Top

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ടിവിഎസ് എൻ‌ടോർക്ക് 125 ടോപ്പ്-സ്പെക്ക് എക്സ് റ്റി വേരിയൻ്റിൻ്റെ വിലയിൽ വൻ ഇടിവ്

വോയ്‌സ് കമാൻഡുകൾ നേരിട്ട് സ്വീകരിക്കാനാകും എന്നതാണ് എൻ‌ടോർക്ക് 125 ന്റെ ഏറ്റവും വലിയ സവിശേഷത

5 Jun 2022 12:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ടിവിഎസ്  എൻ‌ടോർക്ക് 125 ടോപ്പ്-സ്പെക്ക് എക്സ് റ്റി വേരിയൻ്റിൻ്റെ വിലയിൽ വൻ ഇടിവ്
X

ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടിവിഎസ് എൻ‌ടോർക്ക് 125 ന്റെ ടോപ്പ്-സ്പെക്ക് എക്സ് റ്റി വിലയിൽ കുറവ് പ്രഖ്യാപിച്ചു. മുമ്പ് 1.03 ലക്ഷം രൂപയായിരുന്നു സ്കൂട്ടറിൻ്റെ വില. നിലവിൽ 97,061 രൂപയായാണ് വില. സ്കൂട്ടറിന്റെ ഏറ്റവും ചെലവേറിയ വേരിയന്റ് എന്ന നിലയിൽ ഏകദേശം 5,000 രൂപ കുറച്ചത് മികച്ച ഒരു നീക്കമാണ്. എക്‌സ്‌പി ട്രിമ്മുമായി താരതമ്യം ചെയ്യുമ്പോൾ 8,000 രൂപയാണ് എക്‌സ്‌ടിയും റേസിന് കുറച്ചിരിക്കുന്നത്.

വോയ്‌സ് അസിസ്റ്റ് ഫീച്ചറിന് ഇപ്പോൾ വോയ്‌സ് കമാൻഡുകൾ നേരിട്ട് സ്വീകരിക്കാനാകും എന്നതാണ് എൻ‌ടോർക്ക് 125 ന്റെ ഏറ്റവും വലിയ സവിശേഷത. എൻ‌ടോർക്ക് 125 ന്റെ ബോഡി വർക്ക് മറ്റ് ട്രിമ്മുകൾ പോലെ തന്നെ നിലനിർത്തിയാണ് പുതിയ നിർമ്മാണം. നിയോൺ ഗ്രീൻ പെയിന്റ് സ്കീമും സ്നാസി ഗ്രാഫിക്സിൽ പുതിയ മോഡൽ ലഭ്യമാകുന്നു.

124.8 സിസി, ത്രീ-വാൽവ്, എയർ-കൂൾഡ്, റേസ്-ട്യൂൺഡ് ഫ്യൂവൽ ഇഞ്ചക്ഷൻ എഞ്ചിൻ, 7,000 ആർ പി എംൽ, 6.9 kW പവറും 10.5 എൻഎം പീക്ക് ടോർക്ക് എന്നിവയാണ് വാഹനത്തിൻ്റെ യാന്ത്രികമായ സവിശേഷത.

STORY HIGHLIGHTS: TVS Ntorq 125 XT variant receives price cut

Next Story

Popular Stories