Top

സ്വന്തം തട്ടകത്തില്‍ കളം പിടിച്ച് ടെസ്ല; ഇലക്ട്രിക് വേരിയന്റില്‍ കൈവെച്ച് ടൊയോട്ട

ടെസ്ല പോലുള്ള വിദേശ വാഹനനിർമാതാക്കളുടെ വാഹനങ്ങൾക്ക് ജപ്പാനിൽ വൻ വളർച്ചയാണുണ്ടായിരിക്കുന്നത്

14 May 2022 10:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വന്തം തട്ടകത്തില്‍ കളം പിടിച്ച് ടെസ്ല; ഇലക്ട്രിക് വേരിയന്റില്‍ കൈവെച്ച് ടൊയോട്ട
X

ഉപഭോക്താക്കളുടെ മനസറിഞ്ഞ് വാഹനങ്ങളെത്തിക്കാറുള്ള ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട പുതിയ പരീക്ഷണത്തിലേക്ക്. ബാറ്ററി ഇലക്ട്രിക് കാറുകൾ വൻതോതിൽ നിർമിച്ച് ഉപഭോക്താക്കളിലേക്ക് പാട്ടത്തിന് എത്തിച്ച് പരീക്ഷിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാ​ഗമായി നിർമിച്ച ബി ഇസഡ് 4 എക്സ് എന്ന എസ് യുവി ഇലക്ട്രിക് വേരിയന്റാണ് ടൊയോട്ട കഴിഞ്ഞദിവസം പുറത്തിറക്കിയത്.


ഇലക്ട്രിക് ഇന്ധന ഹെെബ്രിഡ് മോഡലുകൾക്കാണ് ടൊയോട്ടയുടെ പ്രധാന മാർക്കറ്റായ ജപ്പാനിൽ സ്വീകാര്യതയുള്ളത്. കേവലം ഒരു ശതമാനം ഇലക്ട്രിക് വാഹനങ്ങൾ മാത്രമാണ് കഴിഞ്ഞവർഷം ജപ്പാനിൽ വിറ്റുപോയതെന്നാണ് വ്യവസായ ഡാറ്റകൾ നൽകുന്ന വിവരം. എന്നാൽ ‌ടെസ്ല പോലുള്ള വിദേശ വാഹനനിർമാതാക്കളുടെ വാഹനങ്ങൾക്ക് ജപ്പാനിൽ വൻ വളർച്ചയാണുണ്ടായിരിക്കുന്നത്. ഇത് മനസ്സിലാക്കി കരുതലോ‌ടെ നീങ്ങാനാണ് ടൊയോട്ട ശ്രമിക്കുന്നത്.

ബാറ്ററി ലെെഫിനെക്കുറിച്ചും, പുനർ വിൽപനാ മൂല്യത്തെക്കുറിച്ചും ഉപഭോക്താക്കൾക്കിടയിലെ ആശങ്ക അകറ്റി മുന്നോട്ടുപോകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇൻഷുറൻസ്, റിപ്പയറിനത്തിൽ വരുന്ന ചെലവുകൾ, ബാറ്ററി വാറന്റി എന്നിവ ഉൾപ്പെടുത്തി 39,000 ഡോളറിന് വാഹനം നാലു വർഷത്തേക്ക് പാട്ടത്തിന് നൽകാനാണ് ഉദ്ദേശിക്കുന്നത്.



ഇലക്ട്രിക് വേരിയന്റിന് ജപ്പാനിൽ സ്വീകാര്യത വളരെ കുറവാണ്. ഈ അവസ്ഥ മാറും. ടൊയോട്ട വാങ്ങാതെ മാർക്കറ്റ് ഇടിയുന്നതിനെക്കാൾ വാഹനങ്ങൾ പാട്ടത്തിനെത്തിക്കാനാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സിഎൽഎസ്എ അനലിസ്റ്റ് ക്രിസ്റ്റഫർ റിച്ചർ അറിയിച്ചു. ഈ സാമ്പത്തിക വർഷം 5,000 വാഹനങ്ങൾ പാട്ടത്തിനെത്തിക്കാനാണ് ടൊയോട്ട ഒരുങ്ങുന്നത്. ഇത് ടെസ്ല കഴിഞ്ഞവർഷം ജപ്പാനിൽ വിൽപന നടത്തിയതിന്റെ സമാന എണ്ണമാണ്.

Story Highlights: Tesla wins the market; Toyota ready to change to electric variant on lease

Next Story

Popular Stories