Top

700 കോടി നിക്ഷേപത്തിനൊരുങ്ങി ടിവിഎസ്; 2023 പകുതിയോടെ പുതിയവാഹനങ്ങൾ വിപണിയിലെത്തിക്കാൻ നീക്കം

ഇത് ഇലക്ട്രിക് വേരിയന്റുകൾ പോലുള്ള ഭാവിയുടെ മേഖലകൾക്കുള്ള നിക്ഷേപമാകും

9 May 2022 5:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

700 കോടി നിക്ഷേപത്തിനൊരുങ്ങി ടിവിഎസ്; 2023 പകുതിയോടെ പുതിയവാഹനങ്ങൾ വിപണിയിലെത്തിക്കാൻ നീക്കം
X

പുതിയ ഉത്പന്നങ്ങളുടെ ലോഞ്ച് വേ​ഗത്തിലാക്കാനും നിർമാണശേഷി വർധിപ്പിക്കാനുമായി 700 കോടി നിക്ഷേത്തിനൊരുങ്ങി ഇന്ത്യൻ വാഹന നിർമാതാക്കളായ ടിവിഎസ്. 2022 -23 സാമ്പത്തികവർഷത്തിൽ മൂലധനചെലവിൽ ഇത് ഉൾപ്പെടുത്തിയതായി കമ്പനിയുടെ ഡയറക്ടറും സി.ഇ.ഒയുമായ കെ.എൻ രാധാകൃഷ്ണൻ അറിയിച്ചു. ഇലക്ട്രിക് വേരിയന്റുകൾ പോലുള്ള ഭാവിയുടെ മേഖലകൾക്കുള്ള നിക്ഷേപമായും ഇത് പരി​ഗണിക്കും.

2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ ടിവിഎസ് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കുമെന്നും സൂചനകളുണ്ട്. ഇലക്ട്രിക് വേരിയന്റുകളുടെ ലോഞ്ച് എന്നാകുമെന്ന് കമ്പനി വ്യക്തമാക്കുന്നില്ലെങ്കിലും അതികം വെെകാതെ ഇവി വാഹനങ്ങളുടെ വരവും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നുണ്ട്.

ടിവിഎസിന്റെ ഏക ഇലക്ട്രിക് വേരിയന്റ് ഉത്പന്നമായ ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറിന് ഇതുവരെ 12,000 യൂണിറ്റുകളുടെ ബുക്കിം​ഗാണ് ലഭിച്ചിരിക്കുന്നത്. 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇവി വാഹനങ്ങളുടെ നിർമാണം 10,000 യൂണിറ്റുകളായി ഉയർത്തും. പിന്നീടങ്ങോട്ട് സാമ്പത്തിക വർഷത്തിലുടനീളം നിർമാണം വർധിപ്പിക്കാനാണ് കമ്പനിയുടെ ഉദ്ദേശം. ചാർജിം​ഗ് നെറ്റ് വർക്കുകൾക്കും, ഇൻഫ്രാസ്ട്രെക്ചർ വികസനത്തിനുമായി ടിവിഎസ് മോട്ടോർ കമ്പനി ജിയോ ബിപി, ടാറ്റ പവർ, സിഇഎസ്എൽ എന്നിവരുമായി നിലവിൽ സഹകരണത്തിലാണ്.

Story Highlights: TVS is ready to introduce new vehicles in the first quarter of new financial year; invested 700crores

Next Story