Top

‘അന്ന് ചെന്നിത്തല പറഞ്ഞത് പരസ്യമായി പറയാന്‍ പറ്റാത്ത കാര്യം, ആ രണ്ടു വ്യക്തികളെ അനുസരിക്കാത്തവരെ ഒതുക്കും’; തുറന്നടിച്ച് ഗോപിനാഥ്

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എവി ഗോപിനാഥ്. കോണ്‍ഗ്രസിന് വേണ്ടി എന്ത് ത്യാഗം ചെയ്തിട്ടും കാര്യമില്ലെന്നും ഗ്രൂപ്പിലാതെ പാര്‍ട്ടിക്കുള്ളില്‍ ില്‍ക്കാന്‍ കഴിയില്ലെന്നും ഗോപിനാഥ് തുറന്നടിച്ചു. രണ്ടു നേതാക്കളുണ്ട്. അവരുടെ താല്‍പര്യത്തിന് അനുസരിച്ച് നില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ പിന്നലെ കോണ്‍ഗ്രസിലുണ്ടാവില്ലെന്നും അവരെ ഒതുക്കി കളയുമെന്നും ഗോപിനാഥ് പറഞ്ഞു. ഗോപിനാഥ് പറഞ്ഞത് ഇങ്ങനെ: ”രമേശ് ചെന്നിത്തല എന്നോട് ഒരു ദിവസം വിളിച്ച് പറഞ്ഞു, ഗോപീ, ഞാന്‍ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കാന്‍ പോവുകയാണ്. ഞാന്‍ ഗോപിയുടെ […]

4 March 2021 5:50 AM GMT

‘അന്ന് ചെന്നിത്തല പറഞ്ഞത് പരസ്യമായി പറയാന്‍ പറ്റാത്ത കാര്യം, ആ രണ്ടു വ്യക്തികളെ അനുസരിക്കാത്തവരെ ഒതുക്കും’; തുറന്നടിച്ച് ഗോപിനാഥ്
X

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എവി ഗോപിനാഥ്. കോണ്‍ഗ്രസിന് വേണ്ടി എന്ത് ത്യാഗം ചെയ്തിട്ടും കാര്യമില്ലെന്നും ഗ്രൂപ്പിലാതെ പാര്‍ട്ടിക്കുള്ളില്‍ ില്‍ക്കാന്‍ കഴിയില്ലെന്നും ഗോപിനാഥ് തുറന്നടിച്ചു. രണ്ടു നേതാക്കളുണ്ട്. അവരുടെ താല്‍പര്യത്തിന് അനുസരിച്ച് നില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ പിന്നലെ കോണ്‍ഗ്രസിലുണ്ടാവില്ലെന്നും അവരെ ഒതുക്കി കളയുമെന്നും ഗോപിനാഥ് പറഞ്ഞു.

ഗോപിനാഥ് പറഞ്ഞത് ഇങ്ങനെ: ”രമേശ് ചെന്നിത്തല എന്നോട് ഒരു ദിവസം വിളിച്ച് പറഞ്ഞു, ഗോപീ, ഞാന്‍ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കാന്‍ പോവുകയാണ്. ഞാന്‍ ഗോപിയുടെ പേര് കൊടുക്കുന്നു. പിന്നെ പറഞ്ഞത് പരസ്യമായ പറയാന്‍ പറ്റാത്തതാണ്. ആരെ വെട്ടണമെന്ന് ചിലരുടെ പേനത്തുമ്പിലാണ് തീരുമാനിക്കുന്നത്. അത് വെട്ടിയാല്‍ പോയി. കോണ്‍ഗ്രസിന് വേണ്ടി എന്ത് ത്യാഗം ചെയ്തിട്ടും കാര്യമില്ല. ഗ്രൂപ്പിലാതെ കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ കഴിയില്ല. ഈ രണ്ടു വ്യക്തികളുടെ താല്‍പര്യത്തിന് അനുസരിച്ച് ആര്‍ക്കെങ്കിലും കഴിഞ്ഞിട്ടില്ലെങ്കില്‍ അവന്‍ കോണ്‍ഗ്രസിലുണ്ടാവില്ല. അവനെ ഒതുക്കി വിട്ടിട്ടുണ്ടാകും.”

അതേസമയം, ഗോപിനാഥ് അടക്കമുള്ള യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് സമിതിയില്‍ നിന്ന് രാജിവയ്ക്കാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 16 അംഗഭരണസമിതിയില്‍ കോണ്‍ഗ്രസിന് 11 അംഗങ്ങളുണ്ട്. സിപിഐഎമ്മിന് അഞ്ച് അംഗങ്ങളാണുള്ളത്. ഗോപിനാഥും സംഘവും രാജിവച്ചാല്‍ 42 വര്‍ഷമായി യുഡിഎഫിന്റെ കയ്യിലുള്ള പഞ്ചായത്ത് ഭരണം നഷ്ടമാകും. ഗോപിനാഥ് എന്ത് തീരുമാനമെടുത്താലും തങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് രാധാ മുരളി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കണമെന്നും പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന ഗോപിനാഥിന് നല്‍കണമെന്നും രാധാമുരളി ആവശ്യപ്പെട്ടു.

നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയ ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ഡിസിസി അധ്യക്ഷന്‍ കൂടിയായ എംപി വികെ ശ്രീകണ്ഠനും രംഗത്തെത്തിയിരുന്നു. പെരിങ്ങോട്ടുകുറുശിയിലെ ഗോപിനാഥിന്റെ വീട്ടിലാണ് ശ്രീകണ്ഠന്‍ എംപി അനുനയത്തിന് ശ്രമിച്ചത്. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാമെന്നും കടുത്തനിലപാടുകള്‍ സ്വീകരിക്കരുതെന്ന് ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. രമ്യഹരിദാസ് എംപിയും ഗോപിനാഥിനെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ”ധൈര്യമായി തിരിച്ചു പോകൂ, ഇനി ബുദ്ധിമുട്ടി നിങ്ങള്‍ക്ക് വരേണ്ടി വരില്ല. ഞാന്‍ പറയുന്നത് നേതാക്കള്‍ കേള്‍ക്കട്ടെ, എന്നിട്ട് മറുപടി തരട്ടെ എനിക്ക്.”-എന്ന മറുപടിയാണ് രമ്യയ്ക്ക് ഗോപിനാഥ് നല്‍കിയത്.

നേരത്തെ കെസി വേണുഗോപാല്‍, കെ സുധാകരന്‍ എന്നീ നേതാക്കള്‍ ഗോപിനാഥിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

താന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തില്ലെന്നും തെരഞ്ഞെടുപ്പ് വേദികളില്‍ സജീവമായി ഉണ്ടാവുമെന്നും കഴിഞ്ഞദിവസം ഗോപിനാഥ് പറഞ്ഞിരുന്നു. എന്നാല്‍ അത് കോണ്‍ഗ്രസില്‍ തന്നെയാണോ മറ്റേതെന്തെങ്കിലും പാര്‍ട്ടിയിലാണോയെന്ന് ഗോപിനാഥന്‍ വ്യക്തമാക്കിയില്ല.

എവി ഗോപിനാഥുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി അറിയിച്ചത്. ഗോപിനാഥ് ആദ്യം കോണ്‍ഗ്രസ് വിട്ട് പുറത്ത് വരട്ടെ, എന്നിട്ടാവാം അടുത്ത നീക്കമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ഗോപിനാഥിന്റെ പാര്‍ട്ടി പ്രവേശനത്തെ പികെ ശശി സ്വാഗതം ചെയ്തിരുന്നു. കോണ്‍ഗ്രസില്‍ നിന്നും പലരും സിപിഐഎമ്മിലേക്ക് വരുന്നത് സ്വാഭാവികമാണ്. അതിനാല്‍ ഇതും സ്വാഗതാര്‍ഹമാണെന്നാണ് പികെ ശശിയുടെ പ്രതികരണം.

സംഭവത്തില്‍ ഗോപിനാഥ് പറഞ്ഞത് ഇങ്ങനെ: ”എന്നെ ഇതുവരെ എല്‍ഡിഎഫ് സമീപിച്ചിട്ടില്ല. എന്റെ പാര്‍ട്ടി എന്നെ അന്വേഷിക്കുകയോ മണ്ഡലത്തില്‍ ആര് മത്സരിക്കും എന്നതിനെ കുറിച്ചോ അന്വേഷിച്ചിട്ടില്ല. മരിക്കുന്നത് വരെ കോണ്‍ഗ്രസാവുമെന്ന് മനസില്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് നടക്കുമോയെന്നൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. എനിക്ക് കോണ്‍ഗ്രസിലെ ഒരു നേതാവിനോടും പ്രതിബദ്ധത ഇല്ല. ഇന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധ നയങ്ങളില്‍പെട്ടൊരാളാണ്. എന്നാല്‍ എന്ത് ചെയ്യാന്‍ കഴിയും. എന്നെ ഉപേക്ഷിച്ചാല്‍ എനിക്കും ഉപേക്ഷിക്കണ്ടെ. എന്തുകൊണ്ട് കഴിഞ്ഞ 5 വര്‍ഷമായി കോണ്‍ഗ്രസ് നേതാക്കള്‍ ഞാനുമായി ബന്ധപ്പെട്ടില്ല.”

Next Story