Top

ടൈഗണ്‍, ടിഗ്വാന്‍ മോഡലുകള്‍ക്ക് വിലവര്‍ദ്ധന; പുതുക്കിയ വിലയ്‌ക്കൊപ്പം വോക്‌സ് വാഗണിന്റെ പുതിയ ഫീച്ചറുകള്‍ ഇങ്ങനെ

വാഹനങ്ങളില്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് വില വര്‍ധനവിന് കാരണം

3 May 2022 11:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടൈഗണ്‍, ടിഗ്വാന്‍ മോഡലുകള്‍ക്ക് വിലവര്‍ദ്ധന; പുതുക്കിയ വിലയ്‌ക്കൊപ്പം വോക്‌സ് വാഗണിന്റെ പുതിയ ഫീച്ചറുകള്‍ ഇങ്ങനെ
X

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ വോക്സ്വാഗണ്‍ തങ്ങളുടെ പാസഞ്ചര്‍ കാറുകള്‍ക്ക് വില വര്‍ധിപ്പിച്ചു. കമ്പനിയുടെ ടൈഗണ്‍, ടിഗ്വാന്‍ മോഡലുകള്‍ക്ക് 2.5 ശതമാനം മുതല്‍ നാല് ശതമാനം വരെയാണ് വിലവര്‍ദ്ധന. പുതുക്കിയ വില മെയ് രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരും.

വാഹനങ്ങളില്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, സെമികണ്ടക്ടര്‍ ക്ഷാമം എന്നീ പ്രതിസന്ധികളാണ് വിലക്കയറ്റത്തിന് കാരണം. നിര്‍മ്മാണത്തിലുള്ള ഉയര്‍ന്ന ചെലവ് ഭാഗികമായി നികത്താനാണ് വില വര്‍ദ്ധന ആവശ്യമായി വന്നത് എന്ന് വോക്‌സ് വാഗണ്‍ പറയുന്നു.

ടാറ്റ മോട്ടോഴ്സ്, ടൊയോട്ട, മഹീന്ദ്ര, ഹ്യുണ്ടായ്, കിയ, വോള്‍വോ തുടങ്ങിയ നിരവധി വാഹന നിര്‍മ്മാതാക്കള്‍ സമാനമായ കാരണങ്ങളാല്‍ കാറുകള്‍ക്ക് വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. ഇന്ധന വിലക്കയറ്റത്താല്‍ വാഹനം വാങ്ങുന്നവര്‍ സമ്മര്‍ദം നേരിടുന്ന സമയത്താണ് വോക്സ് വാഗണിന്റെ വില വര്‍ദ്ധന. തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവ് വാഹന വ്യാപാര വിപണിയെ ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങളുടെ ഡിമാന്‍ഡില്‍ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഒരു വര്‍ഷത്തിലേറെയായി സെമി കണ്ടക്ടേഴ്‌സിന്റേയും മറ്റ് വസ്ത്തുക്കളുടെയും ക്ഷാമം വാഹന വിതരണ ശൃംഖലയില്‍ തടസ്സം സൃഷ്ട്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ റഷ്യയും യുക്രെയ്‌നും ഓട്ടോമോട്ടീവ് വിതരണ ശൃംഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ യുദ്ധം ആഗോളതലത്തില്‍ വാഹന വിപണിയില്‍ കൂടുതല്‍ തിരിച്ചടിയായിരിക്കുകയാണ്.

നിരവധി ഫീച്ചറുകളാണ് വിലവര്‍ധനയ്‌ക്കൊപ്പം വോക്സ് വാഗണ്‍, ടൈഗണ്‍ എസ്യുവിക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രീമിയം എസ്യുവിക്ക് എഞ്ചിന്‍ ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ടയര്‍ പ്രഷര്‍ ഡിഫ്‌ളേഷന്‍ (കാറ്റ് കുറയല്‍) മുന്നറിയിപ്പ്, പെര്‍ഫോമന്‍സ് ലൈന്‍, ഡൈനാമിക് ലൈന്‍ എന്നിവയാണ് പുതിയ ഫീച്ചറുകള്‍

STORY HIGHLIGHTS: Volkswagen Taigun gets two new features; prices hiked by up to four per cent

Next Story