Top

ബാക്കപ്പ് ക്യാമറയിലുള്ള പിഴവ്; 18,000 ടന്‍ഡ്ര പിക്കപ്പ് ട്രക്കുകൾ തിരിച്ചുവിളിച്ച് ടൊയോട്ട

2021മെയ് 10 നും 2022 ഏപ്രിൽ 13നും ഇടയിൽ നിർമ്മിച്ച ട്രക്കുകളാണ് തിരിച്ചുവിളിക്കുന്നത്

9 May 2022 4:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാക്കപ്പ് ക്യാമറയിലുള്ള പിഴവ്; 18,000 ടന്‍ഡ്ര പിക്കപ്പ് ട്രക്കുകൾ തിരിച്ചുവിളിച്ച് ടൊയോട്ട
X

ജപ്പാൻ കേന്ദ്രീകൃത ബഹുരാഷ്ട്ര ഓട്ടോമോട്ടീവ് കമ്പനിയായ ടൊയോട്ടയാണ് തങ്ങളുടെ 2022 ടന്‍ഡ്ര പിക്കപ്പ് ട്രക്കുകളുടെ 18,101 യൂണിറ്റുകൾ തിരിച്ചുവിളിച്ചിരിക്കുന്നത്. പ്രോ​ഗ്രാമിങ്ങിലുള്ള പിഴവ് മൂലം ചില കാലാവസ്ഥകളിൽ ബാക്കപ്പ് ക്യാമറകളുടെ പ്രവർത്തനം മോശമാകുന്നതാണ് ഇതിനു കാരണം.

2021മെയ് 10 നും 2022 ഏപ്രിൽ 13നും ഇടയിൽ നിർമ്മിച്ച ട്രക്കുകളാണ് തിരിച്ചുവിളിക്കുന്നത്. വാഹനത്തിന്റെ ഇസിയുവിലേക്ക് ക്യാമറകളെ ബന്ധിപ്പിക്കുന്ന ഇലക്ട്രിക്കൽ സംവിധാനവുമായി ബന്ധപ്പെട്ട പ്രശ്നം റിപ്പോർട്ട് ചെയ്യ്തത് ഈ വർഷത്തിൻ്റെ തുടക്കത്തിലായിരുന്നു. തണുപ്പുള്ള കാലാവസ്ഥയിലാണ് ഈ പ്രശ്നം കൂടുതലായും കാണപ്പെടുന്നത്. അതിനാൽ തന്നെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കമ്പനി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

വാഹനത്തിന് ചുറ്റും ഉള്ള നിരവധി ക്യാമറകൾ അടങ്ങുന്ന പനോരമിക് വ്യൂ മോണിറ്റർ ഘടിപ്പിച്ച 2022 ടന്‍ഡ്ര ട്രക്കുകളെ ഈ പ്രശ്നം ബാധിക്കുന്നു. പനോരമിക് വ്യൂ മോണിറ്റർ ഘടിപ്പിച്ച ഈ ട്രക്കുകൾക്ക് ചുറ്റും നിരവധി ക്യാമറകൾ ഉള്ളതിനാലാണ് കാലാവസ്ഥ വ്യതിയാനം പ്രശ്നം ​ഗുരുതരമാക്കുന്നത്. വാഹനത്തിൻ്റെ തെറ്റായ പ്രോഗ്രാമിംഗ് ചില പ്രശ്നങ്ങളിലേക്ക് നയിച്ചു.

തണുത്ത കാലാവസ്ഥയിൽ വാഹനം പ്രവർത്തിക്കുവാൻ തുടങ്ങുമ്പോൾ ക്യാമറ സിഗ്നലുകൾക്ക് അനുവദനീയമായ വോൾട്ടേജിൻ്റെ പരിധി കവിയുന്നതിനാൽ റിയർവ്യൂ ക്യാമറകൾക്ക് ഇമേജ് കൈമാറാൻ സാധിക്കുകയില്ല. നിരത്തിലിറങ്ങുന്ന എല്ലാ പുതിയ വാഹനങ്ങൾക്കും ബാക്കപ്പ് ക്യാമറ ഉള്ളത് ടന്‍ഡ്ര ട്രക്കുകൾക്ക് വൻ വെല്ലുവിളിയായിരിക്കുകയാണ്.

ഒരു വലിയ ട്രക്കിൽ ബാക്കപ്പ് ക്യാമറയുടെ അഭാവം അപകട സാധ്യത വർധിപ്പിക്കും. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ്റെ നിയമപ്രകാരം ഇത് ഒരു പ്രശ്‌നമല്ലെങ്കിലും ട്രക്കിലെ എല്ലാ ക്യാമറകളെയും ഈ പ്രശ്നം ബാധിക്കുമെന്ന് കണ്ടെത്തി. ടൊയോട്ട പ്രശ്നം ഉടമകളെ അറിയിക്കുകയും ട്രക്കുകൾ അടുത്തുള്ള സർവീസ് സെന്ററിലേക്ക് തിരികെ എത്തിക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്യ്തു.

STORY HIGHLIGHTS: Toyota Recalls Over 18,000 Tundra Pickup Trucks Over Faulty Backup Camera

Next Story