Top

കേന്ദ്രമന്ത്രി നേരിട്ടെത്തി; ഹോണ്ട സിറ്റി ഹെെബ്രിഡിന് വിപണിയിൽ ശുഭപ്രതീക്ഷ

പൂർണമായും ഇസഡ് എക്സ് എന്ന വകഭേദമായ ഹാേണ്ട സിറ്റിയുടെ പുതിയ വേരിയൻ്റായ എച്ച്ഇവി ഹെെബ്രിഡ് ഈ മാസത്തിൻ്റെ തുടക്കത്തിലാണ് ഇന്ത്യൻ വിപണിയിലെത്തിയത്

12 May 2022 2:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേന്ദ്രമന്ത്രി നേരിട്ടെത്തി; ഹോണ്ട സിറ്റി ഹെെബ്രിഡിന് വിപണിയിൽ ശുഭപ്രതീക്ഷ
X

കേന്ദ്ര റോഡ് ​ഗതാ​ഗത, ഹെെവേ മന്ത്രി നിഥിൻ ​ഗഡ്കരിയുമായി കൂടികാഴ്ച്ച നടത്തി ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹാേണ്ട. അധികൃതരുമായുള്ള കൂടികാഴ്ച്ചക്കു ശേഷം കഴിഞ്ഞ മാസം വിപണിയിലെത്തിയ ഹാേണ്ട സിറ്റിയുടെ പുതിയ വേരിയൻ്റായ എച്ച്ഇവി ഹെെബ്രിഡ് മന്ത്രി പരിശോധിച്ചു. ട്വിറ്റർ പോസ്റ്റിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

'ഞങ്ങൾക്ക് ഇത് അഭിമാന നിമിഷമാണ്. ബഹുമാനപ്പെട്ട റോഡ് ​ഗതാ​ഗത, ഹെെവേ മന്ത്രി നിഥിൻ ​ഗഡ്കരി അദ്ദേഹത്തിൻ്റെ തിരക്കേരിയ സമയത്തും ഞങ്ങളുടെ അധികൃതരുമായി കൂടികാഴ്ച്ച നടത്തുകയും ഞങ്ങളുടെ പുതിയ ഹാേണ്ട എച്ച്ഇവി ഹെെബ്രിഡ് മന്ത്രി പരിശോധിക്കുകയും ചെയ്യതു' ഹോണ്ടാ ട്വീറ്റ് ചെയ്യതു.

പൂർണമായും ഇസഡ് എക്സ് എന്ന വകഭേദമായ ഹാേണ്ട സിറ്റിയുടെ പുതിയ വേരിയൻ്റായ എച്ച്ഇവി ഹെെബ്രിഡ് ഈ മാസത്തിൻ്റെ തുടക്കത്തിലാണ് ഇന്ത്യൻ വിപണിയിലെത്തിയത്. സെഗ്മന്റിലെ ഉയർന്ന ഇന്ധന ക്ഷമതയും 26.5 കിലോമീറ്റർ മെെലേജുമുള്ള പുതിയ വേരിയൻ്റിന് 19.49ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

നിലവിലെ അഞ്ചാംതലമുറ സിറ്റിയുമായി പൊരുത്തപ്പെടുന്ന രീതിയിൽ തന്നെയാണ് ഹെെബ്രിഡ് വേരിയന്റിന്റെ നിർമിതി. ഹോണ്ട ലോഗോയിലെ നീല ഔട്ട്ലെെനും, ടെയിൽഗേറ്റിൽ ഘടിപ്പിച്ചിട്ടുള്ള എച്ച്.ഇ.വി ബാഡ്ജും, പുതിയ ഫോഗ് ലെെറ്റ് ഗാർണിഷുകളും, റിയർ ബമ്പറിലെ പുതുക്കിയ ഡിഫ്യൂസർ ഡിസെെനുമെല്ലാം പുതിയ പതിപ്പിനെ ആകർഷകമാക്കുന്നുണ്ട്. ആപ്പിൾ കാർപ്ലെ, എട്ട് സ്പീക്കർ പ്രീമിയം സൗണ്ട് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, വയർലെസ് ആമസോൺ ഇക്കോ, ഗൂഗിൾ അസിസ്റ്റ് തുടങ്ങി നിരവധി ഫീച്ചറുകളുള്ള ഹോണ്ട കണക്റ്റും സിറ്റി ഹൈബ്രിഡിലുണ്ട്.

ഹോണ്ടയുടെ ഇന്റലിജന്റ് മൾട്ടി മോഡ് ഡ്രൈവ് സാങ്കേതികവിദ്യയുടെ പിൻബലത്തോടെ എത്തുന്ന സിറ്റി ഹൈബ്രിഡിനു കരുത്തേകാൻ പെട്രോൾ എൻജിനു പുറമേ രണ്ടു വൈദ്യുത മോട്ടറുകളുമുണ്ട്. 1.5 ലീറ്റർ പെട്രോൾ എൻജിന് 98 എച്ച്പി കരുത്തും 127 എൻഎം ടോർക്കും, എൻജിൻ പ്രവർത്തനത്തിലൂടെയും ഡീസിലറേഷനിലൂടെയും സ്വയം ചാർജാകുന്ന ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൻ്റെ പ്രത്യേകത. ഈ ബാറ്ററിക്ക് 8 വർഷ വാറന്റിയും ഹോണ്ട നൽകുന്നുണ്ട്. സുരക്ഷയ്ക്കായി ആറ് എയർ ബാഗുകൾ, മൾട്ടി ആംഗിൾ റിയർ വ്യൂ ക്യാമറ, ടയർപ്രെഷർ മോണിറ്റർ, വെഹിക്കിൾ സ്റ്റബിലിറ്റി അസിസ്റ്റ്, ഹാൻഡിലിങ് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും ഹോണ്ട ഒരുക്കിയിട്ടുണ്ട്.

ഫോക്സ് വാഗൺ വിർറ്റസ്, സ്കോഡ സ്ലാവിയ, ഹ്യൂണ്ടായ് വെർണ, മാരുതി സുസുക്കി സിയാസ് തുടങ്ങിയ വമ്പന്മാരാണ് സിറ്റി ഹെെബ്രിഡിൻ്റെ എതിരാളികൾ.

STORY HIGHLIGHTS: Union Minister, Nitin Gadkari, Checks Out New Honda City Hybrid

Next Story

Popular Stories