍കി. തെരഞ്ഞടുപ്പ് കടുത്ത നടപടകളിലേക്ക് പോകരുതെന്നും ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിച്ചു.

Next Story